ഓപ്പൺ ആർകൈവ്സ് ഇനിഷറ്റിവ് പ്രോട്ടോക്കോൾ ഫോർ മെറ്റഡാറ്റ ഹാർവെസ്റ്റിങ്
വിവിധ വിവരസംഗ്രഹാലയങ്ങളിൽ (ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി , ഡിജിറ്റൽ ലൈബ്രറി, ആർകൈവ്സ് തുടങ്ങിയ) നിന്നും മെറ്റാഡാറ്റ ശേഖരിക്കുവാൻ വേണ്ടി ഓപ്പൺ ആർകൈവ്സ് ഇനിഷറ്റിവ് വികസിപ്പിച്ച ഒരു പ്രോട്ടോക്കോൾ ആണ് ഓപ്പൺ ആർകൈവ്സ് ഇനിഷറ്റിവ് പ്രോട്ടോക്കോൾ ഫോർ മെറ്റഡാറ്റ ഹാർവെസ്റ്റിങ് (ഒ.എ.ഐ-പി.എം.എച്ച്) ( Open Archives Initiative Protocol for Metadata Harvesting -OAI-PMH) ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോളും (എച്ച്.ടി.ടി.പി.) എക്സ്ടെൻസിബിൾ മാർക്കപ്പ് ലാംഗ്വേജും (എക്സ്.എം.എൽ.) അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ പ്രവർത്തനം.[1] ഇതിനെ പൊതുവെ ഒ.എ.ഐ പ്രോട്ടോക്കോൾ (ഓപ്പൺ ആർകൈവ്സ് ഇനിഷറ്റിവ് പ്രോട്ടോക്കോൾ ) എന്നാണ് വിളിക്കാറ്.
ചരിത്രം
[തിരുത്തുക]2001 ജനുവരിയിൽ വാഷിങ്ടൺ, ഡി.സി. യിൽ നടന്ന ഒരു വർക്ഷോപ്പിൽ വെച്ചു് ഒ.എ.ഐ-പി.എം.എച്ച് ന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി. 2001 ഫെബ്രുവരിയിൽ ജർമനിയിലെ ബെർലിനിൽ വെച്ച് ചെറിയ പരിഷ്കരണങ്ങൾ വരുത്തി 1.1 പതിപ്പും പുറത്തിറങ്ങി. ഇപ്പോൾ നിലവിലുള്ള പതിപ്പായ 2.0 ജൂൺ 2002 ലാണ് പുറത്തിറങ്ങിയത്.
ഉപയോഗങ്ങൾ
[തിരുത്തുക]പല വെബ് സെർച്ച് എഞ്ചിനുകളും വെബ് ക്രൗളറുകളും ഒ.എ.ഐ-പി.എം.എച്ച് ഉപയോഗിക്കുന്നുണ്ട്.
- വിക്കിപീഡിയയിൽ നിന്നും അനുബന്ധ പദ്ധതികളിൽ നിന്നും വിവരങ്ങൾ വെബ് സെർച്ച് എഞ്ചിനുകളിലേക്കും മറ്റും ഫീഡ് ചെയ്യുവാൻ വേണ്ടി വിക്കിമീഡിയ ഒ.എ.ഐ-പി.എം.എച്ച് റെപ്പോസിറ്ററിയാണ് ഉപയോഗപ്പെടുത്തുന്നത്.[2]
- നാസയുടെ മെർക്കുറി:മെറ്റാഡാറ്റ സെർച്ച് സിസ്റ്റത്തിൽ ജി.സി.എം.ഡി (Global Change Master Directory)യിൽ നിന്നുമുള്ള മെറ്റാഡാറ്റകളുടെ സൂചിക തയ്യാറാക്കുവാൻ വേണ്ടി ഒ.എ.ഐ-പി.എം.എച്ച് ആണ് ഉപയോഗിക്കുന്നത്.[3]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Suleyman Demirel University Open Archives Harvester Archived 2010-03-14 at the Wayback Machine
- Protocol specification
- National Library of Congress, Digital Collections and Programs
- Library of Congress, National Digital Information Infrastructure and Preservation Program
- Library of Congress, Web Capture
അവലംബം
[തിരുത്തുക]- ↑ "OAI for Beginners: Overview". OAI Forum. Archived from the original on 2016-03-23. Retrieved 27 മാർച്ച് 2016.
- ↑ "Wikimedia update feed service". Wikimedia Meta-Wiki. Retrieved 14 July 2013.
{{cite journal}}
: Cite journal requires|journal=
(help)CS1 maint: url-status (link) - ↑ R. Devarakonda, G. Palanisamy, J. Green and B. Wilson (2010). "Data sharing and retrieval uses OAI-PMH". Earth Science Informatics. 4 (1). Springer Berlin / Heidelberg: 1–5. doi:10.1007/s12145-010-0073-0.
{{cite journal}}
: CS1 maint: multiple names: authors list (link)