ഒപ്റ്റിക്കൽ ആംപ്ലിഫയർ
ഒപ്റ്റിക്കൽ സിഗ്നലിനെ ഇലക്ട്രിക്കൽ സിഗ്നലാക്കി മാറ്റാതെ നേരിട്ട് ആംപ്ലിഫൈ ചെയ്യുന്ന ഉപകരണമാണ് ഒപ്റ്റിക്കൽ ആംപ്ലിഫയർ. ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷനിൽ പ്രധാനപ്പെട്ട ഉപകരണമാണ് ഒപ്റ്റിക്കൽ ആംപ്ലിഫയർ.
ഡോപ്പ്ഡ് ഫൈബർ ആംപ്ലിഫയറുകൾ
[തിരുത്തുക]ഒപ്റ്റിക്കൽ സിഗ്നലിനെ ആംപ്ലിഫൈ ചെയ്യുവാനായി ഡോപ്പ്ഡ് ഫൈബർ മാധ്യമമായി ഉപയോഗിക്കുന്ന ഒപ്റ്റിക്കൽ ആംപ്ലിഫയറുകളാണ് ഡോപ്പ്ഡ് ഫൈബർ ആംപ്ലിഫയറുകൾ. ഒരു പമ്പ് ലേസർ ഡോപ്പ്ഡ് ഫൈബറുമായി മൾട്ടിപ്ലക്സിംഗ് ചെയ്യുന്നു. ആംപ്ലിഫൈ ചെയ്യേണ്ട ഒപ്റ്റിക്കൽ സിഗ്നൽ ഇതിലൂടെ കടത്തി വിടുന്നു. ഡോപ്പ് ചെയ്ത അയോണുകൾ സിഗ്നലിനെ ആംപ്ലിഫൈ ചെയ്യുന്നു. ഇർബിയം ഡോപ്പ്ഡ് ഫൈബർ ആംപ്ലിഫയറാണ് ഇതിനുദാഹരണം. ഇവിടെ സിലിക്കാ ഫൈബർ കോർ ഇർബിയം അയോണുപയോഗിച്ച്(Er+3) ഡോപ്പ് ചെയ്യുന്നു. 980 nm or 1480 വേവ് ദൈർഘ്യം ഉള്ള ലേസർ ഇതിലേക്ക് പമ്പ് ചെയ്യുന്നു.
അർദ്ധചാലക ഒപ്റ്റിക്കൽ ആംപ്ലിഫയറുകൾ
[തിരുത്തുക]ഒപ്റ്റിക്കൽ സിഗ്നലിനെ ആംപ്ലിഫൈ ചെയ്യുവാനായി അർദ്ധചാലകം മാധ്യമമായി ഉപയോഗിക്കുന്ന ഒപ്റ്റിക്കൽ ആംപ്ലിഫയറുകളാണ് അർദ്ധചാലക ഒപ്റ്റിക്കൽ ആംപ്ലിഫയറുകൾ.
പുറം കണ്ണികൾ
[തിരുത്തുക]- Encyclopedia of laser physics and technology on fibre amplifiers and Raman amplifiers
- അർദ്ധചാലകങ്ങളുടെ ആംപ്ലിഫയർ" – ലഭ്യമായ തരംഗദൈർഘ്യം