ഫ്രാം കടലിടുക്ക്
ദൃശ്യരൂപം
ഫ്രാം കടലിടുക്ക് ഗ്രീൻലാൻഡിനും സ്വാൽബാർഡിനും ഇടയിലുള്ള കടൽപ്പാതയാണ്. ഏകദേശം 77°N, 81°N അക്ഷാംശങ്ങൾക്കിടയിൽ പ്രൈം മെറിഡിയൻ കേന്ദ്രീകരിച്ചാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രീൻലാൻഡ്, നോർവീജിയൻ കടലുകൾ ഫ്രാം കടലിടുക്കിന് തെക്കുഭാഗത്തായും ആർട്ടിക് സമുദ്രത്തിലെ നാൻസൻ ബേസിൻ വടക്കുഭാഗത്തായുമാണ്. ആർട്ടിക് സമുദ്രവും ലോക മഹാസമുദ്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഏക ബന്ധമാണ് ഫ്രാം കടലിടുക്ക്. ആർട്ടിക് സമുദ്രത്തിനും ലോക മഹാസമുദ്രങ്ങൾക്കും ഇടയിലെ ആഴക്കൂടുതലുള്ള ഏക ഭാഗമാണ് ഫ്രാം കടലിടുക്ക്.[1] കടലിടുക്കിന്റെ കിഴക്ക് വശത്തുള്ള വെസ്റ്റ് സ്പിറ്റ്സ്ബെർഗൻ സമുദ്രജല പ്രവാഹവും പടിഞ്ഞാറ് ഭാഗത്തുള്ള ഈസ്റ്റ് ഗ്രീൻലാൻഡ് പ്രവാഹവുമാണ് ഈ പ്രദേശത്തിന്റെ പ്രബലമായ സമുദ്രശാസ്ത്ര സവിശേഷതകൾ.
അവലംബം
[തിരുത്തുക]- ↑ Klenke, Martin; Werner Schenke, Hans (2002). "A new bathymetric model for the central Fram Strait". Marine Geophysical Researches. 23 (4): 367–378. Bibcode:2002MarGR..23..367K. doi:10.1023/A:1025764206736. S2CID 128515547.