ഓവർക്കോട്ട്
![](http://upload.wikimedia.org/wikipedia/commons/thumb/b/bf/Gogol_Palto.jpg/220px-Gogol_Palto.jpg)
റഷ്യൻ എഴുത്തുകാരനായ നിക്കൊളായ് ഗൊഗോളിന്റെ 1842ൽ പ്രസിദ്ധീകരിച്ച ചെറുകഥയാണ് ഓവർക്കോട്ട് (Russian: Шинель). ഈ കഥയും എഴുത്തുകാരനും, റഷ്യൻ സാഹിത്യത്തിൽ വളരെയധികം സ്വാധിനം ചെലുത്തിയിരിക്കുന്നു. ഫിയോദർ ദസ്തയേവ്‌സ്കി, "ഗോഗോളിന്റെ ഓവർക്കോട്ടിലൂടെയാണ് ഞങ്ങളെല്ലാം വന്നത്" എന്നു പറഞ്ഞിട്ടുണ്ട്. ഈ ചെറുകഥ സ്റ്റേജിൽ നാടകങ്ങളായും വെള്ളിത്തിരയിൽ അനേകം ചലച്ചിത്രങ്ങളായും പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
കഥാസംക്ഷിപ്തം
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/9/9e/The_Overcoat_by_Nikolai_Gogol.jpg/220px-The_Overcoat_by_Nikolai_Gogol.jpg)
അകാക്കി അകാകീവിച്ച് ബാഷ്മാഷ്കിൻ എന്ന റഷ്യയിലെ പട്ടാളറാങ്കിലെ റ്റിറ്റുലാർ കൗൺസിലർ പദവിയിലുള്ള ആളായിരുന്നു. ഇദ്ദേഹം അന്നത്തെ റഷ്യൻ തലസ്ഥാനമായ സെന്റ് പീറ്റേഴ്സ് ബർഗ്ഗിലെ ദരിദ്രനായ സർക്കാർ ക്ലർക്കും കോപ്പിയിസ്റ്റും ആയിരുന്നു. അയാളുടെ ജീവിതവും മരണവും ആണ് ഈ ചെറുകഥയിൽ ചിത്രീകരിക്കുന്നത്.
അകാക്കി തന്റെ ജോലി ആത്മാർഥതയോടെ ചെയ്തുപോന്നു. പക്ഷെ, തന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കഠിനപരിശ്രമത്തിന് അംഗീകാരമൊന്നും ലഭിച്ചില്ല. പകരം, അദ്ദേഹത്തിനു താഴെയുള്ള ക്ലർക്കുമാർ തങ്ങൾക്കു കഴിയുന്നത്ര അദ്ദേഹത്തെ വേദനിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യാനാണ് ശ്രമിച്ചത്. അയാളുടെ പഴകിക്കീറിയ ഓവർക്കോട് ആയിരുന്നു അവരുടെ പരിഹാസപാത്രം. അങ്ങനെ അകാക്കി തന്റെ പഴകിയ ഓവർക്കോട്ട് തുന്നികേടുപാടു തീർക്കാനായി, തന്റെ തയ്യൽക്കാരനായ, പെട്രോവിച്ചിന്റെ അടുക്കൽ എത്തിക്കുന്നു. പെട്രോവിച്ച് പക്ഷേ, ഈ കോട്ട് ഇനി കേടുപാടുതീർക്കാൻ കഴിയാത്തവിധം നാശമായെന്നും അതിനാൽ പുതിയ ഒന്ന് വാങ്ങിയേ പറ്റൂ എന്നും ഉപദേശിക്കുന്നു.
പുതിയ ഓവർക്കോട്ടിന്റെ വില അക്കാക്കിയുടെ തുച്ഛമായ വരുമാനത്തിനു താങ്ങാനാവാത്തതിനാൽ ഒരു പുതിയ ഓവർക്കോട്ട് വങ്ങുന്നതിനായി പണം മിച്ചം വയ്ക്കാനായി അയാൾ തന്റെ ജീവിതം കൂടുതൽ അരിഷ്ടിക്കുന്നു. അതേസമയം, അയാളും തയ്യൽക്കാരനായ പെട്രോവിച്ചും വാങ്ങാൻപോകുന്ന പുതിയ ഓവർക്കോട്ടിനെപ്പറ്റി മിക്കപ്പോഴും ചർച്ചചെയ്യുന്നു.
കഥാപാത്രങ്ങൾ
[തിരുത്തുക]അക്കാക്കി അക്കാക്കിയേവിച്ച് ബാഷ്മാച്കിൻ: റഷ്യൻ സർക്കാരിന്റെ ഒരു വകുപ്പുദ്യോഗസ്ഥൻ. [1]
പെട്രോവിച്ച്: ഒരു കണ്ണുമാത്രമുള്ള അതിയായി കുടിക്കുന്ന തയ്യൽക്കാരൻ.
പെട്രോവിച്ചിന്റെ ഭാര്യ:
താടിയുള്ള അക്രമികൾ:
ജന്മിയായ മഹതി:
ജില്ലാ പൊലീസ് മേധാവി:
ഉപദേശകനായ ജോലിക്കാരൻ:
പ്രമുഖനായ വ്യക്തി:
ഭിഷഗ്വരൻ:
നിരൂപണം
[തിരുത്തുക]വിമർശനം
[തിരുത്തുക]ഈ ചെറുകഥയെ ആധാരമാക്കി ആവിഷ്ക്കരിച്ചവ
[തിരുത്തുക]ചലച്ചിത്രങ്ങൾ
[തിരുത്തുക]റേഡിയോ രൂപങ്ങൾ
[തിരുത്തുക]ബാലെ ആവിഷ്കാരങ്ങൾ
[തിരുത്തുക]നാടകരൂപങ്ങൾ
[തിരുത്തുക]ജനകീയസംസ്കാരത്തിൽ
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Ryūnosuke Akutagawa' short story "Yam Gruel" is heavily influenced by "The Overcoat".
കുറിപ്പുകൾ
[തിരുത്തുക]Notes
[തിരുത്തുക]അവലംബം
[തിരുത്തുക]- Gogol, Nicolai V. The Overcoat and Other Tales of Good and Evil. New York: W. W. Norton & Company, 1965
- Graffy, Julian Gogol's The Overcoat: Critical Studies in Russian Literature London: Bristol Classical Press, 2000.
- Karlinsky, Simon. The Sexual Labyrinth of Nikolai Gogol. Chicago (Ill.): University of Chicago,1992. Print.
- Proffitt, Edward Gogol's `Perfectly True' Tale: `The Overcoat' and Its Mode of Closure, in Studies in Short Fiction, Vol. 14, No. 1, Winter, 1977, pp. 35–40