Jump to content

ഒറാനിയൻബർഗ് കോൺസൺട്രേഷൻ ക്യാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറാനിയൻബർഗ് കോൺസൺട്രേഷൻ ക്യാമ്പ്

ഒറാനിയൻബർഗ് കോൺസൺട്രേഷൻ ക്യാമ്പ്, ഒരാദ്യകാല ജർമ്മൻ കോൺസൺട്രേഷൻ ക്യാമ്പായിരുന്നു. 1933-ൽ അധികാരം നേടിയെടുത്തപ്പോൾ നാസികൾ പ്രഷ്യയിൽ സ്ഥാപിച്ച ആദ്യത്തെ തടങ്കൽ പാളയങ്ങളിലൊന്നായിരുന്നു ഒറാനിയൻബർഗിലേത്. ഇതിൽ നാസി പാർട്ടിയുടെ ബെർലിനിലെ പ്രധാന രാഷ്ട്രീയ എതിരാളികളായ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേയും സോഷ്യൽ ഡെമോക്രാറ്റുകളിലേയും അംഗങ്ങളേയും സ്വവർഗരതിക്കാരേയും നാസി പാർട്ടിയുടെ മറ്റു ശത്രുക്കളേയുമാണ് തടവിലാക്കിയിരുന്നത്. [1][2]

ഒറാനിയൻബർഗ് പട്ടണമധ്യത്തിൽ ബെർലിനിലേക്കുള്ള പ്രധാനപാതയിൽ ഉപയോഗത്തിലില്ലാതിരുന്ന മദ്യനിർമ്മാണശാലയായിരുന്നു കോൺസൺട്രേഷൻ ക്യാമ്പ് നാസി പാർട്ടിയുടെ ആദ്യകാല അർദ്ധസൈനികവിഭാഗമായിരുന്ന സ്റ്റ്രംബ്ടേലിംഗിന്റെ അധീനതയിലായിരുന്നു ഈ ക്യാമ്പ്. ക്യാമ്പിലെ തടവുകാരെക്കൊണ്ടു ഒറാനിയൻബർഗ് പട്ടണകൗൺസിലിനു വേണ്ടി നിർബന്ധിതതൊഴിലുകൾ എടുപ്പിച്ചിരുന്നു. [1]

ഒറാനിയൻബർഗ് കോൺസൺട്രേഷൻ ക്യാമ്പ് സ്മാരകം

1934 ജുലൈ 4നു ഒറാനിയൻബർഗ് കോൺസൺട്രേഷൻ ക്യാമ്പ് ഷുട്സ്റ്റാഫൽ ഏറ്റെടുത്തു. അതിനുശേഷം അവർ ഒറാനിയൻബർഗ് കോൺസൺട്രേഷൻ ക്യാമ്പ് അടച്ചുപൂട്ടുകയും ക്യാമ്പ് സാക്സെൻ ഹോസെൻ കോൺസൺട്രേഷൻ ക്യാമ്പായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. അടച്ചുപൂട്ടൽ സമയത്ത് ക്യാമ്പിൽ മൂവായിരത്തോളം തടവുകാർ ഉണ്ടായിരുന്നു അതിൽ 16 പേർ മരിച്ചിരുന്നു.

മറ്റു ആദ്യകാല നാസി കോൺസൺട്രേഷൻ ക്യാമ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 BMF (2014). "Oranienburg Concentration Camp 1933–1934". Memorial and Museum Sachsenhausen. Brandenburg Memorials Foundation. Archived from the original on 20 ജൂലൈ 2011. Retrieved 17 ഡിസംബർ 2014.
  2. Holocaust Encyclopedia (2014). "Oranienburg camp". Concentration Camps, 1933–1939. United States Holocaust Memorial Museum. Retrieved 17 December 2014.
  3. 3.0 3.1 3.2 3.3 3.4 David Magnus Mintert, Das frühe Konzentrationslager Kemna und das sozialistische Milieu im Bergischen Land Archived 2020-05-05 at the Wayback Machine(PDF), doctoral dissertation (2007), pp. 232–235. Retrieved January 14, 2012 (in German)