ഒരു മെക്സിക്കൻ അപാരത
ഒരു മെക്സിക്കൻ അപാരത | |
---|---|
സംവിധാനം | ടോം ഇമ്മട്ടി |
നിർമ്മാണം | അനൂപ് കണ്ണൻ |
രചന | ടോം ഇമ്മട്ടി |
അഭിനേതാക്കൾ | ടൊവിനോ തോമസ് നീരജ് മാധവ് രൂപേഷ് പീതാംബരൻ ജിനോ ജോൺ ഗായത്രി സുരേഷ് |
സംഗീതം | മണികണ്ഠൻ അയ്യപ്പ |
ഛായാഗ്രഹണം | പ്രകാശ് വേലായുധൻ |
ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
സ്റ്റുഡിയോ | അനൂപ് കണ്ണൻ സ്റ്റോറീസ് |
വിതരണം | അനൂപ് കണ്ണൻ സ്റ്റോറീസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 143 മിനിറ്റ് |
ആകെ | ₹21 കോടി (US$2.5 million)[1] |
ഒരു മെക്സിക്കൻ അപരത 2017-ഇൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ്. നവാഗതൻ ആയ ടോം ഇമ്മട്ടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ജിനോ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ, മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികൾ രാഷ്ട്രീയ പാർട്ടി ആയ 'എസ. എഫ്. വൈ.' എങ്ങനെ സ്ഥാപിച്ചു എന്ന് വിവരിച്ചിരിക്കുന്നു. 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ SFI യുടെ മുപ്പത് വർഷത്തിലധികം നീണ്ട് നിന്ന യൂണിയൻ ഭരണം അവസാനിപ്പിച്ച് KSU പാനലിൽ ചെയർമാനായ ജിനോ ജോണിന്റെ കഥയുടെ ട്വിസ്റ്റഡ് വേർഷനാണ് ഈ സിനിമയിൽ ഉപയോഗിചിരിക്കുന്നതെന്നുള്ള ചർച്ചകൾ കേരളത്തിലെ കോളേജുകളിൽ വലിയ ചർച്ചകൾ സൃഷ്ടിചിരുന്നു. ജീനോ ജോൺ ഈ സിനിമയിൽ നെഗറ്റീവ് ഷെയിഡുള്ള കഥപ്രാത്രമായി ഈ സിനിമയിൽ മുഴുനീളേ വേഷം ചെയ്തതും ഒരുപാട് ചർച്ചകൾ സൃഷ്ടിച്ചിരുന്നു.ref>Times of India - Oru Mexican Aparatha Review</ref>
കഥാപാത്രങ്ങൾ
[തിരുത്തുക]- ടൊവിനോ തോമസ് - പോൾ & കൊച്ചനിയൻ
- നീരജ് മാധവ് - സുഭാഷ്
- രൂപേഷ് പീതാംബരൻ - രൂപേഷ്
- ജിനോ ജോൺ - കഞ്ചൻ
- മനു - കൃഷ്ണൻ
- വിഷ്ണു ഗോവിന്ദൻ -ജോമി
- ഗായത്രി സുരേഷ് - അനു
- സുധീ കോപ്പ
- സുധീർ കരമന