Jump to content

ഒ ഫ്രണ്ട്, ദിസ് വെയ്റ്റിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒ ഫ്രണ്ട്, ദിസ് വെയ്റ്റിങ്
സംവിധാനംസന്ധ്യ കുമാർ
ജസ്റ്റിൻ മക്കാർത്തി
നിർമ്മാണംജസ്റ്റിൻ മക്കാർത്തി
അഭിനേതാക്കൾരാമ രവി
ഭാരതി പെന്നേശ്വരൻ
സംഗീതംആർ. ഇളങ്കോവൻ
സുധ രഘുറാം
ഛായാഗ്രഹണംഅമിത് മഹന്ത്
ചിത്രസംയോജനംസന്ധ്യ കുമാർ
വിതരണംഇന്ത്യ ഫൗണ്ടേഷൻ ഫോർ ദആർട്സ്

മലയാളിയായ സന്ധ്യ കുമാറും അമേരിക്കക്കാരനായ ഭരതനാട്യം നർത്തകൻ ജസ്റ്റിൻ മക്കാർത്തിയും ചേർന്ന് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഒ ഫ്രണ്ട്, ദിസ് വെയ്റ്റിങ്. 2013 ലെ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നോൺഫീച്ചർ വിഭാഗത്തിൽ ഈ ചിത്രം രജതകമലം പുരസ്‌കാരം നേടി.[1]

ഉള്ളടക്കം

[തിരുത്തുക]

പതിനേഴാം നൂറ്റാണ്ടിലെ പ്രമുഖ തെലുങ്ക് കവിയും സംഗീതജ്ഞനുമായിരുന്ന ക്ഷേത്രയ്യയുടെ 'പദ'ങ്ങളെക്കുറിച്ചും അതുവഴി ദേവദാസികളുടെ ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന സിനിമയാണ് ഇംഗ്ലീഷ്, തെലുങ്ക് ഭാഷകളിലുള്ള 'ഒ ഫ്രണ്ട്, ദിസ് വെയ്റ്റിങ്'. രാജഭരണത്തിൽ 'വിശുദ്ധ'മായി കണക്കാക്കപ്പെട്ട ദേവദാസി സമ്പ്രദായം സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 'അശുദ്ധ'മായി മാറിയതിനെക്കുറിച്ചും സിനിമയിൽ പറയുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2013 ലെ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നോൺഫീച്ചർ വിഭാഗത്തിൽ രജതകമലം പുരസ്‌കാരം
  • മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2014
  • ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ 2013

അവലംബം

[തിരുത്തുക]
  1. "ദേവദാസികളുടെ കഥ പറഞ്ഞ സന്ധ്യയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2014-04-22. Retrieved 22 ഏപ്രിൽ 2014. {{cite news}}: |first= missing |last= (help)

പുറം കണ്ണികൾ

[തിരുത്തുക]