Jump to content

ഒരാൾപൊക്കം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oraalppokkam
Life..a man made disaster!
സംവിധാനംസനൽ കുമാർ ശശിധരൻ
നിർമ്മാണംKazhcha Chalachithra Vedi
രചനSanal Kumar Sasidharan
അഭിനേതാക്കൾPrakash Bare
Meena Kandasamy
Bikramjit Gupta
Venkit Ramakrishnan
Tarique Hameed
സംഗീതംBasil Joseph
ഛായാഗ്രഹണംIndrajith S.
ചിത്രസംയോജനംAppu N. Bhattathiri
രാജ്യംIndia
ഭാഷMalayalam, English, Hindi and Tamil
ബജറ്റ്26Lakhs
സമയദൈർഘ്യം112 minutes

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഒരാൾപൊക്കം.[1][2][3][4] ഓൺലൈൻ ധന ശേഖരണത്തിലൂടെ നിർമിച്ച ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഒരാൾപൊക്കം.[5] തിരുവനന്തപുരത്തെ ചലച്ചിത്ര പ്രസ്ഥാനമായ കാഴ്ച ചലച്ചിത്ര വേദി ആണ് ഇതിനു മുൻകൈ എടുത്തത്. ചലച്ചിത്ര പ്രേമികളിൽ നിന്നും ധനം സമാഹരിച്ചു ചെറു ചലച്ചിത്രങ്ങൾ ഉണ്ടാക്കിയിട്ടുള്ള സൊസൈറ്റി ആണ് കാഴ്ച. ഇവരുടെ നാലാമത്തെ ഉദ്യമം ആണ് ഒരാൾപൊക്കം. ഒരാൾപൊക്കത്തിന്റെ പകർപ്പവകാശം ചിത്രം ഇറങ്ങി അഞ്ചു കൊല്ലത്തിനു ശേഷം ഒഴിവാക്കും എന്ന് പറയപ്പെടുന്നു

സംഗ്രഹം

[തിരുത്തുക]

 മഹേന്ദ്രനും (പ്രകാശ് ബാരെ) ,മായ ( മീന കന്തസാമി) നിയമപരമായ കെട്ടുപാടുകൾക്ക് ഒന്നും തന്നെ കൈകൊടുക്കാതെ ജീവിതബന്ധത്തെ മനസുകൊണ്ട് വരിച്ച് കൊണ്ടുപോകുകയാണ്. സ്വതന്ത്രലോകത്ത് സ്വതന്ത്രരായി ജീവിക്കുന്ന ദമ്പതികൾ. ഈ ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കാം എന്ന ചിന്തയോടെ തുടങ്ങിയ ജീവിതം. പക്ഷേ എവിടെയോ അവരുടെയിടയിലും സാധാരണ നടക്കുന്ന സംഭവവികാസങ്ങൾ വന്നു ചേരുകയാണ്. ഒരു പ്രത്യേക സന്ദർഭത്തിൽ മായ തികച്ചും സ്വാർത്ഥയാവുകയാണ് മഹേന്ദ്രനിൽ. മഹേന്ദ്രനാകട്ടെ അവളുടെ ഈ ചിന്തയെ അതിക്രുദ്ധമായും പരുഷമായും അവജ്ഞതയോടെയാണ് നോക്കികാണുന്നത്. തുടർന്ന് രണ്ടുപേരും ജീവിതത്തിൽ നിന്ന് എല്ലാ തരത്തിലുമുള്ള ബന്ധങ്ങളും ഇല്ലാതാക്കുകയാണ്.കാഴ്ചയുടെ നേർഘട്ടത്തിൽ നിന്നും രണ്ടുപേരും അകന്നു പോയിരുന്നു.ആ അകൽച്ച തികച്ചും പറഞ്ഞുവെക്കൽ മാത്രമാണെന്നും ഉള്ളിൽ നിന്നും പറിച്ചെറിയാൻ കഴിഞ്ഞിട്ടില്ലെന്നും മഹേന്ദ്രൻ പതിയെ മനസ്സിലാക്കുകയായിരുന്നു.മായയെ അന്വോഷിച്ച് മഹേന്ദ്രൻ അവൾ ഉള്ളയിടങ്ങൾ എന്ന് തനിക്ക് തോന്നുന്ന ഇടങ്ങളിലേക്ക്യാത്രനടത്തുകയാണ്. പ്രകൃതിക്ഷോഭം വന്നയിടം പോലെ അയാളുടെ മനസും വികൃതമായി. തേടിയ ഇടങ്ങളിലെല്ലാം മായയുടെ പ്രതിബിംബം അയാൾ കാണുന്നുണ്ടായിരുന്നു.തൻറെ മായ തൻറെ അടുത്തുണ്ട് എന്ന  വിശ്വാസം അയാളെ വീണ്ടും തേടി നടക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു

അഭിനേതാക്കൾ

[തിരുത്തുക]

പ്രകാശ് ബാരെ

മീനാ കന്തസാമി

ബിക്രംജിത്ത് ഗുപ്ത

ചാല ചാര

താരിക് ഹമീദ്

വെങ്കിടേഷ് രാമകൃഷ്ണൻ

സ്വാമി സംവിദാനന്ദ

കൃഷ്ണൻ ബാലകൃഷ്ണൻ

നിർമ്മാണം

[തിരുത്തുക]

സനൽകുമാർ ശശിധരൻ തിരക്കഥരചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ഒരാൾപ്പൊക്കം. സനൽകുമാർ ശശിധരൻറെ ആദ്യ സ്വതന്ത്രസംവിധാന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് നടനും നിർമ്മാതാവും കൂടിയായ പ്രകാശ്ബാരെയാണ്. എഴുത്തുകാരിയായ മീന കന്തസാമി, ബംഗാളി സംവിധായകൻ ബിക്രംജിത്ത് ഗുപ്ത, സീനിയർ ജേർണലിസ്റ്റ് വെങ്കിടേഷ് രാമകൃഷ്ണൻ,നാടകനടനും ചലച്ചിത്രനടനുമായ കൃഷ്ണൻ ബാലകൃഷ്ണൻ.ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ്. ചിത്രസംയോജനം അപ്പു എൻ ഭട്ടതിരി.നിർമ്മാണ നിർവ്വഹണം മുരുകൻ എ. ശബ്ദലേഖനം സന്ദീപ് കുരീശേരിയും ജിജി പി ജോസഫ്.സംഗീതസംവിധാനം ബേസിൽ ജോസഫ്.ശബ്ദമിശ്രണം റ്റി കൃഷ്ണനുണ്ണി.

പുരസ്കാരങ്ങൾ

[തിരുത്തുക]
2014 Kerala State Film Awards[6]
  • NETPAC award for the best Malayalam film in the 19th IFFK
  • FIPRESCI award for the best Malayalam film in the 19th IFFK
  • Special Jury Award for the best director in John Abraham Award 2014
  • Special Jury Mention for the best debut director in the Aravindan Puraskaram 2014
  1. "A Bengali touch". Kochi, India: Deccan Chronicle. 2013-11-20.
  2. "A Woman of Myriad Talents". Kochi, India: The New Indian Express. 2013-12-07. Archived from the original on 2016-03-04. Retrieved 2017-02-22.
  3. "Join Kazhcha". Archived from the original on 2017-01-16. Retrieved 2017-02-22.
  4. "Crowd Funding". Archived from the original on 2014-01-07. Retrieved 2017-02-22.
  5. "Malayalam film to be launched through crowd funding". Kochi, India: The Indian Express. 2013-11-13.
  6. "State Awards: Nazriya, Nivin, Sudev bag top honours". Malayala Manorama. August 10, 2015. Retrieved August 10, 2015.
"https://ml.wikipedia.org/w/index.php?title=ഒരാൾപൊക്കം_(ചലച്ചിത്രം)&oldid=4022380" എന്ന താളിൽനിന്ന് ശേഖരിച്ചത്