ഓഷിവാരാ നദി
ഓഷിവാരാ നദി | |
---|---|
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
City | മുംബൈ |
Physical characteristics | |
പ്രധാന സ്രോതസ്സ് | ആരേ മിൽക് കോളനി മുംബൈ സബർബൻ ജില്ല, ഇന്ത്യ |
നദീമുഖം | അറബിക്കടൽ 3 മീ (9.8 അടി) 19°09′33″N 72°48′59″E / 19.15917°N 72.81639°E |
നീളം | 7 കി.മീ (4.3 മൈ) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 29.38 കി.m2 (316,200,000 sq ft) |
മുംബൈയിലെ ഒരു നദിയാണ് ഒഷിവാര നദി. ഏഴു കിലോമീറ്ററാണ് ഇതിന്റെ നീളം.
ഗതി
[തിരുത്തുക]സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ ഭാഗമായ ആരെ മിൽക്ക് കോളനിയിൽ ആണ് ഈ നദി ഉദ്ഭവിക്കുന്നത്[1]. ഗോരേഗാവ് കുന്നുകൾ മുറിച്ചു കടന്ന് ആരേ മിൽക്ക് കോളനിയിലൂടെ ഒഴുകി മലാഡ് ക്രീക്കിൽ എത്തി അറബിക്കടലിലേക്ക് ചേരുന്നു. വഴിയിൽ സ്വാമി വിവേകാനന്ദ് റോഡിനടുത്തുള്ള മറ്റൊരു ക്രീക്കിലും ഈ നദി പ്രവേശിക്കുന്നുണ്ട്. അന്ധേരിയിലെ ഓഷിവാര ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളും ചേരികളും കടക്കുന്നതോടെ വ്യാവസായിക മാലിന്യങ്ങളും മലിനജലവും ഈ നദിയിലേക്ക് എത്തുന്നു. മലാഡിലെ മിക്ക കോൾ സെന്ററുകളും നദീമുഖത്ത് നികത്തിയെടുത്ത നിലത്താണ് നിർമ്മിച്ചിരിക്കുന്നത്. വെർസോവ-ബോറിവലി ലിങ്ക് റോഡ്, എസ്.വി. റോഡ്, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ എന്നീ പ്രധാന റോഡുകൾ ഓഷിവാരാ നദി മുറിച്ചുകടക്കുന്നുണ്ട്. കൂടാതെ വെസ്റ്റേൺ ലൈൻ, ഹാർബർ ലൈൻ റെയിൽവേ ട്രാക്കുകളും ഇതിനു കുറുകെ കടക്കുന്നു.[2]
ഭീഷണി
[തിരുത്തുക]1966-2009 കാലഘട്ടത്തിൽ ഓഷിവാരാ നദിയുടെ വൃഷ്ടിപ്രദേശത്തെ നിർമ്മിതികളിൽ 74.84% വർദ്ധനവുണ്ടായി. ഇതേ കാലയലവിൽ ഈ ഭാഗത്തെ തുറസ്സായ പ്രദേശങ്ങളിൽ 42.8% കുറവുണ്ടായി. ജലസ്രോതസ്സുകളിലും 62% കുറവുണ്ടായി.[3] ഇതോടൊപ്പം വെള്ളപ്പൊക്കസാദ്ധ്യതയും ഉയർന്നതായി മുബൈ ഐ.ഐ.ടിയിലെ വിദഗ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തി. അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും ഭൂമി നികത്തലും മൂലം ചിലയിടങ്ങളിൽ ഒരു ചെറുകനാലിന്റെ വീതി മാത്രമേ ഈ നദിക്കുള്ളൂ.
സംസ്‌കരിക്കാത്ത വ്യാവസായിക മാലിന്യങ്ങൾ നദിയിലേക്ക് വലിയ തോതിൽ തള്ളപ്പെടുന്നു. ഈ മാലിന്യം അടിഞ്ഞു കൂടുകയും അവശിഷ്ടത്തിന്റെ ഒരു രൂപമായി മാറുകയും ചെയ്യുന്നു. ഇത് നദിയുടെ സ്വാഭാവിക ഒഴുക്ക്, അതിന്റെ ജലം വഹിക്കാനുള്ള ശേഷി എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.[2]
പദ്ധതികൾ
[തിരുത്തുക]മുംബൈ നഗരത്തിൽ 2005ൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം, നദി വിശാലമാക്കാനും വൃത്തിയാക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ബാർജുകൾക്കായുള്ള ജലപാതയാക്കി മാറ്റുക, അതിന്റെ തീരങ്ങളിൽ ചെറിയ ഫാമുകൾ സ്ഥാപിക്കുക, മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനായി ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുക, കാർഷിക ആവശ്യങ്ങൾക്കുള്ള വളം നിർമ്മിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ടു.
2021-22 കാലയളവിലെ മഹാരാഷ്ട്ര സംസ്ഥാന ബഡ്ജറ്റിൽ ഓഷിവാരാ, പൊയ്സർ, ദഹിസർ നദികളുടെ പുനരുദ്ധീകരണത്തിനായി 1500 കോടി രൂപ വകയിരുത്തി. [4]
അവലംബം
[തിരുത്തുക]- ↑ "MMRDA studying 5 rivers". Archived from the original on 2012-10-16. Retrieved 2021-03-05.
- ↑ 2.0 2.1 https://www.researchgate.net/publication/262523808_OSHIWARA_RIVER_MUMBAI_STRATEGIES_TO_REVITALIZE_THE_RIVER%27S_URBAN_CORRIDOR
- ↑ https://timesofindia.indiatimes.com/city/mumbai/urban-growth-in-oshiwara-river-areas-ups-flood-risk/articleshow/53051537.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2021-03-15.