ഓം പർവ്വതം
ഓം പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 6,191 മീ (20,312 അടി) [1] |
Coordinates | 30°11′56″N 81°02′05″E / 30.1988°N 81.0347°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Pithoragarh, Uttarakhand, India |
Parent range | Eastern Kumaon Himalaya |
Climbing | |
First ascent | ഒക്ടോബർ 8, 2004 പർവ്വതാരോഹകർ : ടിം വുഡ്‌വേഡ്,ജേസൺ ഹ്യുബർട്ട്, പോൾ സുകോവ്സ്കി, മാർട്ടിൻ വെൽ, Diarmid Hearns, ജാക്ക് പിയേർസ്, അമൻഡാ ജോർജ്ജ്, ആൻഡി പെർക്കിൻസ്[2] |
Easiest route | Southwest ridge: glacier/snow/rock climb (PD+/AD-) |
ഹിമാലയ പർവ്വതനിരകളിൽ 6191 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗിരിശിഖരമാണ് ഓം പർവ്വതം.ഇന്ത്യയിലെ ഉത്തർഖണ്ഡ് സംസ്ഥാനത്ത്, പിതോരഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പർവ്വത്ത്തിന്റെ അരികിലൂടെയാണ് സിൻല പാസ് കടന്നുപോകുന്നത്. ടിബറ്റിലെ കൈലാസപർവ്വതം പോലെതന്നെ ഹൈന്ദവർ പുണ്യസ്ഥാനമായി ഓം പർവ്വതത്തേയും കണക്കാക്കുന്നു. ഈ പർവ്വതത്തിൽ മഞ്ഞു പതിയ്ക്കുന്നത് ഓം(ॐ) എന്ന അക്ഷരത്തിന്റെ ഏകദേശ ആകൃതിയിലായതിനാലാണ് ഇതിനെ ഓം പർവ്വതം എന്ന് വിളിയ്ക്കാൻ കാരണം. ഓം പർവ്വതത്തിന്റെ അരികിലായിത്തന്നെ പാർവതീ തടാകം, ജോങ്ങ്‌ലിംഗ് തടാകം എന്നീ രണ്ട് തടാകങ്ങളും സ്ഥിതി ചെയ്യുന്നു. ഈ പർവ്വതത്തിന് എതിർ വശത്തായി "പാർവ്വതീ മുഹാർ"(പാർവ്വതിയുടെ കിരീടം) എന്നറിയപ്പെടുന്ന മറ്റൊരു പർവ്വതം സ്ഥിതി ചെയ്യുന്നു. ഒരു ഇന്ത്യൻ-ബ്രിട്ടീഷ് സംയുക്ത പർവ്വതാരോഹക സംഘമാണ് ആദ്യമായി ഓം പർവ്വത ശിഖരത്തെ കീഴടക്കിയത്. ഹൈന്ദവർ ഈ പർവ്വതത്തെ പുണ്യസ്ഥാനമായി കണക്കാക്കുന്നതിനാൽ പർവ്വതാരോഹകർ 6000 മീറ്ററിനു മുകളിലേയ്ക്ക് കയറാറില്ല.
കൈലാസ-മാനസസരോവര തീർത്ഥയാത്രയുടെ പാതയിൽ ലിപു ലേ(Lipu Lekh) പാസിനു താഴെ നഭിധാങ്ങിൽ(Nabhidhang) വച്ചുള്ള അവസാനത്തെ താവളത്തിൽ വച്ച് ഓം പർവ്വതം ദൃശ്യമാവുന്നതാണ്. ആദികൈലാസയാത്രികർ പലപ്പോഴും ഓം പർവ്വതത്തിന്റെ ദർശനം ലഭിയ്ക്കാനായി പ്രധാന വഴിയിൽ നിന്നും മാറി സഞ്ചരിയ്ക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ The height of this peak is uncertain. Different references give 6,191 metres and 5,925 metres.
- ↑ American Alpine Journal, 2003, pp. 365-366. Available at AAJ Online (PDF)