കച്ച് ഉൾക്കടൽ

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്തായി അറബിക്കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉൾക്കടലാണ് കച്ഛ് ഉൾക്കടൽ(Gulf of Kutch). ഒമാൻ ഉൾക്കടലിന് അഭിമുഖമായി അറബിക്കടലിലേക്ക് തുറക്കുന്ന ഒരു കടലിടുക്കാണിത്. വലിയ വേലിയേറ്റങ്ങൾക്ക് പ്രശസ്തമാണ് ഈ ഭൂവിഭാഗം.[1] കച്ച് ഉൾക്കടലിന്റെ ഏറ്റവും കൂടിയ ആഴം 401അടിയാണ്. ഗുജറാത്തിലെ കച്ച്, കത്തിയവാർ ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്നത് ഈ ഉൾക്കടലാണ്. ഗുജറാത്തിലെ പ്രധാനതുറമുഖമായ കാണ്ട്ലയും ഈ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
ഏകദേശം 50 കിലോമീറ്റർ വീതിയുള്ള പ്രവേശന കവാടമുള്ള ഇത് ചതുപ്പുനിലങ്ങളിലേക്കും, അരുവികളിലേക്കും, ഉൾക്കടലുകളിലേക്കും വ്യാപിച്ച് ചുരുങ്ങുന്നു. ഇതിന്റെ തെക്കൻ തീരം ദ്വീപുകൾ, ചെളി നിറഞ്ഞ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്ത് കാണപ്പെടുന്ന വലിയ അളവിലുള്ള സമുദ്രജീവികൾ കാരണം ഇതിന്റെ വലിയൊരു ഭാഗം ദേശീയോദ്യാനങ്ങളായും പരിരക്ഷിത പ്രദേശങ്ങളായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഇതും കാണുക
[തിരുത്തുക]
22°36′N 69°30′E / 22.600°N 69.500°E