Jump to content

ഓച്ചിറ വേലുക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓച്ചിറ വേലുക്കുട്ടി
ജനനം(1887-02-04)ഫെബ്രുവരി 4, 1887
മരണം1954
ദേശീയതഇന്ത്യൻ
തൊഴിൽനാടക നടൻ

മലയാള നാടക വേദിയിലെ ആദ്യകാല നടനാണ് ഓച്ചിറ വേലുക്കുട്ടി(1905–1954). മലയാളത്തിലെ ആദ്യകാല സംഗീത നാടകങ്ങളിലെ സ്ത്രീ വേഷങ്ങളായിരുന്നു ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

ജീവിതരേഖ

[തിരുത്തുക]

1905 ൽ കൊല്ലത്തെ ഓച്ചിറയിൽ ജനിച്ചു. ഓച്ചിറ പരബ്രഹ്മോദയ നടന സഭ എന്ന സമിതിയിൽ ബാലവേഷങ്ങൾ അവതരിപ്പിച്ചു. സ്വാമി ബ്രഹ്മവ്രതന്റെ ശിക്ഷണത്തിൽ നടനസഭ അവതരിപ്പിച്ച പ്രശ്സതമായ കരുണയിലെ വാസവദത്തയെ രംഗത്തവതരിപ്പിച്ച ഓച്ചിറ വേലുക്കുട്ടി എക്കാലത്തെയും മഹാന്മാരായ നടന്മാരിൽ ഒരാളാണ്. പരബ്രഹ്മോദയ നടനസഭ ഒരുക്കിയ പശ്ചാത്തലത്തിൽ നിന്നും ഊർജ്ജം ഉൾകൊണ്ടാണ് കെ.പി.എ.സി. മലയാള നാടകവേദിയെ ജനകീയമാക്കുന്നതിന് തുടക്കമിട്ടത്.[1]

1954-ൽ നിര്യാതനായി.

അവലംബം

[തിരുത്തുക]
  1. ഉർവ്വരം സ്മരണിക, രവി പിള്ള ഫൗണ്ടേഷൻ, കൊല്ലം
"https://ml.wikipedia.org/w/index.php?title=ഓച്ചിറ_വേലുക്കുട്ടി&oldid=3619106" എന്ന താളിൽനിന്ന് ശേഖരിച്ചത്