Jump to content

ഓഡെറ്റ് അന്നബിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓഡെറ്റ് അന്നബിൾ
അന്നബിൾ 2017 ൽ
ജനനം
ഓഡെറ്റ് ജൂലിയറ്റ് യസ്റ്റ്മാൻ

(1985-05-10) മേയ് 10, 1985  (39 വയസ്സ്)
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം1990–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2010; sep. 2019)
കുട്ടികൾ1

ഓഡെറ്റ് ജൂലിയറ്റ് അന്നബിൾ (മുമ്പ്, യസ്റ്റ്മാൻ; ജനനം: മെയ് 10, 1985)[1][2][3] ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. ഫോക്സ് മെഡിക്കൽ നാടക പരമ്പരയായ ഹൌസിലെ ഡോ. ജെസീക്ക ആഡംസ്, ക്ലോവർഫീൽഡ് എന്ന ചിത്രത്തിലെ ബെത്ത് മക്കിന്റൈർ, ഒക്ടോബർ റോഡ് എന്ന എബിസി നാടക പരമ്പരയിലെ ഓബ്രി ഡയസ്, സൂപ്പർഗേൾ എന്ന പരമ്പരയിലെ സാമന്ത ഏരിയാസ് /റെയ്ൻ തുടങ്ങിയ ചലച്ചിത്രങ്ങളിലേയും ടെലിവിഷൻ പരമ്പരകളിലേയും വിവിധ വേഷങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്.

ആദ്യകാലജീവിതം

[തിരുത്തുക]

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഒരു കൊളംബിയൻ പിതാവിന്റേയും ക്യൂബൻ മാതാവിന്റേയും പുത്രിയായി ഓഡെറ്റ് ജൂലിയറ്റ് അന്നബിൾ ജനിച്ചു.[4][5] കാലിഫോർണിയയിലെ റിവർസൈഡിലുള്ള വുഡ്‌ക്രസ്റ്റ് ക്രിസ്ത്യൻ ഹൈസ്‌കൂളിൽ നിന്ന് അവർ ബിരുദം നേടി.[6]

ഔദ്യോഗികജീവിതം

[തിരുത്തുക]

അഞ്ചാം വയസ്സിൽ കിന്റർഗാർട്ടൻ കോപ്പ് എന്ന സിനിമയിൽ സ്പാനിഷ് സംസാരിക്കുന്ന വിദ്യാർത്ഥിനിയായി അന്നബിൾ അഭിനയിച്ചു. പിന്നീട് സൗത്ത് ബീച്ച്, ഒക്ടോബർ റോഡ് എന്നീ ടിവി പരമ്പരകളിൽ അഭിനയിച്ചു.[7] 2007 ലെ ലൈഫ് ടൈം ടെലിവിഷൻ സിനിമയായ റെക്ലെസ് ബിഹേവിയർ: കാച്ച് ഓൺ ടേപ്പ്, ക്ലോവർഫീൽഡ്[8] എന്നിവയിലും ഹാസ്യചിത്രമായ വാക്ക് ഹാർഡിലും[9] 2009 ൽ പുറത്തിറങ്ങിയ ദി അൺബോൺ[10] എന്ന ഹൊറർ സിനിമയിലും അഭിനയിച്ചു.

2011 ൽ ബ്രദേഴ്‌സ് & സിസ്റ്റേഴ്‌സ്[11] എന്ന പരമ്പരയുടെ അഞ്ചാം സീസണിൽ നഴ്‌സ് ആനി മില്ലറായി അഭിനയിച്ചു. ബ്രേക്കിംഗ് ഇൻ എന്ന കോമഡി പരമ്പരയുടെ ആദ്യ സീസണിൽ മെലാനി ഗാർസിയ എന്ന കഥാപാത്രത്തെ തുടർച്ചയായി അവതരിപ്പിച്ച അന്നബിൾ, അതിനുശേഷം ഈ പരമ്പരയിൽ അതിഥി താരമായി പ്രത്യക്ഷപ്പെട്ടു..[12][13] ഹൌസ് എന്ന ടെലിവിഷൻ പരമ്പരയിൽ ഡോ. ജെസീക്ക ആഡംസ്[14] എന്ന വേഷം അവതരിപ്പിച്ച അവർ 2012 മെയ് മാസത്തിൽ ഈ പരമ്പയുടെ അവസാനം തുടർന്നിരുന്നു.[15] 2014 മാർച്ചിൽ, ദി ആസ്ട്രോനോട്ട് വൈവ്സ് ക്ലബ് എന്ന എബിസി പരമ്പരയിൽ ട്രൂഡി കൂപ്പറായി അന്നബിൾ അഭിനയിച്ചു.[16]

സ്വകാര്യജീവിതം

[തിരുത്തുക]

2010 ഒക്ടോബറിൽ ആനബിൾ ബ്രദേഴ്‌സ് & സിസ്റ്റേഴ്‌സ് പരമ്പരയിലെ തന്റെ സഹനടൻ ഡേവ് ആനബിളിനെ വിവാഹം കഴിച്ചു.[17] 2015 സെപ്റ്റംബറിൽ അവർ ഒരു മകൾക്ക് ജന്മം നൽകി.[18] 2019 ഒക്ടോബറിൽ ദമ്പതികൾ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചു.[19]

അവലംബം

[തിരുത്തുക]
  1. "Odette Juliette Yustman, Born 05/10/1985 in California". CaliforniaBirthIndex.org. May 10, 1985.
  2. "Odette Yustman". Us Weekly.
  3. Odette Annable: This is the only picture I have of myself from my birthday today. I am happy, unfiltered and…. Twitter, 2017-5-10
  4. Pizzi Campos, Dora (April 21, 2009). "Odette Yustman". Esmas. Archived from the original on 2016-10-20. Retrieved 20 October 2016.
  5. "15 (More) Stars You Never Knew Were Latino!". Latina Magazine. Archived from the original on 2017-07-04. Retrieved 20 October 2016.
  6. "Moreno Valley|PE.com|Southern California News|News for Inland Southern California". Archived from the original on March 11, 2009.
  7. Michael J. Lee (August 27, 2010). "Marine Biology, Beating Up Blonde Girls, and That Tomb Raider Rumor We're Trying to Start: An Exclusive Interview with Odette Yustman". RadioFree.com. Retrieved September 24, 2010.
  8. "Odette Yustman Videos, Pics, News, Bio". AskMen.com. May 10, 1985. Archived from the original on 2012-03-26. Retrieved April 3, 2012.
  9. "Discover ideas about Olivia Wilde". Pinterest.com. Retrieved 31 May 2017.
  10. Michael Fleming (January 29, 2008). "New Line sets up new 'Nightmare'". Variety. Retrieved January 29, 2008.
  11. Dos Santos, Kristin (21 September 2010). "Brothers & Sisters: Dave Annable's Real-Life Fiancée Cast as His [Spoiler Alert]!". Eonline.com. Retrieved 31 May 2017.
  12. "FOX Broadcasting Company – Breaking In TV Show – Breaking In TV Series – Breaking In Episode Guide". Fox.com. Archived from the original on ഏപ്രിൽ 4, 2012. Retrieved ഏപ്രിൽ 3, 2012.
  13. "Odette Annable as Melanie in 'Breaking In' premiering Wednesday, April 6 (9:30–10:00 pm ET/PT) on FOX". Spoilertv.co.uk. Archived from the original on 2012-03-07. Retrieved 2020-04-05.
  14. Ng, Philiana (13 September 2011). "Odette Annable Discusses Doing Double Duty on 'House' and 'Breaking In'". Hollywoodreporter.com. Retrieved 31 May 2017.
  15. Carpenter, Cassie (22 April 2012). "The doctor is out: After eight seasons, Hugh Laurie and cast say farewell to 'House' at series finale wrap party". Daily Mail. Retrieved 31 May 2017.
  16. Goldberg, Lesley (March 14, 2014). "Odette Annable to Co-Star in ABC's 'Astronaut Wives Club'". The Hollywood Reporter. Retrieved March 14, 2014.
  17. Jordan, Julie (October 11, 2010). "Dave Annable and Odette Yustman Wed". People. Retrieved February 11, 2019.
  18. Leon, Anya (September 10, 2015). "Dave and Odette Annable Welcome Daughter Charlie Mae - See Her First Photos!". People.com. Retrieved February 11, 2019.
  19. Jordan, Julie and Jodi Guglielmi (October 15, 2019). "Dave & Odette Annable Separate After 9 Years of Marriage". People.com. Retrieved October 15, 2019.
"https://ml.wikipedia.org/w/index.php?title=ഓഡെറ്റ്_അന്നബിൾ&oldid=4070406" എന്ന താളിൽനിന്ന് ശേഖരിച്ചത്