ഒ. രാംദാസ്
ഒ.രാംദാസ് | |
---|---|
ജനനം | ഒ. രാംദാസ് 0 ഡിസംബർ 1938 invalid day |
മരണം | 12 ജൂലൈ 2018 | (പ്രായം 80)
അന്ത്യ വിശ്രമം | ചെന്നൈ |
മറ്റ് പേരുകൾ | ദാസ് |
തൊഴിൽ | നടൻ, നിർമ്മാതാവ്, സംവിധായകൻ എഴുത്തുകാരൻ, ഡബ്ബിങ് ആർട്ടിസ്റ്റ് |
സജീവ കാലം | 1964 - 2010 |
ജീവിതപങ്കാളി(കൾ) | കമലാദേവി |
കുട്ടികൾ | വിജി,ശ്രീശാന്ത്, റജി |
മാതാപിതാക്ക(ൾ) | ഒറോമ്പ്രം നാരായണിയമ്മ, കണ്ടേംകാവിൽ കുട്ടപ്പൻ നായർ |
മലയാളസിനിമയിൽ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീനിലകളിൽ വിശേഷിച്ചും നിർമ്മാതാവ്, സംവിധായകൻ എഴുത്തുകാരൻ, എന്നീ രംഗങ്ങളിലും പ്രശസ്തനാണ് ഒ രാംദാസ്. വഴിപിഴച്ച സന്തതി. കൃഷ്ണപ്പരുന്ത് എന്നിവ നിർമ്മിച്ച് സംവിധാനം ചെയ്തു. കെ.എസ്. സേതുമാധവൻ, എ വിൻസെന്റ്ശശികുമാർ എന്നിവരുടെകൂടെ സഹസംവിധായകനായി പ്രവർത്തിച്ചു. [1] അമ്പതോളം സിനിമകളീൽ അഭിനയിച്ചു.
വ്യക്തി ജീവിതം
[തിരുത്തുക]മരത്താക്കരയിൽ ജനിച്ചു, ഭാര്യ കമലാദേവി നടിയാണ്. സ്റ്റേഷൻ മാസ്റ്റർ, കായംകുളം കൊച്ചുണ്ണി, മാടത്തരുവി തുടങ്ങിയചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു.
ചലച്ചിത്രസംഭാവനകൾ
[തിരുത്തുക]1968ൽ വഴിപിഴച്ചസന്തതി എന്ന ചിത്രത്തോടെ സ്വതന്ത്രസംവിധായകനായി. അക്കാലത്തെ ഹിന്ദി, തമിഴ് ഭാഷകളിൽ നിന്നും ഭാഷാന്തരം വരുത്തുന്ന് മിക്ക സിനിമകളീലേയും നായകശബ്ദം ദാസിന്റെതായിരുന്നു.എഴുപതോളം സിനിമകൾക്ക് ശബ്ദം നൽകി.[2] പി.എ. തോമസിന്റെ മിക്ക സിനിമകളീലും സഹസംവിധാനം ദാസ് ആയിരുന്നു.[3] ഗായകൻ ജയചന്ദ്രൻ കൃഷ്ണപ്പരുന്തിൽ പാടി അഭിനയിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ ചരമക്കോളം., പേജ് 10, മാതൃഭൂമിദിനപത്രം, 2018 ജൂലൈ 12
- ↑ വി.ജെ റാഫി, "സിനിമയെ പ്രണയിച്ച ദാസ്" മാതൃഭൂമി 12 ജുലൈ 2018
- ↑ https://malayalasangeetham.info/displayProfile.php?category=producer&artist=O%20Ramdas