കണമല പാലം
നദി | പമ്പാനദി |
---|---|
നിർമ്മിച്ചത്, രാജ്യം | കേരള സർക്കാർ |
നിർമ്മാണം നടന്നത് | പൊതു.വർഷം 2009 |
ഉദ്ഘാടനം | 2015 ഡിസംബർ 23 |
നീളം | 960 മീറ്റർ |
വീതി | 11.50 മീറ്റർ |
എഞ്ചിനിയർ | |
പ്രത്യേകതകൾ | ശബരിമലയെ അല്ലെങ്കിൽ പമ്പയെഎരുമേലിയുമായി ബന്ധിപ്പിക്കുന്നു. |
കടന്നു പോകുന്ന പ്രധാന പാത |
എരുമേലി - പമ്പ സംസ്ഥാനപാത (സംസ്ഥാനപാത ) |
പത്തനംതിട്ട ജില്ലയേയും കോട്ടയം ജില്ലയേയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് കണമല പാലം. എരുമേലി - ഇലവുങ്കൽ - പമ്പ വഴി ശബരിമലയിലേയ്ക്കുള്ള പാതയിൽ എരുമേലിയിൽനിന്നും 15 കി.മീ. അകലെയാണ് പാലം സ്ഥിതിചെയ്യുന്നത്. [1] 7.60 കോടി രൂപ ചിലവഴിച്ചാണ് പാലം പണിതിരിക്കുന്നത്. ശബരിമല സ്കീമിൽ ഉൾപ്പെടുത്തി മുൻ എൽ. ഡി. എഫ്. സർക്കാരാണ് ഈ പാലം പണിയാനുള്ള പ്രവർത്തനം തുടങ്ങിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ താമസിച്ചതിനാൽ ആണ് ഇതിന്റെ പണി നീണ്ടുപോയത്. 2009-ൽ പണി തുടങ്ങി 2015 ഡിസംബർ 23-നു ഉദ്ഘാടനം നടത്തി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
11.50 മീറ്റർ വീതിയുള്ള ഈ പാലത്തിന് 960 മീറ്ററാണ് നീളം. പാലത്തിനിരുവശവും നടപ്പാത ക്രമികരിച്ചിരിക്കുന്നു. ഈ പാലം ശബരിമല തീർഥാടകർക്ക് യാത്ര സുഗമമാക്കുന്നു.[2][3]
ഇതിനുമുമ്പ്, പമ്പയ്ക്കു കുറുകെ ഇവിടെയുണ്ടായിരുന്ന വീതികുറഞ്ഞ കോസ്‌വേ തിരക്കുള്ള തീർഥാടനസമയത്ത് ട്രാഫിക്ക് കുരുക്കുണ്ടാക്കിയിരുന്നു. മാത്രമല്ല പമ്പയിൽ ജലനിരപ്പ് ഉയരുന്ന സമയം പലപ്പോഴും മുങ്ങിപ്പോകുകയൊ അപകടകരമാം വിധം വെള്ളം പൊങ്ങിക്കിടക്കുകയോ ചെയ്തിരുന്നു. ഉയരത്തിൽ നിർമ്മിച്ച പുതിയ പാലം ഈ തടസ്സങ്ങൾ ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പാക്കി.