ഒൽമെക് വർഗം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒൽമെക് വർഗ്ഗം ********************* അല്പം നിഗൂഢത നിറഞ്ഞ ചരിത്രം ആണ് ഇത് എന്തായാലും ഇതിനെ പറ്റി നമുക്കു നോക്കാം. ഒൽമെക് എന്ന വർഗ്ഗം പന്ത്രണ്ട് നൂറ്റാണ്ടോളം മധ്യ അമേരിക്കയിൽ ജീവിച്ചിരുന്നു. അമേരിക്കൻ സംസ്കാരത്തിന് അടിത്തറ പാകിയവർ പെട്ടെന്ന് അപ്രത്യക്ഷരായി. അവർ ആരായിരുന്നു എന്നോ എവിടെയാണ് അപ്രത്യക്ഷരയെന്നോ ലോകത്തിനു അധികമൊന്നും അറിഞ്ഞു കൂടാ. ഇരുപതാം നൂറ്റാണ്ടിലാണ് ഓൽമെക് വർഗ്ഗക്കാരെ കുറിച്ചു കുറച്ചെങ്കിലും അറിഞ്ഞു തുടങ്ങിയത് .അമേരിക്കൻ സംസ്കാരത്തിന്റെ പൂർവ്വ പിതാക്കന്മാർ ആയി ആണ് അവരെ കരുതുന്നത്. ഇവർക്കുശേഷം വന്ന മായൻ വർഗ്ഗക്കാരോടു കൂടിയാണ് അമേരിക്കൻ സംസ്കാരം തഴച്ചു വളരാൻ തുടങ്ങിയത്. ഓൽമെക്കുകാരുടെ തിരോധനത്തെ കുറിച്ചു അറിയാൻ കഴിഞിരുന്നു എങ്കിൽ അമേരിക്കൻ സംസ്കാരത്തെ കുറിച്ചുള്ള അറിവ് കൂടുതൽ കൃത്യവും കാണിശവും ആകുമായിരുന്നു.
ഗൾഫ് ഓഫ് മെക്സിക്കോയിലാണ് ഓൽമെക് സംസ്കാരം ഉടലെടുത്തത്. വളരെ താഴ്ന്നു കിടക്കുന്ന ഈ ചതുപ്പുനിലം.കാടു നിറഞ്ഞതായിരുന്നു അവിടെ വെള്ളപൊക്കം പതിവായിരുന്നു .പ്രതികൂല സാഹചര്യം ഉണ്ടായിട്ടും .അവർ ഉന്നതമായ ഒരു സംസ്കാരം പടുത്തുയർത്തി.പന്ത്രണ്ടു നൂറ്റാണ്ടോളം അവർ ഐക്യത്തോടെ ജീവിച്ചു. ഒൽമെക് വർഗ്ഗക്കാരെക്കുറിച്ചറിയാൻ ഇന്നേവരെ നാലു കേന്ദ്രങ്ങൾ മാത്രമേ പര്യവേഷണത്തിന് വിധേയമാക്കാൻ കഴിഞിട്ടൊള്ളു.കാടു നിറഞ്ഞ ഈ സ്ഥലങ്ങളിൽ ധാരാളം റബ്ബർമരങ്ങൾ ഉണ്ടായിരുന്നു. ഈ റബ്ബർ മരങ്ങളെ 'ഒലിൻ' എന്നാണ് ആ നാട്ടുകാർ വിളിച്ചിരുന്നത്. 'ഒലിൻ'എന്ന പദത്തിൽ നിന്നായിരിക്കണം ഓൽമെക് എന്ന പേര് ഉണ്ടായത്. ഒൽമെക് സംസ്കാരത്തിന്റെ സുവർണ കാലഘട്ടം ബിസി 800 നും 500നും ഇടക്കായിരുന്നു .നഗരസൂത്രണത്തെ കുറിച്ചും വാസ്തുശിൽപ.വിദ്യയെ കുറിച്ചും ഒൽമെക്കുകാർക്ക് അറിവുണ്ടായിരുന്നു. അവർ പിരമിഡും അതിനു മുകളിൽ ചതുഷ്കോണ രൂപവും നിർമിച്ചിരുന്നു.നാലു കോണിന്റെ വക്കുകളും കൃഷ്ണശില കൊണ്ട് അലങ്കരിച്ചിരുന്നു.ഈ പിരമിഡിനായി രണ്ടു മനുഷ്യ നിർമിത കുന്നുകൾ സമാന്തരമായി നിലകൊണ്ടിരുന്നു .കുന്നുകളെ ശ്മശാനമായിട്ടാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവക്കുള്ളിൽ കൊത്തുപണി ചെയ്ത കല്ലുകളും സമ്പന്നമായി അലങ്കരിച്ചിരുന്ന അൾത്താരകളും ഉണ്ടായിരുന്നു .കൃഷ്ണശിലകളിൽ തീർത്ത വലിയ തലകൾ മറ്റൊരു സവിശേഷതയായിരുന്നു.കട്ടി കൂടിയ വലിയ ചുണ്ടുകളും കുറിയതും പാരന്നതുമായ മൂക്കും നേരിയ കണ്ണുകളുമാണ് ആ തലകൾക്കുണ്ടായിരുന്നത്. ഒൽമെക്കുകാരുടെ അതിശയകരമായ കലാവിരുതാണ് ഈ ശില്പങ്ങൾ വ്യകതമാക്കുന്നത്.
ഒരു മെക്സിക്കൻ ഗ്രാമത്തിൽനിന്നും കുഴിച്ചെടുത്ത പച്ചക്കൽ പ്രതിമ ഒരു അമ്മയെയും കുഞ്ഞിനെയും ചിത്രീകരിക്കുന്ന ഒന്നാണ് .കുഴിച്ചെടുക്കപ്പെട്ട മറ്റൊരു പ്രതിമ ആകാശത്തേക്ക് നോക്കിയിരിക്കുന്ന കുരങ്ങിന്റെ മുഖമുള്ള മനുഷ്യന്റേത് ആണ് ഇത് ഒൽമെക്കു കാരുടെ ദൈവമാണ് എന്നാണ് അനുമാനം. പകുതി മനുഷ്യരും പകുതി മൃഗവും ചേർന്നാണത്രേ അവരുടെ ദൈവവിഗ്രഹങ്ങൾ. ഒൽമേക് ശിൽപികൾ അക്കിക്കല്ലിൽ പണിത 5 ഇഞ്ച് മാത്രം ഉയരമുള്ള 'കരയുന്നകുഞ്ഞ് ' എന്ന പ്രതിമ വളരെ പ്രശസ്തമാണ്. ഈ പ്രതിമയുടെ തലക്ക് ആനുപാതികമായി വലിപ്പം കൂടുതലാണ് .ഒറ്റക്കല്ലിൽനിന്ന് ഭീമാകാരമായ തലകൾ കൊത്തുപണി ചെയ്യുന്നതിൽ ഏറെ താൽപര്യം കാണിച്ചിരുന്നു ഓൽമെക്കുകാർ 18മുതൽ 30 ടണ് വരെയായിരുന്നു അവയുടെ ഭാരം .പത്തു അടിയിലധികം ഉയരമുണ്ടായിരുന്നു.അറുപത് മെൽ അകലെയുള്ള കരിങ്കൽ ക്വാറിയിൽനിന്ന് പുഴയിലൂടെ ചങ്ങാടം വഴി കൊണ്ടുവന്നതായിരിക്കണം ഈ ഒറ്റകല്ലുകൾ ഈ തലകൾ നേതാക്കന്മാരുടേതാണ് എന്നാണ് പുരാവസ്തു വിദഗ്ദ്ധരുടെ അഭിപ്രായം.
ഒൽമെക്കുകാർ ശില്പവിദ്യയിൽ മാത്രമല്ല ഗണിതശാസ്ത്രത്തിലും കലണ്ടറിലും തല്പരർ ആയിരുന്നു അക്കങ്ങൾ എഴുതുന്ന സബ്രദായം ഇവർ സ്വതന്ത്രമായി ഉരുത്തിരിച്ചെടുത്തതാണ് എന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഇവരിൽ നിന്നാണ് മായൻന്മാർ ഈ വിദ്യ സ്വായത്തമാക്കിയത്. ഇത്ര ഉന്നതമായ ഒരു സംസ്കാരത്തിന് ഉടമകൾ ആയിട്ടും ഒൽമെക്കുകാർ നാമാവശേഷമായി പെട്ടെന്നുള്ള ഈ തിരോധാനത്തിന്റെ കാരണം ഇന്നും നിഗൂഢമായിതന്നെ അവശേഷിക്കുന്നു.