Jump to content

ഓപ്പൺ ഇന്ററസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓഹരിയുടെ അവധിവ്യാപാരത്തിൽ നിലവിലുള്ള മൊത്തം കരാറുകളുടെ സ്ഥിതിയെ ആണ് ഓപ്പൺ ഇന്ററസ്റ്റ് എന്നു വിളിക്കുന്നത്.വിൽക്കുന്ന ആളും,വാങ്ങുന്ന ആളും വിപരീത ക്രയവിക്രയത്തിൽ ഏർപ്പെടുമ്പോഴാണ് അവധിവ്യാപാരക്കരാർ നിലവിൽ വരുക. [1]വാങ്ങുന്നയാളിനെ ലോങ് പൊസിഷൻ എടുത്തിരിയ്ക്കുന്ന ആളെന്നും,വിൽക്കുന്നയളിനെ ഷോർട്ട് പൊസിഷനിലുള്ള ആളെന്നും വിശേഷിപ്പിയ്ക്കുന്നു. ഈ രീതിയിൽ ഏതെങ്കിലും ഒന്നിലുള്ള മൊത്തം ഓഹരിയുടെ സ്ഥിതിയെ ഓപ്പൺ ഇന്ററസ്റ്റ് എന്നു വിളിക്കാം.

ഉദാഹരണത്തിനു A എന്നയാൾ B എന്നയാളുമായി 2 കരാറിൽ ഏർപ്പെട്ടെന്നിരിയ്ക്കട്ടെ. അപ്പോൾ ഓപ്പൺ ഇന്ററസ്റ്റ് 2 എന്നു അനുമാനിയ്ക്കാം. അതേ സമയം തന്നെ X എന്നയാൾ Y എന്നയാളുമായി 2 കരാറിലേർപ്പെടുമ്പോൾ ആകെയുള്ള ഓപ്പൺ ഇന്ററസ്റ്റ് 4 എന്നും കണക്കുകൂട്ടുന്നു. ഓപ്പൺ ഇന്ററസ്റ്റ്, ഓഹരി വിപണിയുടെ കയറ്റ ഇറക്കങ്ങളെ മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "Open Interest". Financial Dictionary. Retrieved 2010-09-01.
  2. Investopedia. "Options Trading Volume And Open Interest". Nasdaq.com. Retrieved 2010-09-01.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓപ്പൺ_ഇന്ററസ്റ്റ്&oldid=2311765" എന്ന താളിൽനിന്ന് ശേഖരിച്ചത്