ഓല കാബ്സ്
ഓല | |
Private | |
വ്യവസായം | Transportation |
സ്ഥാപിതം | മുംബൈ, മഹാരാഷ്ട്ര,ഇന്ത്യ (3 ഡിസംബർ 2010 ) |
സ്ഥാപകൻ | ഭാവിഷ് അഗ്ഗർവാൾ |
ആസ്ഥാനം | , India[1] |
പ്രധാന വ്യക്തി | Bhavish Aggarwal (CEO) |
സേവനങ്ങൾ | Taxicab, Vehicle for hire |
വരുമാനം | ₹418.25 കോടി (US$49 million)[2] (2014-15) |
₹−754.87 കോടി (US$−88 million) (2014-15) | |
ജീവനക്കാരുടെ എണ്ണം | 5000 (2015) |
വെബ്സൈറ്റ് | www |
ഓല. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഗതാഗത നെറ്റ് വർക്ക് സംവിധാമാണ് ഇത്. എ.എൻ.ഐ ടെക്നോളജീസ്. 2010 ഡിസംബർ 3ന് മുംബൈ കേന്ദ്രീകരിച്ചാണ് കമ്പനി ആരംഭിച്ചത്. ഭാവിഷ് അഗർവാൾ ആണ് കമ്പനിയുടെ സ്ഥാപനകനും സി.ഇ.ഒയും.
ചരിത്രം
[തിരുത്തുക]2010 ഡിസംബർ 3 ന് ഇപ്പോഴത്തെ സി.ഇ.ഒ ഭാവിഷ് അഗ്ഗർവാളും അൻകിററ് ഭാട്ടിയും ചേർന്നാണ് ഓല സ്ഥാപിച്ചത്. 2014 ൽ 100 നഗരങ്ങളിലായി 2 ലക്ഷം കാറുകൾ ഓലയിൽ ചേർന്നു. 2014 നവംബറിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജ്ജിതമാക്കി.[3] 2014 ഡിസംബറോടെ ഡൽഹി, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാരംഭിച്ചു. 2015 ഡിസംബറോടെ ചണ്ഡിഗഢ്, ഇന്റോർ, ജൈപൂർ, ഗോഹട്ടി, വിശാഖപട്ടണം എന്നിവിടങ്ങളിലും വ്യാപിച്ചു.2015 സെപ്തംബറിൽ 5 ബില്ല്യൺ ആസ്ഥിയിലെത്തി.[4]
2015 മാർച്ചിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കാബ് സർവീസായ ടാക്സി ഫോർ ഷുവർ ഓല 200 മില്യൺ ഡോളറിന് ഏറ്റെടുത്തു.[5] 2015 ജൂൺ 25 ന് മൊബൈൽ ആപ്ലിക്കേഷൻ വഴി ടി.എഫ്.സ് കാബിലേക്കും ഉപയോക്താക്കൾക്ക് പ്രവേശനം ലഭിച്ചു.[6] 2015 നവംബറോടെ ട്രിപ്പ് പ്ലാനിങ് ആപ്ലിക്കേഷനായ ജിയോടാഗിനെയും സ്വന്തമാക്കി.[7]
പ്രവർത്തനം
[തിരുത്തുക]വ്യത്യസ്ത തരത്തിലുള്ള കാബ്സ് സർവീസുകളാണ് ഓല നൽകുന്നത്. സാധാരണക്കാർക്ക് വേണ്ടിയുള്ള മിതമായ വാടകയിലുള്ള സംവിധാനം മുതൽ ചിലവേറിയ ആഡംഭര സംവിധാനങ്ങളും നൽകുന്നു.[8] വാടക കാഷ് ആയും ഓല മണി വഴി കാഷ്ലെസ് ആയും ചെയ്യാനുള്ള സംവിധാനമുണ്ട്. ദിനേന ഒന്നര ലക്ഷം ബുക്കിങുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. [9] 2014 നവംബറിൽ ബോംബെയിലും പൂനെയിലും അടക്കമുള്ള ചില നഗരങ്ങളിൽ ഓട്ടോറിക്ഷ സേവനങ്ങളും ആപ്ലിക്കേഷൻ വഴി നൽകി തുടങ്ങിയിട്ടുണ്ട്.
വിമർശനം
[തിരുത്തുക]ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളും കോണ്ടാക്ട് വിശദാശങ്ങളും ആപ്ലിക്കേഷൻ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ലഭ്യമാവുന്നു എന്നത് ഇതിനെതിരായ വിമർശനമായി ഉന്നയിക്കപ്പെട്ടിട്ടുണ്.[10] [11][12]. ബില്ലിങുമായും റീഫണ്ടുമായും പരാതികൾ ഉയർന്നിരുന്നു. [13] . സർക്കാർ മാനദണ്ഡങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്നു, വിലപേശലിലൂടെ അനാരോഗ്യകരമായ മത്സരം ഉണ്ടാക്കുന്നു, ടാക്‌സി മേഖലയെ കുത്തകവൽക്കരിക്കുന്നു എന്നീ ആക്ഷേപവുമുണ്ട്[14]
കേരളത്തിൽ
[തിരുത്തുക]കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമാണ് നിലവിൽ ഓല കാബ്സ് സംവിധാനം നിലവിൽ വന്നിട്ടുള്ളത്. വിവിധ നഗരങ്ങളിൽ വിവിധ നിരക്കുകളാണ് ഉള്ളത്. വ്യത്യസ്ത നഗരങ്ങളിലെ നിരക്കുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. [15]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-18. Retrieved 2017-02-07.
- ↑ Chakraborty, Sayan (23 June 2016). "Ola revenue rises eight-fold to Rs418 crore". Mint. Retrieved 27 June 2016.
- ↑ "Now Book Auto Rickshaws in Bangalore via Ola Cabs". NDTV Gadgets. 20 November 2014.
- ↑ "This Indian "unicorn" startup just raised $226 million". Fortune. 2015-09-16. Retrieved 2016-04-28.
- ↑ Shrivastava, Aditi (January 29, 2015). "Olacabs to buy TaxiForSure to take on competitors like Uber; deal likely at Rs 1,250 crore". The Economic Times.
- ↑ Mandal, Suchayan (June 25, 2015). "Ola cabs app and Taxi For Sure get into a relationship. Twitter trolls prove how complex it is". Business Insider India.
- ↑ Russell, Jon (August 17, 2016). "Ola confirms it has shut down TaxiForSure, the rival it acquired for $200M". TechCrunch.
- ↑ "Ola aims to counter Uber with its Biz-class service". The Economic Times. September 2, 2014. Archived from the original on 2016-03-13. Retrieved 2017-02-07.
- ↑ Abudheen, Sainul K (November 19, 2014). "Ola now has $250-300M annual gross transaction run rate; peek at its numbers - VCCircle". VCCircle.com. Archived from the original on 2017-02-28. Retrieved 2017-02-07.
- ↑ "Ola leaked its customers data, claims user; company blames manual error". The Indian Express. 1 September 2015.
- ↑ Anand, Kunal (August 30, 2015). "Ola Cabs Accidentally Reveals Customer Data To Chennai Girl, And Doesn't Care". Indiatimes.com.
- ↑ Aggarwal, Varun; Murali, Malavika (March 20, 2015). "Taxi aggregator Ola hit by tech glitches that allow free rides". The Economic Times.
- ↑ "Decoding OLA Cabs Billing Issues – Ola ka Gola!". Trak.in. May 13, 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-10. Retrieved 2017-02-07.
- ↑ https://www.olacabs.com/fares/kozhikode[പ്രവർത്തിക്കാത്ത കണ്ണി]