ഒപ്ടിക് ന്യൂറോപ്പതി
കണ്ണിലേക്ക് പ്രകാശരശ്മിയെ കടത്തിവിടുന്ന നേത്രമജ്ജാതന്തു(ഒപ്ടിക് നെർവ്)വിന്റെ അഥവാ നേത്രനാഡിയുടെ തകരാറുകൾ കാഴ്ചക്കുറവ്, ഭാഗികമോ പൂർണമോ ആയ അന്ധത എന്നിവക്ക് വഴിവക്കുന്നു. നേത്രമജ്ജാതന്തുവിന്റെ തകരാറുകളെ സൂചിപ്പിക്കുന്ന പദമാണ് ഒപ്ടിക് ന്യൂറോപ്പതി.
നേത്രമജ്ജാതന്തുവിന്റെ തകരാറിനുള്ള കാരണങ്ങൾ
[തിരുത്തുക]നിരവധി കാരണങ്ങൾ കൊണ്ടിത് സംഭവിക്കുന്നു. ഹോമിയോപ്പതി ജർമൻ മീസിൽസ് എന്നും അലോപ്പതി റുബല്ല എന്നും വിളിക്കുന്ന ഒരു പ്രത്യേക അവസ്ഥ, ഭ്രൂണാവസ്ഥയിലെ അണുബാധ എന്നിവയാണ് ഈ അന്ധതക്കുള്ള പ്രധാന കാരണം. നേത്രനാഡിയിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ അഭാവം ഇസ്ചീമിക് ന്യൂറോപ്പതിയ്ക്ക് കാരണമാകുന്നു.[1] ക്ഷതങ്ങൾ, വിഷവസ്തുക്കൾ, പോഷണവൈകല്യം, അരിച്ചിറങ്ങുന്ന പദാർത്ഥങ്ങൾ എന്നിവയും ഒപ്ടിക് ന്യൂറോപ്പതി കാരണമാകുന്നു. പാരമ്പര്യത്തിനും ഈ രോഗാവസ്ഥ രൂപവൽക്കരിക്കുന്നതിന് കാരണമാകുന്നു. മീഥൈൽ ആൽക്കഹോൾ അഥവാ മെഥനോളിന്റെ പ്രവർത്തനമാണ് ടോക്സിക് ന്യൂറോപ്പതിയ്ക്ക് കാരണം. രോഗബാധ, അർബുദം, വീക്കം എന്നിവ ഇൻഫിൽട്രേറ്റീവ് ന്യൂറോപ്പതി സൃഷ്ടിക്കുന്നു.
ജന്മനായുള്ള അന്ധതക്കു പരിപൂർണ്ണമായ ഒരു ചികിത്സയും ഇന്ന് ലോകത്ത് നിലവിൽ ഇല്ല.
അവലംബം
[തിരുത്തുക]- ↑ Neil R. Miller, Nancy J. Newman, Valérie Biousse, John B. Kerrison. Walsh & Hoyt's Clinical Neuro-Ophthalmology: The Essentials. Lippincott Williams & Wilkins, 2007.