Jump to content

ഓൾഗ ബെർഘോൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Olga Bergholz in 1930

ഓൾഗ ബെർഘോൾസ് എന്ന ഓൾഗ ഫ്യോദൊറോവ്ന ബെർഘോൾസ് (Russian: О́льга Фёдоровна Бергго́льц; IPA: [ˈolʲɡə ˈfʲɵdərəvnə bʲɪrˈɡolʲts] May 16 [O.S. May 3] 1910 – November 13, 1975) ഒരു സോവിയറ്റ് കവി ആയിരുന്നു. ജർമ്മൻകാർ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ലെനിൻഗ്രാഡ് ഉപരോധിച്ച സമയത്ത് ലെനിൻഗ്രാഡ് റേഡിയോയിൽ ശക്തമായി പ്രവർത്തിച്ചു. ധീരമായി ഉപരോധത്തെ നേരിട്ട് ആ പട്ടണത്തിന്റെ ശക്തിയുടേയും ലക്ഷ്യബോധത്തിന്റെയും പ്രതീകമായിത്തീർന്നു.

ജീവചരിത്രം

[തിരുത്തുക]

മുൻകാലജീവിതം

[തിരുത്തുക]

ബെർഘോൾസ് ജർമ്മൻ വംശജരായ ഡോക്ടർ കുടുംബത്തിലാണ് ജനിച്ചത്. 1924ൽ അവരുടെ കവിതകൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. 1925ൽ അവർ യുവ സാഹിത്യസമൂഹത്തിൽ ചേർന്നു. അവിടെ പരിചയപ്പെട്ട ബോറിസ് കോർണിലോവിനെ 1926ൽ വിവാഹം കഴിച്ചു. അധികം താമസിയാതെ അവരുടെ അവരുടെ മകൾ ഇറീന ജനിച്ചു. ബോറിസും ഓൾഗയും ഉയർന്ന കലാപഠനത്തിനായി ചേർന്നു. പെട്ടെന്നു തന്നെ ബോറിസ് പഠനം അവസാനിപ്പിച്ചു. ഓൽഗ [[ലെനിൻഗ്രാഡ് സർവ്വകലാശാലയിൽ പഠനം തുടങ്ങി. 1930ൽ ഓൾഗ ബിരുദമേടുത്തശേഷം അവരെ സോവിയറ്റ് സ്റ്റെപ്പി എന്ന വാർത്താപത്രത്തിന്റെ ലേഖികയായി കസാക്കിസ്ഥാനിലേയ്ക്ക് അയച്ചു. ഈ സമയത്ത് ഓൾഗ കോർണിലോവുമായുള്ള ബന്ധം ഉപേക്ഷിക്കുകയും നിക്കൊളായ് മോൾച്ചനോവിനെ വിവാഹം കഴിക്കുകയും ചെയ്തു.

കസാക്കിസ്ഥാനിൽനിന്നും തിരിച്ചെത്തിയ ഓൽഗ ഇലക്ട്രിക് പവർ പ്ലാന്റിന്റെ വാർത്താപത്രികയിൽ പത്രപ്രവർത്തകയായിച്ചേർന്നു. അവരുടെ വികാരങ്ങളും ചിന്തകളും ആ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച സ്ഥലത്തിനു പുറത്ത്(1932), രാത്രി(1935), പത്രപ്രവർത്തകർ(1934), ധാന്യമണികൾ(1935) എന്നീ ഗ്രന്ഥങ്ങളിൽ കാണാം. അവരുടെ കവിതകൾ(1934), ഉഗ്ലിഷ്(1932) എന്നിവ മാക്സിം ഗോർക്കി അംഗീകരിച്ചിരുന്നു.

പിൽക്കാല ജീവിതം

[തിരുത്തുക]

1940ൽ ഓൽഗ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഓൾഗ ബെർഘോൾസ് ലെനിൻഗ്രാഡ് ഉപരോധത്തിന്റെ 872 ദിനങ്ങളിലും ലെനിൻഗ്രാഡിൽ സന്നിഹിതയായിരുന്നു. ഓൾഗ റേഡിയോയിലൂടെ ഉപരോധത്തിന്റെ ഫലമായി പട്ടിണിയിലായവരേയും മനസ്സുതകർന്നവരെറ്റും തന്റെ പ്രസംഗങ്ങളാലും കവിതകളാലും പ്രചോതിപ്പിച്ചു. "ഫെബ്രുവരി ഡയറി"(1942), "ലെനിൻഗ്രാഡ് കവിതകൾ"(1942), "ചെറുത്തുനിൽപ്പുകാരെ അനുകൂലിച്ച്"(1944), "നിങ്ങളുടെ വഴി" (1945)എന്നീ കൃതികളിൽ ഈ കാലഘട്ടത്തിലെ ഹേറോയിസം, സ്നേഹം, രാജയത്തോടുള്ള കൂറ് എന്നിവ ദ്യോതിപ്പിക്കുന്ന അവരുടെ ചിന്തകളൂം വിശകലനങ്ങളും കണ്ടെത്താം.

കിട്ടിയ പുരസ്കാരങ്ങളും സ്ഥാനങ്ങളും

[തിരുത്തുക]
  • സ്റ്റാലിൻ പ്രൈസ് (1951)
  • ഓഡർ ഓഫ് ലെനിൻ
  • ഓർഡർ ഒഫ് ത റെഡ് ബാനർ ഓഫ് ലേബർ
  • ലെനിൻഗ്രാഡ് പ്രതിരോധിച്ചതിനുള്ള പുരസ്കാരം.
  • മഹത്തായ ദേശസ്നേഹ യുദ്ധത്തിലെ ധീരപ്രവർത്തിക്ക് മെഡൽ

ഒരു ഛിന്നഗ്രഹമായ 3093 Bergholz അവരുടെ പേരിൽ അറിയപ്പെടുന്നു. സോവിയറ്റ് ബഹിരാകാശ ശാസ്ത്രജ്ഞ ആയ തമറ മിഖിലോവ്ന സ്മിർണോവയാണ് ഈ ഛിന്നഗ്രഹം കണ്ടുപിടിച്ചത്.

അമേരിക്കൻ നാടകകൃത്ത്, ഇവാൻ ഫുള്ളർ 2009ൽ ഓൾഗയെപ്പറ്റി ഒരു നാടകം രചിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓൾഗ_ബെർഘോൾസ്&oldid=2787565" എന്ന താളിൽനിന്ന് ശേഖരിച്ചത്