Jump to content

ഓവ്റെ അനാർജോക്ക ദേശീയോദ്യാനം

Coordinates: 68°44′N 24°45′E / 68.733°N 24.750°E / 68.733; 24.750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Øvre Anárjohka National Park
ഓവ്‍റെ അനാർജോക്ക ദേശീയോദ്യാനം
LocationKarasjok and Kautokeino,
Finnmark county, Norway
Nearest cityKarasjok
Coordinates68°44′N 24°45′E / 68.733°N 24.750°E / 68.733; 24.750
Area1,409 കി.m2 (544 ച മൈ)
Established1976
Governing bodyNorwegian Directorate for Nature Management

ഓവ്‍റ അനാർജോക്ക ദേശീയോദ്യാനം (NorwegianØvre Anárjohka nasjonalpark) , നോർവേയിലെ ഫിൻമാർക്ക് കൗണ്ടിയിൽ കരാസ്‍ജോക്ക്, കൌട്ടോകെയ്‍നോ മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 1976 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം, 1,409 ചതുരശ്ര കിലോമീറ്ററാണ് (544 ചതുരശ്ര മൈൽ). ഫിൻലാൻറിലെ ലെമ്മെൻജോക്കി ദേശീയോദ്യാനം ഇതിൻറെ അതിരായി വരുന്നു. ഫിൻമാർക്ൿസ്വിഡ്ഡ പീഠഭൂമിയുടെ ഉൾപ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ വിപുലമായ ബിർച്ച് വനഭൂമികളും പൈൻ ബാരൻസുകളും ബോഗുകളും തടാകങ്ങളും ഉൾപ്പെടുന്നു. നോർവ്വെയിലെ ഇനിയും താറുമാറാക്കപ്പെടാത്ത പൈൻമരക്കാടുകളെയും ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. Store norske leksikon. "Øvre Anárjohka nasjonalpark" (in Norwegian). Retrieved 2013-03-30.{{cite web}}: CS1 maint: unrecognized language (link)