കഞ്ഞിവെള്ളം
ദൃശ്യരൂപം
അരി വെന്തു കിട്ടുന്ന വെള്ളം. പൊതുവെ വെള്ള നിറത്തിലാണ് കഞ്ഞി വെള്ളം ഉണ്ടാകുക. ഊറിക്കൂടിയാൽ അതിൽ പാട കാണാറുണ്ട്. കഞ്ഞി വെള്ളം പഴകിയാൽ കാടി എന്നു പറയും. കഞ്ഞി വെള്ളത്തിൽ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. ക്ഷീണം മാറാൻ ചൂടുള്ള കഞ്ഞി വെള്ളം ധാരാളം കുടിക്കുന്ന ശീലം മലയാളിക്ക് ഒരു കാലത്ത് ഉണ്ടായിരുന്നു. പഞ്ഞ മാസങ്ങളീൽ കഞ്ഞി വെള്ളം മാത്രമായിരുന്നു പല ആളുകളുടെയും ഭക്ഷണം.