Jump to content

ഒരു കുടയും കുഞ്ഞുപെങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു കുടയും കുഞ്ഞുപെങ്ങളും
Cover
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംബാലസാഹിത്യം
പ്രസിദ്ധീകരിച്ച തിയതി
1961
ഏടുകൾ88

മുട്ടത്തുവർക്കി കുട്ടികൾക്കുവേണ്ടി എഴുതിയ മലയാളം നോവലാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. 1961-ലാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്. മാതാപിതാക്കളില്ലാതെ , അമ്മയുടെ സഹോദരിയോടൊപ്പം അനാഥരായി വളർന്ന ബേബി, ലില്ലി എന്നീ കുട്ടികളുടെ കഥ.[1]

ബാലസാഹിത്യ രചനയിൽ മുട്ടത്തുവർക്കിയുടെ മാസ്റ്റർപീസ് ആയിരുന്ന ഒരു കുടയും കുഞ്ഞുപെങ്ങളും സ്‌കൂളുകളിൽ ഉപപാഠപുസ്തകമായി പഠിപ്പിക്കപ്പെട്ടു. വിവിധ ഇന്ത്യൻഭാഷകളിലേക്കും റഷ്യൻഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി, മലയാളത്തിലെ പ്രധാന ബാലസാഹിത്യകൃതികളിലൊന്നാണ്.[2]

ഗ്രന്ഥകാരൻ

[തിരുത്തുക]

മലയാള സാഹിത്യരംഗത്തെ ജനപ്രിയനായ കഥാകാരനും, കവിയുമായ മുട്ടത്തു വർക്കി, കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ ചെത്തിപ്പുഴ എന്ന ഗ്രാമത്തിൽ ജനിച്ചു. 65 നോവലുകളുൾപ്പെടെ 132 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ചില നോവലുകളെ അവലംബിച്ച് മലയാള ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് .അദ്ദേഹത്തിന്റെ സ്മരണയിൽ വർഷം തോറും മുട്ടത്തു വർക്കി പുരസ്കാരം എഴുത്തുകാർക്ക് നൽകപ്പെടുന്നു.

കഥാസാരം

[തിരുത്തുക]

മഴയുള്ള ഒരു ദിവസം സ്കൂളിൽ പോവുകയായിരുന്ന ലില്ലിയെ കുടയിൽ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി സഹോദരനായ ബേബി എറിഞ്ഞു പൊട്ടിച്ചു. പോലീസിനെ പേടിച്ച ബേബി, മടങ്ങി വരുമ്പോൾ സഹോദരിക്ക് ചില്ലുകൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുടയുമായി വരാമെന്ന ഉറപ്പു കൊടുത്തശേഷം വീടുവിട്ടിറങ്ങി. പേരമ്മ, മാമ്മിത്തള്ളയുടെ മർദ്ദനം അസഹ്യമായതിനെ തുടർന്ന് പിന്നീടു വീടുവിട്ടുപോയ ലില്ലി ഒരു ഡോക്ടറുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ രണ്ടു മക്കൾക്കൊപ്പം വളരുന്നു. നഗരത്തിലെത്തിയ ബേബിയാകട്ടെ, സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടിൽ എത്തിപ്പെട്ട് വളരുന്നു. ലില്ലിയുടെ സഹോദരനെക്കുറിച്ചറിഞ്ഞ ഡോക്ടർ അവനെ കണ്ടുപിടിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല.[3]

ഡോക്ടറുടെ മക്കളുടെ സംഗീതാദ്ധ്യാപിക ആയിരുന്നു സൗദാമിനി. അവരിൽ നിന്ന് ബേബിയെക്കുറിച്ചറിഞ്ഞ ഡോക്ടർ അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവിടെ വളർന്ന അവൻ പഠിച്ചു ഡോക്ടറാകുന്നു. ഡോക്ടറുടെ മകൾ മോളിയെ അയാൾ വിവാഹവും കഴിച്ചു. ലില്ലിയെ ഡോക്ടറുടെ മകൻ ജോയിയും വിവാഹം ചെയ്തു. ഡോക്ടർ ബേബിയുടെ ശസ്ത്രക്രിയ ഒരു യുവതിയെ രോഗമുക്തയാക്കി. നന്ദിപ്രകടിപ്പിക്കാനെത്തിയ യുവതിയും ഭർത്താവും നൽകിയ പണം ബേബി വാങ്ങിയില്ല. പകരം ഒരു കുട സമ്മാനമായി ചോദിക്കുകയാണ് അയാൾ ചെയ്തത്. അവർ കുടയുമായി എത്തിയപ്പോൾ അത് ഏറ്റുവാങ്ങാൻ ലില്ലിയും എത്തിയിരുന്നു. സമ്മാനം കൈമാറിയപ്പോൾ, ആ യുവതി ഗ്രേസിയാണെന്നു ബേബി ലില്ലിയെ അറിയിച്ചു. അങ്ങനെ എല്ലാവരുടേയും സന്തോഷത്തിൽ കഥ അവസാനിക്കുന്നു.[3]

വിശകലനംedi tying log report company 🤶🤶🤶

[തിരുത്തുക]

മലയാള ബാലസാഹിത്യ രംഗത്തെ എക്കാലത്തെയും ഹൃദയസ്പർശിയായ നോവലാണ്‌ മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും . സഹോദരസ്നേഹത്തിന്റെ നൈർമല്യവും അനാഥത്വത്തിന്റെ ദുഖഭാരവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു . ദുഷ്ടയായ പേരമ്മയുടെ ഇടപെടലും ,വിധിയുടെ ക്രൂരതയും ഈ രണ്ടു നിഷ്കളങ്ക ഹൃദയങ്ങളെ അകറ്റുന്നതും ,പിന്നീട് അതെ വിധിയുടെ അത്ഭുതകരമായ വഴിത്തിരിവുകൾ അവരെ കൂട്ടിയിണക്കുന്നതുമാണ് ഈ ലളിതമായ രചനയുടെ ഇതിവൃത്തം. ഈ രണ്ടു കുട്ടികളുടെ അനുഭവങ്ങളിലൂടെ ലോകത്തിലെ നന്മതിന്മകളും രചയിതാവ് വിളിച്ചോതുന്നു.

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, അനാഥത്വത്തിന്റെ ഹൃദയഭാരവും പേറി ജീവിക്കുന്ന രണ്ടു നിസ്സഹായ ഹൃദയങ്ങളിൽ നിന്നാണ് കഥ തുടങ്ങുന്നത്. ദരിദ്രയായ ലില്ലിയെ പണക്കാരിയായ ഗ്രേസി പരിഹസിക്കുകയും തന്മൂലം ബേബി പകരം വീട്ടാനായി അവളെ മുറിപ്പെടുത്തുകയും ,തുടർന്ന് നാട്ടുകാരുടേയും പേരമ്മയുടെയും രോഷം ഭയന്ന് ബേബി തന്റെ പാതി ഹൃദയമായ ലില്ലിയെ ഉപേക്ഷിച്ചു ഗ്രാമത്തിൽനിന്ന് ഒളിച്ചോടുന്ന സന്ദർഭത്തിൽ കഥ ആരംഭിക്കുന്നു. പോരുമ്പോൾ സ്വർണ പിടിയുള്ള കുട വാങ്ങിത്തരാം എന്ന് ലില്ലിക്കു ഉറപ്പുകൊടുത്തിട്ട ബേബി പോകുന്നത്. തുടർന്ന് ലില്ലിയും തന്റെ ചെറ്റക്കുടിൽ ഉപേക്ഷിക്കാൻ നിർബന്ധിതയാവുന്നു. ബേബി ജീവിതത്തിന്റെ തീക്ഷ്ണമായ വശങ്ങളിലൂടെ കടന്നുപോകുമ്പോൾ ,ലില്ലി ഒരു കുടുംബത്തിന്റെ ഭദ്രതയിൽ എത്തിപ്പെടുന്നു.


ബേബി തുടക്കത്തിൽ കടന്നുപോകുന്ന കഷ്ടപ്പാടുകളിലൂടെ സ്വാർത്ഥവും കപടവുമായ ലോകത്തിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് ഗ്രന്ഥകാരൻ വെളിച്ചം വീശുന്നു. പിന്നീട് ബേബിയെ സൌദാമിനി എന്ന സ്ത്രി സ്വന്തം അനുജനെ എന്നപോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.എന്നാൽ സൌദാമിനിയുടെ ബന്ധുക്കൾ ബേബിയോട് കാണിക്കുന്ന അകല്ചയിലൂടെ നാമെങ്ങനെ സ്വാർത്ഥരാവുന്നു എന്നു ഗ്രന്ഥകാരൻ കാണിക്കുന്നു.

മറുവശത്ത്, ഡോക്ടർ ജോണിന്റെ സംരക്ഷണയിൽ ലില്ലിക്കു വിദ്യാഭാസവും നല്ല ജീവിതവും ലഭിക്കുന്നു. ഡോക്ടർ ജോണിലൂടെ മനുഷ്യമനസ്സിന്റെ വറ്റാത്ത നന്മ ഊട്ടിയുറപ്പിക്കപെടുന്നു. അത്യന്തം ഹൃദയസ്പർശിയായ സന്ദർഭങ്ങളിലൂടെ പുരോഗമിക്കുന്ന കഥ ബേബിയുടെയും ലില്ലിയുടെയും ഒത്തുചേരലിൽ അവസാനിക്കുന്നു.കഥാന്ത്യം,ലില്ലിയും ബേബിയും സന്തോഷകരവും ഭദ്രവുമായ ജീവിതം നയിക്കുന്നതായി കാണിക്കുന്നു.

Bljoshomojoswagogre

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Books Talk, Indulekha Network, ഒരു കുടയും കുഞ്ഞുപെങ്ങളും Archived 2012-11-05 at the Wayback Machine
  2. "ജനപ്രിയ സാഹിത്യത്തിന്റെ ജന്മശതാബ്ദി". www.dcbooks.com. Archived from the original on 2016-03-06. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= (help)
  3. 3.0 3.1 Mambazham, DC Books Malayala Padavali, പാഠം 2: വേദനിക്കുന്ന കുഞ്ഞു ഹൃദയങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]