ഒപ്റ്റിക് കപ്പ്
ദൃശ്യരൂപം
ഒപ്റ്റിക് കപ്പ് | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | excavatio disci |
TA | A15.2.04.020 |
FMA | 77664 |
Anatomical terminology |
ഒപ്റ്റിക് ഡിസ്കിന്റെ മധ്യഭാഗത്തുള്ള വെളുത്ത നിറത്തിലുള്ള കപ്പ് പോലുള്ള പ്രദേശമാണ് ഒപ്റ്റിക് കപ്പ് എന്നറിയപ്പെടുന്നത്.[1]
ഗ്ലോക്കോമ രോഗനിർണയത്തിന് ഉപയോഗിക്കുന്ന ഒരു അളവാണ് ഒപ്റ്റിക് കപ്പിന്റെ വലുപ്പത്തിന്റെ അനുപാതം (കപ്പ്-ടു-ഡിസ്ക് അനുപാതം അല്ലെങ്കിൽ സി/ഡി). രോഗിയുടെ ഒരു കണ്ണിലെ അനുപാതം തന്നെ ലംബമായും, തിരശ്ചീനമായും അളന്ന് രേഖപ്പെടുത്താൻ കഴിയും. ആരോഗ്യമുള്ള വ്യക്തികളിൽ തന്നെ കപ്പ്-ടു-ഡിസ്ക് അനുപാതം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, കൂടിയ ലംബ സി/ഡി അനുപാതം, അല്ലെങ്കിൽ രണ്ട് കണ്ണുകൾക്കിടയിൽ വളരെ വ്യത്യസ്തമായ സി/ഡി അനുപാതം എന്നിവയുണ്ടെങ്കിൽ ഗ്ലോക്കോമ രോഗം സംശയിക്കുന്നു. മാസങ്ങളോ വർഷങ്ങളോ കൊണ്ട് ലംബമായി വലുതാകുന്ന സി/ഡി-യും ഗ്ലോക്കോമയെ സൂചിപ്പിക്കുന്നു.
പരാമർശങ്ങൾ
[തിരുത്തുക]- ↑ Algazi, V. Ralph; Keltner, John L.; Johnson, Chris A. (December 1985). "Computer analysis of the optic cup in glaucoma". Investigative Ophthalmology & Visual Science. 26 (12): 1759–70. PMID 4066212.