കണിമോൾ
ദൃശ്യരൂപം
മലയാള കവയിത്രിയും എഴുത്തുകാരിയുമാണ് കണിമോൾ. (ജനനം: 1971 )[1] കവിത, കഥ, ലേഖനം തുടങ്ങിയ വിവിധമേഖലകളിൽ എഴുതുന്ന കണിമോളുടെ ആദ്യ കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ് ലഭിച്ചിട്ടുണ്ട്. [2]
ഇടുക്കി സ്വദേശിയായ ഇവർ ഇപ്പോൾ ജീവിത പങ്കാളിയും ലിറ്റിൽ മാഗസിൻ പ്രസാധകനുമായ നൂറനാട് മോഹനോടൊപ്പം മാവേലിക്കരയിൽ താമസിക്കുന്നു. അദ്ധ്യാപികയാണ്.
കൃതികൾ
[തിരുത്തുക]- കണിക്കൊന്ന - കേരള സാഹിത്യ അക്കാദമി (കനകശ്രീ അവാർഡ് -1998), [3]വി.ടി. കുമാരൻ മാസ്റ്റർ അവാർഡ് (1999), ഫൊക്കാന അവാർഡ്
- ആരൂഢം - വൈലോപ്പിള്ളി അവാർഡ് (2002)
- കുള്ളൻ - അബുദാബി ശക്തി അവാർഡ്, എൻ.വി.കൃഷ്ണവാരിയർ അവാർഡ് (2009)
- ഫുട്പാത്തിൽ ഒരുറുമ്പ് - സമന്വയം പുരസ്‌കാരം (2012)
- ഉന്മാദികൾക്ക് ഒരു പൂവ്(2013) മൂലൂർ അവാർഡ്( 2016)
അവലംബം
[തിരുത്തുക]- ↑ "പുഴ.കോം". Archived from the original on 2012-05-16. Retrieved 2013-10-05.
- ↑ "ചിന്ത.കോം". Archived from the original on 2013-09-22. Retrieved 2013-10-05.
- ↑ കേരള സാഹിത്യ അക്കാദമി