Jump to content

കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്പലപ്പുഴ കുട്ടനാട് താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലം ആണ് കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലം. പടിഞ്ഞാറ് കഞ്ഞിപ്പാടവും കിഴക്ക് വൈശ്യംഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്നു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 34.72 കോടിരൂപ ചെലവഴിച്ചാണ് പൂക്കൈതയാറിന് കുറുകെ പാലം നിർമിച്ചത്. കുട്ടനാടിന്റെ മധ്യമേഖലകളിൽ നിന്ന് ദേശീയപാതയിൽ എത്താനുള്ള എളുപ്പമാർഗ്ഗമാണിത്. ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ ജനങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്താൻ ആശ്രയിക്കുന്നതും ഈവഴിയാണ്. 354.36 മീറ്റർ നീളത്തിലും ഇരുവശത്തും ഒന്നര മീറ്റർ വീതം നടപ്പാതയടക്കം 11.05 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. 2011 ഫെബ്രുവരി 10-ന് 19 കോടി രൂപയുടെ ഭരണാനുമതിയായതാണ്. 2013 മാർച്ച് ആറിന് 23.40 കോടി രൂപയ്ക്ക് സാങ്കേതിക അനുമതിയായി. 2013 സെപ്റ്റംബർ ഏഴിന് കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷന് കരാർ നൽകി. 2019 സെപ്റ്റംബർ 8 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്തു. നെടുമുടി, ചമ്പക്കുളം പ്രദേശങ്ങളെയും ബന്ധപ്പെടുത്തിയുള്ള പാലം കുട്ടനാട്ൻ കാർഷിക മേഖലയ്ക്കാകെ പ്രയോജനകരമാണ്. പമ്പയുടെ കൈവഴിയായ പൂക്കൈതയാറ്റിൽ മധ്യത്തിലായി നാൽപ്പത് മീറ്ററിന്റെയും ഇരുഭാഗങ്ങളിലുമായി 37.5 മീറ്ററിന്റേതുമായി അഞ്ച് സ്പാനുകളാണുള്ളത്. രണ്ട് കരകളിലും 120 മീറ്റർ വീതം നീളത്തിൽ അപ്രോച്ച്‌റോഡും ഉണ്ട്.