Jump to content

ഓർക്കോൺ വാലി

Coordinates: 47°33′24″N 102°49′53″E / 47.55667°N 102.83139°E / 47.55667; 102.83139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർക്കോൺ വാലി കൾച്ചറൽ ലാന്റ്സ്കേപ്പ്
Культурный ландшафт долины реки Орхон
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംമംഗോളിയ Edit this on Wikidata
Area121,967, 61,044 ഹെ (1.31284×1010, 6.5707×109 sq ft)
IncludesErdene Zuu Monastery, Orkhon inscriptions Edit this on Wikidata
മാനദണ്ഡംii, iii, iv[1]
അവലംബം1081
നിർദ്ദേശാങ്കം47°33′24″N 102°49′53″E / 47.5567°N 102.8314°E / 47.5567; 102.8314
രേഖപ്പെടുത്തിയത്2004 (28th വിഭാഗം)

തലസ്ഥാനമായ ഉലാൻബാതാറിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ പടിഞ്ഞാറു മാറി മംഗോളിയയിലെ ഓർക്കോൺ നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു സാംസ്കാരിക താഴ്‌വരയാണ് ഓർക്കോൺ വാലി കൾച്ചറൽ ലാന്റ്സ്ക്കേപ്പ് (Mongolian: Орхоны хөндийн соёлын дурсгал). സഹസ്രാബ്ദകാലത്തോളം  നാടോടി പഴമയേയും, പാരമ്പര്യത്തേയും പ്രതിനിധാനം ചെയ്യുന്ന ഓർക്കോൺ വാലി യുനെസ്കോയുടെ, ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പ്രാധാന്യം

[തിരുത്തുക]
ഓർക്കോൺ വാലിയുടെ സ്ഥാനം.
കൂറേ നൂറ്റാണ്ടുളായി ഓർക്കോൺ വാലി പൊതുകാഴ്ചയിൽ അറിയപ്പെട്ടത്, പുൽപ്രദേശങ്ങളുടെ ഗാംഭീര്യത്തിന്റെ ഉറവിടം എന്ന രീതിയിലാണ്.ബിൽഗെ ഖാൻ ഓർക്കോൺ വാലിയിൽ സ്ഥാപിച്ച കലാപരമായ കൊത്തുപണികളടങ്ങിയ എട്ടാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന ഗോക്ക്തർക്ക് ചക്രവർത്തിയുടെ ഒരു ശവക്കല്ലറയാണ്  ഇതിന്റെ ആദ്യത്തെ തെളിവായി കണക്കാക്കപ്പെടുന്നത്. ഓർക്കോൺ വാലി കൈത്താൻ ജനങ്ങളുടെ ആധിപത്യത്തിലായിരിക്കുമ്പോൾ ഈ കല്ലറ മറ്റ് മൂന്ന് ഭാഷകളിലേക്കും എഴുതപ്പെട്ടു.

ആക്സിസ് മണ്ടിയെ പോലെ  ഈ പ്രദേശത്തെ പർവതങ്ങൾ ടാൻഗ്രിസത്തിലെ  വിശുദ്ധതയെ പ്രതിനിധാനം ചെയ്യുന്നു, കാഗൻസിന്റെയും, ബെയ്സിന്റേയും പൂർവ്വികരുടെ ജീവൻ  അലഞ്ഞു നടക്കുന്ന ഇടമായ  ഒട്ടുക്കെനാണ്   വിശുദ്ധതയിൽ പ്രാധാന്യമർഹിക്കുന്നത്.കൂടാതെ കട്ട് എന്ന് പറയുന്ന ഒരു സൈന്യം ജനനമെടുത്തത് ഇവിടെ നിന്നാണ് എന്നും വിശ്വസിക്കപ്പെടുന്നു. ടർക്കിക് ഗോത്രത്തിന്റെ ഭരണം കാഗൻസിനാണ് എന്ന് വാക്കുകൊടുത്തിട്ടാണ് അവർ ജനനമെടുക്കുന്നത്.[2]

ആരാണോ ഈ വാലിയുടെ അധിപനാകുന്നത് അവർക്ക് സ്വർഗ്ഗത്തിൽവച്ച് ടർക്കസ്സിന്റെ നേതാവായി പരിഗണിക്കുകയും പിരിഞ്ഞുപോയ ഗോത്രങ്ങളെ ഒരുമിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.ചരിത്രപരമായി എല്ലാ ടർക്കിക്ക് തലസ്ഥാനങ്ങളും ഈ വാലിയിലേക്കാക്കിയത് കൃത്യമായ കാരണങ്ങളോടെയാണ്.ഇതിന്റെ തീരത്ത് നിറയെ വീടുകളുണ്ടായിരുന്നു.പക്ഷെ അവരൊന്നും ഇപ്പോൾ ഇല്ല എന്നുമാത്രം.

പ്രദേശങ്ങൾ

[തിരുത്തുക]

ഓർക്കോൺ വാലിയിലെ പ്രധാനപ്പെട്ട സ്‌മാരകചിഹ്നങ്ങളെ താഴെകൊടുക്കുന്നു.

  1. 8-ാം നൂറ്റാണ്ടിന് മുമ്പുള്ള സ്മാരക ചിഹ്നങ്ങൾ ബിലേഹ് ഖാൻ, കൽ ടിഗിൻ എന്നിവർക്കായിരുന്നു,പക്ഷെ ഗോക്ക്തുക് ചക്രവർത്തിയുടെ സ്മാരകചിഹ്നമാണ് നമ്മെ അതിശയിപ്പിക്കുന്നവ.1889 ഒരു റഷ്യൻ ആർക്കിയോളജിസ്റ്റായ വിൽഹെം തോംസൺ ആണ് ഇത് കണ്ടെത്തിയത്.
  2. എട്ടാം നൂറ്റാണ്ടിലെ ഉയുഗർ ചക്രവർത്തിയുടെ തലസ്ഥാനമായ, അമ്പത് കിലോ മീറ്ററോളം വൃസ്തൃതി വരുന്ന കാർ ബാൽഗാസിന്റെ അവശിഷ്ടങ്ങൾ അന്നത്തെ കൊട്ടാരങ്ങളുടേയും, കടകളുടേയും, ക്ഷേത്രങ്ങളുടേയും, കന്യകാമഠങ്ങളുടേയും തെളിവുകൾ കാണിക്കുന്നു.
  3. ജെങ്കിസ്ഖാനിന്റെ തലസ്ഥാനമായ കരകുറത്തിന്റെ അവശിഷ്ടങ്ങളും, ക്സാൻഡു കൊട്ടാരത്തേപ്പോലെ പ്രശസ്തമാണ്.
  4. മങ്കോളിയയിലെ ആദ്യത്തെ ബുദ്ധമത മഠമാണ് ഇർഡെനെ സു മൊണാസ്റ്റ്രി. എന്നാൽ 1937-40 കാലഘട്ടത്ത് കമ്മ്യൂണിസ്റ്റ് അതോറിറ്റികൾകൊണ്ട് അത് നശിക്കുപ്പെട്ടു.
  5. ടുവ്ഗൺ ഹെർമിറ്റേജ് മറ്റൊരു വിശിഷ്ട മഠമാണ്, ഒര മലയിൽ 2,600 കിലോമീറ്റർ വിസ്തൃതിയിൽ ഇത് വ്യാപിച്ചുകിടക്കുന്നു.ഇതും കമ്മ്യൂണിസ്റ്റ് അതോറിറ്റികളാൽ നശിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/1081. {{cite web}}: Missing or empty |title= (help)
  2. Franke, Herbert.

47°33′24″N 102°49′53″E / 47.55667°N 102.83139°E / 47.55667; 102.83139

"https://ml.wikipedia.org/w/index.php?title=ഓർക്കോൺ_വാലി&oldid=2278758" എന്ന താളിൽനിന്ന് ശേഖരിച്ചത്