കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം
കേരള സംസ്ഥാനത്ത് , ആലപ്പുഴ ജില്ലയിൽ ചേർത്തല കണ്ട മംഗലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രം. ശ്രീനാരായണഗുരുദേവൻ കണ്ടാൽ മംഗളം വിശേഷിപ്പിച്ച കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രസമുച്ചയത്തിന്റെ പ്രധാനഭാഗമാണ് ശക്തി വിനായകക്ഷേത്രം. കണ്ടമംഗലം രാജരാജേശ്വരി ദേവിയുടെ ആറാട്ട് കുളത്തിൽ, മണ്ണിനടിയിൽ നിന്ന് ലഭിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള അത്ഭുത ഗണേശ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെടുന്നത്. നാനാജാതി മതസ്ഥരുടെ ആത്മീയ അഭയ കേന്ദ്രമാണ് ശക്തി വിനായകക്ഷേത്രം.പൂർണ്ണമായും കൃഷ്ണശിലയിൽ തീർത്ത ക്ഷേത്രത്തിൽ , പ്രതിഷ്ഠാദിന സമ്മേളനത്തിൽ ഏകദേശം ഒരു ലക്ഷം പേർ പങ്കെടുക്കും
ആലപ്പുഴ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം. ചേർത്തല താലൂക്കിൽ ചേർത്തല-എറണാകുളം ദേശിയപാതയിലെ തങ്കി കവലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന പ്രതിഷ്ഠ രാജരാജേശ്വരിയാണ്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ദുർഗ്ഗ, പാർവതി തുടങ്ങിയ പരാശക്തിയുടെ അഞ്ചു പ്രധാന ഭാവങ്ങൾ ഒത്തിണങ്ങിയ ഭഗവതിയാണ് രാജരാജേശ്വരി. സർവേശ്വരിയായ ആദിപരാശക്തി തന്നെയാണ് ഇത്.
ചിത്രശാല
[തിരുത്തുക]-
ക്ഷേത്രം
-
ക്ഷേത്രക്കുളം
-
ഗുരുമണ്ഡപം
-
നക്ഷത്രക്കാവ്