Jump to content

ഓണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Onyx
Onyx
General
CategoryOxide mineral
Formula
(repeating unit)
Silica (silicon dioxide, SiO2)
Identification
Formula mass60 g / mol
നിറംVarious
Crystal systemTrigonal
Cleavageno cleavage
FractureUneven, conchoidal
മോസ് സ്കെയിൽ കാഠിന്യം6.5–7
LusterVitreous, silky
StreakWhite
DiaphaneityTranslucent
Specific gravity2.55–2.70
Optical propertiesUniaxial/+
അപവർത്തനാങ്കം1.530 to 1.543
അവലംബം[1][2]

ഭാരതമുൾപ്പെടെ ഏതാണ്ട് ഇരുപതോളം രാജ്യങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു രത്നക്കല്ലാണ്‌ ഓണിക്സ്‌ . ഈ രത്നത്തിന്റെ ഉറവിടം ഭൂമിയിലുള്ള കാൽസിഡോണി(Chalcedony bands) പാറ അടുക്കുകളാണ് . വാസ്തവത്തിൽ രാസപരമായി ഈ രത്നം പാറ തന്നെയാണ് . സിലിക്കോൺ ഡയോക്സൈഡാണ്(SiO2) ഇതിന്റെ രാസഘടന. ഇത് തന്നെയാണ് കരിങ്കൽ പാറയുടെയും രാസഘടന . എന്നാൽ ചില പ്രത്യേക ഓക്സൈഡുകളുടെ(Oxides) സാന്നിദ്ധ്യം കാരണം ഇതിനു വളരെ വളരെ വിപുലമായ വർണ്ണ വൈവിദ്ധ്യം കൈവരുന്നു . ചുവന്ന ഓണിക്സ്‌(Red Onyx) , കറുത്ത ഓണിക്സ്‌(Black Onyx) , പച്ച ഓണിക്സ്‌(Green Onyx) എന്നിങ്ങനെ വിവിധ വർണ്ണങ്ങളിലായി ഓണിക്സ്‌ ലഭ്യമാണ് .

ഓണിക്സ്‌ കൃത്രിമമായും നിർമ്മിക്കുവാൻ സാധിക്കും . അതും പ്രകൃതിദത്തമായവയെപ്പോലെ തിളക്കമുള്ളതാണ് . ഓണിക്സ്‌ വളരെ വിലകുറഞ്ഞ ഒരു രത്നമാണ് . അതിനാൽ ഇത് സാധാരണക്കാർക്കും പ്രാപ്യമാണ് . കേരളത്തിലെ പാറക്കൂട്ടങ്ങളിലും കാടുകളിലും ഓണിക്സിന്റെ കല്ല് ലഭിക്കുന്നുണ്ട് . ഇതിനെ മുറിച്ച്, ഉരച്ചു തിളക്കം വരുത്തിയെടുത്ത്‌ രത്നമായി സ്വർണ്ണത്തിലും വെള്ളിയിലും പതിച്ചു ആഭരണങ്ങളിലാക്കി ധരിക്കാറുണ്ട്.

പച്ച ഓണിക്സ്‌, മരതകത്തിനു പകരമായി ഉപയോഗിക്കാം . വളരെ വിലകുറവുള്ളതിനാൽ ആർക്കും വാങ്ങുവാൻ സാധിക്കും . ചില രത്നജ്യോതിഷികളും പച്ച ഓണിക്സ്‌ മരതകത്തിനു പകരമായി ശുപാർശ ചെയ്തു കാണുന്നു . പച്ച ഓണിക്സിന് നല്ല കടുംപച്ച നിറമാണ് . പച്ചിലച്ചാറിന്റെ നിറം . മരതകത്തേക്കാൾ കാണാനും ഭംഗിയുണ്ട് .

നിഗൂഢമായ അപകടങ്ങളിൽ നിന്നും , വിഷ ജന്തുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും ഓണിക്സ്‌ അത് ധരിച്ചിരിക്കുന്ന വ്യക്തിയെ രക്ഷിക്കുമെന്ന് പഴയ ഗ്രീക്കുകാരായ ജ്യോതിഷികൾ വിശ്വസിച്ചിരുന്നു .

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

[3]

  1. "Onyx". mindat.org. Retrieved 22 August 2015.
  2. "Onyx". gemdat.org. Retrieved 22 August 2015.
  3. [R.സഞ്ജീവ് കുമാറിന്റെ-സൗഭാഗ്യ രത്നങ്ങൾ-എന്ന പുസ്തകം]Jyothis Astro research centre TVPM
"https://ml.wikipedia.org/w/index.php?title=ഓണിക്സ്&oldid=3225587" എന്ന താളിൽനിന്ന് ശേഖരിച്ചത്