ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം
ഈ ലേഖനത്തിൽ ഒരു പരസ്യം പോലെ എഴുതിയ ഉള്ളടക്കം അടങ്ങിയിരിക്കുന്നു. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°20′5″N 76°37′5″E / 9.33472°N 76.61806°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | പത്തനംതിട്ട |
പ്രദേശം: | തിരുവല്ല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ദുർഗ്ഗ ഭഗവതി (പരാശക്തി) |
പ്രധാന ഉത്സവങ്ങൾ: | മീന തിരുവാതിര |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലുക്കിലെ ഓതറ എന്ന ഗ്രാമത്തിലെ ഒരു ദേവി ക്ഷേത്രമാണ് ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം സാക്ഷാൽ പരാശക്തിയും ജഗദീശ്വരിയുമായ ശ്രീ ദുർഗ്ഗ ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ. ക്ഷേത്രത്തിലെ തന്ത്രം താഴമൺ മഠത്തിലെക്കാണ്.
മദ്ധ്യ കേരളത്തിലെ ശ്രീദുർഗ്ഗയാണ് ക്ഷേത്രത്തിൽ പ്രധാന പെട്ട ക്ഷേത്രം ആണ്. പരംപരാഗത കേരള ഭഗവതി ക്ഷേത്രത്തിന്റെ രീതിയിൽ ആണ് ഇവിടത്തെ രീതികൾ. നാടുവാഴി കുടുംബങ്ങളുടെ ധർമ ദൈവം കൂടിയാണ് ഭഗവതി.
ചരിത്രം
[തിരുത്തുക]കേരളോൽപ്പത്തിക്ക് ശേഷം സാക്ഷാൽ പരശുരാമൻ ഓതറയിൽ ശ്രീധർമ ശാസ്താവിനെ പ്രതിഷ്ഠിച്ചു ഒരു ക്ഷേത്രം നിർമിച്ചു. കാലഗതിയിൽ ക്ഷേത്രവും ഗ്രാമവും ക്ഷയിക്കുകയും ശേഷിച്ച ധർമ ശാസ്താ വിഗ്രഹവും ശ്രീകോവിലും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോവുകയും ചെയ്തു. ഇപ്പോൾ വളരെ പ്രശസ്തിയോടെ അറിയപ്പെടുന്ന തകഴിയിൽ ശ്രീധർമ ശാസ്താവ് ഈ വിഗ്രഹമായിരുന്നു.
പരശുരാമ കൽപിതങ്ങളായ 64 ഗ്രാമങ്ങളിൽ ആറന്മുള, ചെങ്ങന്നൂർ, കവിയൂർ, തിരുവല്ല ഗ്രാമങ്ങളുടെ വളർച്ചയും മഹാക്ഷേത്രങ്ങളുടെ ആവിർഭാവവും മറ്റു കാരണങ്ങൾകൊണ്ടും ഓതറ പ്രദേശം പിന്തള്ളപ്പെട്ടു. 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ പാലക്കാട് ആലത്തൂർ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ പെരിയാർ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. ഇവർ ഓതറയിൽ കുടിയേറി തങ്ങളുടെ കുലദൈവമായ പുതുക്കുളങ്ങര അമ്മയെ പഴയകാവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ആരാധിച്ചു പോന്നു. അക്കാലത്ത് ഉഗ്രരൂപിണിയായ ഒരു യക്ഷി ജനജീവിതം ദുസ്സഹമാക്കി. ഈ യക്ഷിയേ ബന്ധിക്കുകയും പഴയകവിൽ നിന്നും ക്ഷേത്രം പമ്പാനദിക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
ഗോത്രസംസ്കാരവും പമ്പാനദിയും അപൂർവ പച്ചമരുന്നും (വാതരോഗത്തിന് പ്രസിദ്ധമായ തകഴി വല്യെണ്ണയ്ക്ക് വേണ്ട പച്ചമരുന്നുകൾ) ഓതറയെ സമ്പുഷ്ടമാക്കി. ആറന്മുളയും പമ്പാനദിയും ഗോത്രസംസ്കാരവും ചേർന്ന് വൈഷ്ണവ-ശാക്തേയ ഭക്തിയിൽ അധിഷ്ഠിതമായ ഒരു സംസ്കാരം വളർന്നു വന്നു. ഇതു ചരിത്ര രേഖയായി കണക്കെ ആകുന്നില്ല. ഈ പരാശക്തി നായർ സമുദായത്തിലെ ചില കുടുംബങ്ങളുടെ പരദൈവം ആണ്. ഇത് ബ്രാഹ്മണരുടെ ക്ഷേത്രം അല്ല. അവിടെ പൂജാവിധികൾ പാലിക്കാൻ മാത്രമേ അവർക്ക് അവകാശം ഉള്ളു. എന്നാൽ അവരുടെ ധർമ്മദൈവ ക്ഷേത്രം അല്ല. ഇന്ന് സാക്ഷാൽ ഭദ്രകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഭാവത്തിൽ സാക്ഷാൽ ആദിപരാശക്തിയെ (ദുർഗ്ഗ) ഇവിടെ ആരാധിച്ചു വരുന്നു.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]വിഗ്രഹപ്രതിഷ്ഠ ദ്വന്ദഭാവത്തിലാണ്. മുല്ലപ്പന്തൽ ശ്രീകോവിലും, തൃപ്പാദശിലയും ശ്രീകോവിലിനുള്ളിലെ സാളഗ്രാമ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്. നാലബലതിനുള്ളിൽ ഉപദേവന്മാരായ് ഗണപതി, മഹാദേവൻ, ധർമ്മശാസ്താവ് (അയ്യപ്പൻ) എന്നിവരും അപ്രധാന ഉപദേവകളായി ബ്രഹ്മരക്ഷസ്, യക്ഷിയമ്മ പ്രതിഷ്ഠകളും ഉണ്ട്. കായ്ക്കാത്ത ഇലഞ്ഞിയും ഇലഞ്ഞിത്തറയിലെ വട്ടെഴുത്തും ഇവിടുത്തെ പ്രത്യേകതയാണ്. മരങ്ങൾ നിറഞ്ഞ ഒരു കാവ് ക്ഷേത്ര പശ്ചാത്തലത്തിൽ നിലനിൽക്കുന്നു.
ഉത്സവങ്ങൾ
[തിരുത്തുക]വിനായക ചതുർത്ഥിക്ക് മഹാഗണപതിഹോമവും ആനയുട്ടും, നവരാത്രി കാലങ്ങളിൽ പത്തുദിവസം രംഗവേദിയിൽ പ്രത്യേക പൂജകളും വിദ്യാരംഭവും, തൃക്കാർത്തിക, മണ്ഡലം ചിറപ്പ് ആഘോഷവും ലക്ഷാർച്ചന, പുനപ്രതിഷ്ഠ ദിനാഘോഷം, ധനുമാസ സംക്രമം മുതൽ തുടർച്ചയായി അഞ്ചു സംക്രമം എഴുന്നള്ളത്തും കളമെഴുത്തും പാട്ടും, വിഷു ദർശനം, പടയണി, സപ്താഹം, വേലൻപാട്ട് ഇവ ഇവിടുത്തെ അനുഷ്ഠാനങ്ങളാണ്. മീന മാസത്തിലെ തിരുവാതിര നാളാണ് തിരുവുത്സവം. കാളകെട്ട്, ഘോഷയാത്ര, കരക ഘോഷയാത്ര, പഞ്ചവാദ്യം, കൊടികളുടെ അകമ്പടിയോടെയുള്ള കാഴ്ച, ശ്രീബലി എഴുന്നള്ളത്തും, സേവ, കേളി, വേലകളി, വണിയക്കോലം തുടങ്ങി വിവിധ പരിപാടികളോടെ ആർഭാടത്തോടെ കൊണ്ടാടുന്നു. പടയണി അവതരണത്തിൻറെ ഏറ്റവും വലിയ രംഗാവിഷ്ക്കാരം പുതുക്കുളങ്ങരയിലാണെന്ന് പറയപ്പെടുന്നു. 1001 പാളയിൽ തിർക്കുന്ന മഹാത്ഭുതം അന്യാദൃശ്യമായ ഒരു കാഴ്ചയാണ്.
പ്രധാന വഴിപാടുകൾ
[തിരുത്തുക]ദേവി പ്രീതിക്കായി അഭിഷേകം, ചെലവും വിളക്കും, ദിവസപൂജ, ചുറ്റുവിളക്ക് പുഷ്പാഞ്ജലി, ഭഗവതിസേവ, പായസം വഴിപാടുകൾ നടത്തുന്നു. ഇഷ്ടലാഭത്തിനായി മഹാനിവേദ്യം(ചതുർശ്ശതം) വഴിപാട് പ്രധാനമാണ്.
ശാന്തി ദുർഗ്ഗയായ ഭഗവതിയെ കോടിയ്ക്കലമ്മയായി പന്തത്തിലവഹിച്ചു ഗുരുതി സമാനമായി ദേവിപ്രീതിക്കും മലദൈവപ്രീതിക്കും വേണ്ടി കോടിയ്ക്കൽ പൂജ എന്നൊരു വഴിപാട് ഉണ്ട്.