Jump to content

ഒപീലിയൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Opiliones
Temporal range: 400–0 Ma Devonian - Recent
ഒപീലിയണിൻറെ ശരീരഘടന. അരാക്നിഡ വർഗ്ഗത്തിലെ മറ്റ് ജീവികളെ അപേക്ഷിച്ച് ഇതിനു ഒരു ജോഡി കണ്ണുകൾ മാത്രമേ ഉള്ളൂ.നീണ്ടു മെലിഞ്ഞ കാലുകൾ ആണ് മറ്റൊരു പ്രത്യേകത.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Opiliones

Sundevall, 1833
Suborders
Diversity
5 suborders, > 6,500 species

ആർത്രോപോഡ കളുടെ വിഭാഗമായ അരാക്നിഡ ക്ലാസിൽ ഉൾപ്പെട്ട ഒരു ജീവിയാണ് ഒപീലിയൺ . ഇവയെ ഹാർവെസ്റ്റ്മെൻ (Harvestmen) എന്നും വിളിക്കുന്നു. 2011 ഡിസംബർ വരെ 6,500 തരം ഒപീലിയണുകളെ കണ്ടെത്തിയിട്ടുണ്ട്.[1] വംശനാശം സംഭവിച്ച ഒപീലിയണുകളെ കൂടി കൂട്ടിയാൽ ഏകദേശം 10,000 ഇൽ അധികം ആകും ഇവയുടെ ഇനങ്ങൾ. [2] ഭൂമിയിൽ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ഒപീലിയണുകളെ കാണുവാൻ കഴിയും. 400 മില്യൻ വർഷങ്ങൾക്ക് മുൻപേ ഉണ്ടായിരുന്ന ഒപീലിയണുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ആ സമയത്ത് ഉണ്ടായിരുന്ന ഒപീലിയണുകളുടെ ശരീരഘടനയ്ക്ക് ഇന്നത്തെ ഒപീലിയണുകളുടെതുമായി യാതൊരു മാറ്റവും കാണപ്പെടുന്നില്ല. 400 മില്യൻ വർഷങ്ങൾക്ക് മുൻപും ഒപീലിയണുകൾ ഇന്നത്തേത്പോലെ തന്നെ ആയിരുന്നു.കണ്ടാൽ ചിലന്തികളുമായി സാദൃശ്യം തോന്നാം എങ്കിലും ജൈവശാസ്ത്ര പരമായി മൈറ്റ്കളും തേൾ കളും ആണ് ഇവയുടെ അടുത്ത ബന്ധുക്കൾ.[3] ചിലന്തികൾക്ക് ഒന്നിൽ അധികം ജോഡി കണ്ണുകൾ ഉണ്ടാകുമ്പോൾ ഇവയ്ക്ക് ഒരു ജോഡി കണ്ണുകൾ മാത്രമേഉള്ളൂ. ചിലന്തികൾക്ക് സെഫലോതോറാക്സ്‌ നിന്ന് ഘടനാപരമായി വേറിട്ട്‌ തന്നെ കുടൽ ഉണ്ടാകുമ്പോൾ ഇവയുടെ കുടലുകൾ സെഫലോതോറാക്സ്‌ ൽ തന്നെയാണ്.

യുണൈറ്റഡ് കിങ്ഡം , അമേരിക്കൻ ഐക്യനാടുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ഇവയെ ഡാഡി ലോങ്ങ്‌ലെഗ് , ഗ്രാൻറ് ഡാഡി ലോങ്ങ്‌ലെഗ് തുടങ്ങിയ പേരുകളിലും വിളിക്കുന്നു. [4]

കൂട്ടത്തോടെ കാണപ്പെടുന്ന ഒപീലിയണുകൾ

ശരീരഘടന

[തിരുത്തുക]

ഉടലുമായി താരതമ്യേന വളരെ നീളം കൂടി മെലിഞ്ഞ കാലുകൾ ആണ് ഇവയുടെ പ്രധാന സവിശേഷത. എങ്കിലും ചില ഒപീലിയണുകൾക്ക് നീളം കുറഞ്ഞ കാലുകളും കാണപ്പെടുന്നു. ചിലന്തികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ ശരീരം മുഴുവനും ഒരു ദീർഘവൃത്ത രൂപത്തിൽ കാലുകൾ ചേർന്നത് പോലെയാണ്. ചിലന്തികൾക്ക് തല ഉടലിൽനിന്നും വേറിട്ട രീതിയിലാണ്. ചിലന്തികൾക്ക് വിഷഗ്രന്ഥികൾ കാണപ്പെടുന്നു. ഒപീലിയണുകൾക്ക് വിഷഗ്രന്ഥികൾ ഉണ്ടാകില്ല. അതിനാൽ തന്ന അവ അപകടകാരികൾ അല്ല. ചിലന്തികളെപ്പോലെ വല നെയ്യാനുള്ള ഗ്രന്ഥികളും ഇവയ്ക്ക് ഉണ്ടാകുന്നില്ല. ഇവയ്ക്ക് മറ്റ് അരാക്നിഡ ജീവികളെ അപേക്ഷിച്ച് ഖരഭക്ഷണങ്ങൾ കഴിക്കാൻ കഴിയുന്നു. മുന്നിൽ നിന്നും രണ്ടാമത്തെ ജോഡി കാലുകൾക്ക് നീളം കൂടുതൽ ആയിരിക്കും. അവ സ്പര്ശിനികൾ ആയി ഉപയോഗിക്കപ്പെടുന്നു. ഇവ മുട്ടയിടുന്ന ജീവികളാണ്.[5]

സ്വഭാവരീതി

[തിരുത്തുക]

മിക്ക ഒപീലിയണുകളും മിശ്രഭുക്കുകൾ ആണ്. ചെറിയ പ്രാണികൾ , ചെടികളുടെ ഭാഗങ്ങൾ , പൂപ്പൽ , ജീവികളുടെ മൃതമായ ഭാഗങ്ങൾ തുടങ്ങിയവ ഇവആഹരിക്കുന്നു. ഖര രൂപത്തിൽ ഉള്ള ഭക്ഷ്യവസ്തുക്കൾ ആഹരിക്കുന്നതിനാൽ പാരസൈറ്റ് ജീവികൾ ഇവയെ ബാധിക്കുന്നു. [6] ഇണ ചേർന്ന ഉടനെയോ മാസങ്ങൾക്ക് ഉള്ളിലോ ആയി ഇവ മുട്ടകൾ ഇടുന്നു. ആൺ ഒപീലിയണുകൾ അവയുടെ വിഹാരമേഖല സംരക്ഷിക്കുന്നതിനായി ശ്രമിക്കുന്നു. ചില ഒപീലിയണുകൾ മുട്ടഇടുന്നതിനായി കൂടുകൾ ഉണ്ടാക്കുന്നതായും കണ്ടുവരുന്നു.[7]



അവലംബം

[തിരുത്തുക]
  1. Adriano B. Kury (2011). Z.-Q. Zhang (ed.). "Animal biodiversity: an outline of higher-level classification and survey of taxonomic richness" (PDF). Zootaxa. 4138: 112–114. {{cite journal}}: |chapter= ignored (help)
  2. Glauco Machado, Ricardo Pinto-da-Rocha & Gonzalo Giribet (2007). "What are harvestmen?". In Ricardo Pinto-da-Rocha, Glauco Machado & Gonzalo Giribet (ed.). Harvestmen: the Biology of Opiliones. Harvard University Press. pp. 1–13. ISBN 0-674-02343-9.
  3. J. W. Shultz (1990). "Evolutionary morphology and phylogeny of Arachnida". Cladistics. 6: 1–38. doi:10.1111/j.1096-0031.1990.tb00523.x.
  4. http://books.google.com/books?id=_W1YlDF8cNsC&pg=PA263#v=onepage&q&f=false
  5. http://books.google.com/books?id=_W1YlDF8cNsC&pg=PA263#v=onepage&q&f=false
  6. Glauco Machado, Ricardo Pinto-da-Rocha & Gonzalo Giribet (2007). "What are harvestmen?". In Ricardo Pinto-da-Rocha, Glauco Machado & Gonzalo Giribet. Harvestmen: the Biology of Opiliones. Harvard University Press. pp. 1–13. ISBN 0-674-02343-9.
  7. Glauco Machado, Ricardo Pinto-da-Rocha & Gonzalo Giribet (2007). "What are harvestmen?". In Ricardo Pinto-da-Rocha, Glauco Machado & Gonzalo Giribet. Harvestmen: the Biology of Opiliones. Harvard University Press. pp. 1–13. ISBN 0-674-02343-9.
"https://ml.wikipedia.org/w/index.php?title=ഒപീലിയൺ&oldid=3819536" എന്ന താളിൽനിന്ന് ശേഖരിച്ചത്