കടത്തനാട്ട് മാധവിയമ്മ
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രിയാണ് കടത്തനാട്ട് മാധവിയമ്മ (1909-1999). ഇവരുടെ 'കണിക്കൊന്ന' എന്ന കൃതിക്ക് മലയാളനാടിന്റെ മികച്ച കവിതയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
ജീവചരിത്രക്കുറിപ്പ്
[തിരുത്തുക]1909-ൽ തിരുവോരത്ത് കൃഷ്ണക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. കടത്തനാട്ട് കൃഷ്ണവാര്യർ എന്ന ഗുരുവിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. കൗമാരപ്രായത്തിൽ തന്നെ കവിതാരചനയോട് താല്പര്യം കാണിച്ചു. കടത്തനാട്ടെ നാടൻ പാട്ടുകൾ അവർ ഹൃദിസ്ഥമാക്കി. എ.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് ഭർത്താവ്. 1999-ൽ അന്തരിച്ചു.
രചനകൾ
[തിരുത്തുക]മാലതി എന്ന തൂലികാനാമത്തിലും ഇവർ കവിതകൾ എഴുതിയിരുന്നു. പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു.
കളിയോപഹാരം, കണിക്കൊന്ന, ജീവിത തന്തുക്കൾ, തച്ചോളി ഒതേനൻ, പയ്യമ്പള്ളിച്ചന്തു, മുത്തച്ഛന്റെ കണ്ണുനീർ, ഗ്രാമശ്രീകൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഇവർ രചിച്ച മിക്ക കവിതകളും നാടൻ പാട്ടിന്റെ താളത്തിലുള്ളവയാണ്.
കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാപുരസ്‌കാരം
[തിരുത്തുക]പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് യുവകവികൾക്കായി കടത്തനാട്ട് മാധവിയമ്മ കവിതാപുരസ്‌കാരം [1] ഏർപ്പെടുത്തിയിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാപുരസ്‌കാരം 2011