Jump to content

കണ്ട്‌ല

Coordinates: 23°02′N 70°13′E / 23.03°N 70.22°E / 23.03; 70.22
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ട്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ട്‌ല
Map of India showing location of Gujarat
Location of കണ്ട്‌ല
കണ്ട്‌ല
Location of കണ്ട്‌ല
in Gujarat and India
രാജ്യം  ഇന്ത്യ
സംസ്ഥാനം ഗുജറാത്ത്
ജില്ല(കൾ) കച്ച്
ജനസംഖ്യ 0 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

3 m (10 ft)
കോഡുകൾ

23°02′N 70°13′E / 23.03°N 70.22°E / 23.03; 70.22 ഗുജറാത്ത് സംസ്ഥാനത്ത് കച്ച് ഉൾക്കടലിന്റെ ‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു തുറമുഖപട്ടണമാണ് കണ്ട്‌ല[1]‌.

തുറമുഖം

[തിരുത്തുക]

കച്ച് മേഖലയിലെ വ്യാപാരാവശ്യങ്ങൾ നിറവേറ്റുന്നതിന്‌ 1933-ലാണ്‌ കണ്ട്‌ലയിൽ ഒരു ചെറിയ തുറമുഖം സ്ഥാപിച്ചത്. 1946-ഓടെ ബോംബെ തുറമുഖത്തെ സമ്മർദ്ധം കുറക്കുന്നതിന്‌ പടിഞ്ഞാറൻ തീരത്ത് ഒരു പുതിയ തുറമുഖത്തിന്റെ ആവശ്യകത വർദ്ധിച്ചു. 1947-ലെ ഇന്ത്യ-പാകിസ്താൻ വിഭജനത്തോടെ കറാച്ചി പാകിസ്താന്റെ ഭാഗമായതിനാൽ വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള സാധനങ്ങൾ കടത്തുന്നതിന്‌ വിദൂരമായ ബോംബെ അല്ലാതെ മറ്റൊരു തുറമുഖം ഇല്ലാതായി. അങ്ങനെ 1949-ൽ കണ്ട്‌ലയുടെ വികസനത്തിനായുള്ള പണികൾ തുടങ്ങി. 1952-ൽ പുതിയ തുറമുഖത്തിന്റെ തറക്കല്ലിടുകയും അഞ്ചു വർഷങ്ങൾക്കു ശേഷം തുറമുഖം ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു[1].

ഇന്ന് കണ്ട്ല ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട തുറമുഖമാണ്‌ 2006-2007 സാമ്പത്തികവർഷം അഞ്ചു കോടിയിലധികം ടൺ ചരക്ക് ഇവിടെ കൈകാര്യം ചെയ്തു[2].Gujarath 1 and only harbour is kandla.

അവലംബം

[തിരുത്തുക]
  1. 1.0 1.1 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 107. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. http://www.ipa.nic.in/kandla_news.htm (accessed on 2009-03-18)
"https://ml.wikipedia.org/w/index.php?title=കണ്ട്‌ല&oldid=2681060" എന്ന താളിൽനിന്ന് ശേഖരിച്ചത്