ഒളിമ്പ്യൻ അന്തോണി ആദം
ദൃശ്യരൂപം
ഒളിമ്പ്യൻ അന്തോണി ആദം | |
---|---|
സംവിധാനം | ഭദ്രൻ |
നിർമ്മാണം | മോഹൻലാൽ |
കഥ | ബാബു ജി. നായർ ഭദ്രൻ |
തിരക്കഥ | ഭദ്രൻ |
അഭിനേതാക്കൾ | മോഹൻലാൽ ജഗതി ശ്രീകുമാർ മീന |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൻ.പി. സതീഷ് |
സ്റ്റുഡിയോ | പ്രണവം മൂവീസ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. പ്രണവം മൂവീസിന്റെ ബാനറിൽ മോഹൻലാൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജി. നായർ, ഭദ്രൻ എന്നിവർ ചേർന്നാണ്. തിരക്കഥ രചിച്ചത് സംവിധായകനായ ഭദ്രൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – വർഗ്ഗീസ് ആന്റണി ഐ.പി.എസ്./ഒളിമ്പ്യൻ അന്തോണി ആദം(വ്യാജം)
- ജഗതി ശ്രീകുമാർ – വട്ടോളി പൊറിഞ്ചു
- സ്ഫടികം ജോർജ്ജ് – ഐ.ജി. കോയ
- കെ.ബി. ഗണേഷ് കുമാർ – നാസർ
- ക്യാപ്റ്റൻ രാജു
- മാസ്റ്റർ അരുൺ
- ഡോ. രാജേന്ദ്രബാബു
- ബാബുജി നായർ
- മീന – എയ്ഞ്ചൽ മേരി
- സീമ – സൂസൻ റോയ്
- പൂർണ്ണിമ ആനന്ദ് – ലില്ലി
- വത്സല മേനോൻ
- സാനിക നമ്പ്യാർ - ബാലതാരം
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- കൊക്കി കുറുങ്ങിയും – എം.ജി. ശ്രീകുമാർ , കോറസ്
- നിലാപൈതലേ – കെ.ജെ. യേശുദാസ്
- ഏയ് ചുമ്മാ – കെ.ജെ. യേശുദാസ്
- ഏയ് ഏയ് ചുമ്മ – സുജാത മോഹൻ
- കടമ്പനാട്ട് കാളവേല – എം.ജി. ശ്രീകുമാർ
- കുന്നേൽ – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
- നിലാപൈതലേ – കെ.എസ്. ചിത്ര
- വൺ ലിറ്റിൽ – ഔസേപ്പച്ചൻ
- പെപ്പര പെരപെര – മോഹൻലാൽ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: എൻ.പി. സതീഷ്
- കല: മുത്തുരാജ്
- ചമയം: പട്ടണം റഷീദ്, സലീം
- വസ്ത്രാലങ്കാരം: ജി. പളനി, സായി, മുരളി
- നൃത്തം: കല
- സംഘട്ടനം: സൂപ്പർ സുബ്ബരായൻ
- പരസ്യകല: കൊളോണിയ
- നിശ്ചല ഛായാഗ്രഹണം: സൂര്യ ജോൺസ്
- എഫക്റ്റ്സ്: മുരുകേഷ്
- നിർമ്മാണ നിയന്ത്രണം: കെ. മോഹനൻ
- നിർമ്മാണ നിർവ്വഹണം: വിവി അശോക് കുമാർ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഒളിമ്പ്യൻ അന്തോണി ആദം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഒളിമ്പ്യൻ അന്തോണി ആദം – മലയാളസംഗീതം.ഇൻഫോ