ഗ്രീൻലാൻഡ്
ഗ്രീൻലാൻഡ് | |||
---|---|---|---|
| |||
Anthem: "Nunarput, utoqqarsuanngoravit" (Greenlandic) "Vort ældgamle land under isblinkens bavn" (Danish) "You Our Ancient Land" | |||
Kalaallit song: "Nuna asiilasooq" (Greenlandic) "The Land of Great Length"[a] | |||
Location of Greenland | |||
Sovereign state | Kingdom of Denmark | ||
Union with Norway | 1262 | ||
Danish-Norwegian recolonization | 1721 | ||
Unification with Denmark | 14 January 1814 | ||
Home rule | 1 May 1979 | ||
Further autonomy and self rule | 21 June 2009[2][3] | ||
Capital and largest city | Nuuk 64°10′N 51°44′W / 64.167°N 51.733°W | ||
Official languages | Greenlandic[b] | ||
Recognized languages | Danish, English, and other languages if necessary[b] | ||
Ethnic groups (2020) |
| ||
Religion | Christianity (Church of Greenland) | ||
Demonym(s) |
| ||
Government | Devolved government within a parliamentary constitutional monarchy | ||
• Monarch | Frederik X | ||
Mette Frederiksen | |||
Julie Præst Wilche | |||
Múte Bourup Egede | |||
Mimi Karlsen | |||
Legislature | Folketinget (Realm legislature) Inatsisartut (Local legislature) | ||
National representation | |||
2 members | |||
Area | |||
• Total | 2,166,086 കി.m2 (836,330 ച മൈ) | ||
• Water (%) | 83.1[c] | ||
Highest elevation | 3,700 മീ (12,100 അടി) | ||
Population | |||
• 2022 estimate | 56,583[6] (210th) | ||
• Density | 0.028/കിമീ2 (0.1/ച മൈ) | ||
GDP (PPP) | 2021 estimate | ||
• Total | $3.85 billion[d][7][8] | ||
• Per capita | $68,100 | ||
GDP (nominal) | 2021 estimate | ||
• Total | $3.24 billion[9] | ||
• Per capita | $57,116[10] | ||
Gini (2015) | 33.9[11] medium | ||
HDI (2010) | 0.786[12] high · 61st | ||
Currency | Danish krone (DKK) | ||
Time zone | UTC±00:00 to UTC-04:00 | ||
Date format | dd-mm-yyyy | ||
Driving side | right | ||
Calling code | +299 | ||
Postal codes | 39xx | ||
ISO 3166 code | GL | ||
Internet TLD | .gl |
ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ഡെന്മാർക്കിനു കീഴിലുള്ള ഒരു സ്വയംഭരണ[13][14] ദ്വീപാണ് ഗ്രീൻലാൻഡ് (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീൻലാൻഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). കാനഡയുടെ വടക്ക്-കിഴക്കായാണ് ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് പ്രതേകിച്ച് ഐസ്‌ലാൻഡ്, നോർവെ, ഡെന്മാർക്ക് എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. ഫറോ ദ്വീപുകൾക്കൊപ്പം ഡെന്മാർക്ക് രാജ്യത്തിനുള്ളിലെ രണ്ട് സ്വയംഭരണ പ്രദേശങ്ങളിലൊന്നായ ഇത് ഏറ്റവും വലിപ്പമുള്ള സ്വയംഭരണ പ്രദേശമാണ്. രണ്ട് പ്രദേശങ്ങളിലെയും പൗരന്മാർ ഡെൻമാർക്കിലെ പൂർണ്ണ പൗരന്മാരാണ്. ഗ്രീൻലാൻഡ് യൂറോപ്യൻ യൂണിയന്റെ വിദേശ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഭൂഭാഗങ്ങളിലൊന്നായതിനാൽ ഗ്രീൻലാൻഡിലെ പൗരന്മാർ യൂറോപ്യൻ യൂണിയൻ പൗരന്മാരാണ്.[15] ഗ്രീൻലാൻഡിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ന്യൂക് ആണ്.[16] കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന് കിഴക്കുവശത്തായി, ആർട്ടിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിലാണ് ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്നത്. 1979 ൽ ഗ്രീൻലാൻഡിന് ഡെന്മാർക്ക് സ്വയംഭരണാവകാശം നൽകുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കരയുടെ സ്ഥാനവും ഇതാണ്. വടക്കൻ തീരത്തുള്ള കഫെക്ലബ്ബെൻ ദ്വീപ് ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള തർക്കമില്ലാത്ത കര പോയിന്റാണ്; 1960-കൾ വരെ പ്രധാന ഭൂപ്രദേശത്തുള്ള കേപ്പ് മോറിസ് ജെസപ്പ് അങ്ങനെയാണെന്ന് കരുതപ്പെട്ടിരുന്നു. ഗ്രീൻലാൻഡ് ഒരു ഭൂഖണ്ഡമായി കണക്കാക്കുന്നില്ല.[17] സാമ്പത്തികമായി, ഗ്രീൻലാൻഡ് കോപ്പൻഹേഗനിൽ നിന്നുള്ള സാമ്പത്തിക സഹായത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഇത് പ്രദേശത്തിന്റെ മൊത്തം പൊതു വരുമാനത്തിന്റെ പകുതിയോളം വരും.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണെങ്കിലും, ഗ്രീൻലാൻഡ് 986 മുതൽ ഒരു സഹസ്രാബ്ദത്തിലേറെയായി യൂറോപ്പുമായി (പ്രത്യേകിച്ച് കൊളോണിയൽ ശക്തികളായ നോർവേ, ഡെൻമാർക്ക്) രാഷ്ട്രീയമായും സാംസ്കാരികമായും ബന്ധപ്പെട്ടിരിക്കുന്നു.[18] കഴിഞ്ഞ 4,500 വർഷത്തിനിടയിൽ ഇടയ്ക്കിടെ ഗ്രീൻലാൻഡിൽ വസിച്ചിരുന്ന ധ്രുവപ്രദേശത്തുനു ചുറ്റുമുള്ള ജനതയുടെ പൂർവ്വികർ ഇന്നത്തെ കാനഡയിൽ നിന്ന് അവിടേക്ക് കുടിയേറിവരാണ്.[19][20] പത്താം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഗ്രീൻലാൻഡിന്റെ ജനവാസമില്ലാത്ത തെക്കൻ ഭാഗത്ത് നോർസുകളുടം അധിവാസം തുടങ്ങുകയും (മുമ്പ് ഐസ്‌ലൻഡിൽ സ്ഥിരതാമസമാക്കിയിരുന്നവർ), പതിമൂന്നാം നൂറ്റാണ്ടിൽ അവിടേയ്ക്ക് ഇന്യൂട്ടുകൾ എത്തുകയും ചെയ്തു.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡാനോ-നോർവീജിയൻ പര്യവേക്ഷകർ വീണ്ടും ഗ്രീൻലാൻഡിലെത്തി. 1814-ൽ ഡെൻമാർക്കും നോർവേയും വേർപിരിഞ്ഞപ്പോൾ, ഗ്രീൻലാൻഡ് ഡാനിഷ് രാജഭരണത്തിനു കീഴിലാകുകയും 1953-ൽ ഡെൻമാർക്കിന്റെ ഭരണഘടന പ്രകാരം ഗ്രീൻലാൻഡ് പൂർണ്ണമായും ഡെന്മാർക്കുമായി ലയിപ്പിച്ചതോടെ ഗ്രീൻലാൻഡിലെ ജനങ്ങൾ ഡെൻമാർക്ക് പൗരന്മാരായി മാറുകയും ചെയ്തു. 1979-ലെ ഗ്രീൻലാൻഡിക് ഹോം റൂൾ റഫറണ്ടത്തിൽ, ഡെൻമാർക്ക് ഗ്രീൻലാൻഡിന് സ്വയംഭരണം നൽകി. 2008-ലെ ഗ്രീൻലാൻഡിക് സ്വയംഭരണ റഫറണ്ടത്തിൽ, ഗ്രീൻലാൻഡുകാർ സ്വയംഭരണ നിയമത്തിന് അനുകൂലയമായി വോട്ട് ചെയ്തതോടെ ഡാനിഷ് സർക്കാരിൽ നിന്ന് പ്രാദേശിക നാലക്കേർസുയിസുട്ടിന് (ഗ്രീൻലാൻഡിക് ഗവൺമെന്റ്) കൂടുതൽ അധികാരം കൈമാറ്റം ചെയ്യപ്പട്ടു.[21] ഈ ഘടനയ്ക്ക് കീഴിൽ, ഗ്രീൻലാൻഡ് ക്രമേണ നിരവധി സർക്കാർ സേവനങ്ങളുടെയും കാര്യക്ഷമതയുള്ള മേഖലകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു. പൗരത്വം, ധനനയം, പ്രതിരോധം ഉൾപ്പെടെയുള്ള വിദേശകാര്യങ്ങൾ എന്നിവയുടെ നിയന്ത്രണം ഡാനിഷ് സർക്കാർ നിലനിർത്തുന്നു. ഗ്രീൻലാൻഡിൽ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും ഇന്യൂട്ട് വംശജരാണ്.[22] ആഗോളതാപനം മൂലമുള്ള മഞ്ഞുരുകൽ ഭീഷണി നേരിടുന്ന ഇവിടുത്തെ ധാതുസമ്പത്തിന്റെ സമൃദ്ധി, യൂറോപ്പ്, വടക്കേ അമേരിക്ക, ആർട്ടിക് മേഖല എന്നിവയ്ക്കിടയിലുള്ള തന്ത്രപ്രധാനമായ സ്ഥാനം എന്നിവയാൽ റഷ്യയും അമേരിക്കയും ഉൾപ്പെടെയുള്ള വൻശക്തികൾക്ക് താൽപ്പര്യമുള്ള ഇവിടെ യുഎസിന്റെ ഒരു സൈനിക താവളം (പിറ്റുഫിക് സ്പേസ് ബേസ്) നിലനിൽക്കുന്നു.[23][24]
ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, കാലാവസ്ഥ തുടങ്ങിയവയുടെ ശക്തമായ സ്വാധീനത്താൽ ഗ്രീൻലാൻഡിലെ ജനസംഖ്യ പ്രധാനമായും തെക്കുപടിഞ്ഞാറൻ തീരത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ദ്വീപിന്റെ ബാക്കി ഭാഗങ്ങളിൽ ജനസാന്ദ്രത തുലോം കുറവാണ്. ഗ്രീൻലാൻഡിന്റെ മുക്കാൽ ഭാഗവും അന്റാർട്ടിക്കയ്ക്ക് പുറത്തുള്ള സ്ഥിരമായ ഹിമപാളിയാൽ മൂടപ്പെട്ടിരിക്കുന്നു. 56,583 (2022)[25] ജനസംഖ്യയുള്ള ഗ്രീൻലാൻഡ്, ലോകത്തിലെ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള പ്രദേശമാണ്.[26] അതിന്റെ വൈദ്യുതി ഉൽപാദനത്തിന്റെ അറുപത്തിയേഴ് ശതമാനവും പ്രധാനമായും ജലവൈദ്യുതി പോലെയുള്ള പുനരുപയോഗ ഊർജ്ജത്തിൽ നിന്നാണ്.[27]
പദോൽപ്പത്തി
[തിരുത്തുക]ആദ്യകാല നോർസ് കുടിയേറ്റക്കാരാണ് ദ്വീപിന് ഗ്രീൻലാൻഡ് എന്ന് പേരിട്ടത്. ഐസ്‌ലാൻഡിക് ഇതിഹാസങ്ങളിൽ പറയുന്നതു പ്രകാരം നോർവെക്കാരനായ എറിക് ദി റെഡ്, നരഹത്യാക്കുറ്റം ചുമത്തപ്പെട്ട പിതാവ് തോർവാൾഡിനൊപ്പം ഐസ്‌ലാൻഡിൽ നിന്ന് നാടുകടത്തപ്പെട്ടുവെന്നാണ്. വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്നതായി കേട്ടിട്ടുള്ള ഒരു മഞ്ഞുമൂടിയ ഭൂമി പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം തന്റെ വലിയ കുടുംബത്തോടും അടിമകളോടുമൊപ്പം കപ്പലുകളിൽ പുറപ്പെട്ടു. മഞ്ഞുമൂടിയി ദ്വീപിൽ വാസയോഗ്യമായ ഒരു പ്രദേശം കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കിയ ശേഷം, ഒരു മനോഹരമായ പേര് കുടിയേറ്റക്കാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം അതിന് ഗ്രോൺലാൻഡ് ("ഗ്രീൻലാൻഡ്" എന്ന് വിവർത്തനം) എന്ന് പേരിട്ടു.[28][29][30] എറിക് ദി റെഡ് എന്ന ഇതിഹാസം പറയുന്നു. "വേനൽക്കാലത്ത്, എറിക് താൻ കണ്ടെത്തിയ പ്രദേശത്ത് സ്ഥിരതാമസമാക്കാനുറക്കുകയും അതിനെ അദ്ദേഹം ഗ്രീൻലാൻഡ് എന്ന് പേരിട്ടു വിളിച്ചു. കണ്ടെത്തിയ ഭൂമിയ്ക്ക് അനുകൂലമായ ഒരു പേരുണ്ടെങ്കിൽ ആളുകൾ അവിടേക്ക് ആകർഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു."[31] ഗ്രീൻലാൻഡിക് ഭാഷയിൽ ആ പ്രദേശത്തിന്റെ പേര് കലാലിത് നുനാത്ത് എന്നാണ്. കാലാലിതുകൾ പ്രദേശത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വസിക്കുന്ന ഗ്രീൻലാൻഡിക് ഇന്യൂട്ടുകളുടെ ഒരു കൂട്ടമാണ്.
ചരിത്രം
[തിരുത്തുക]എഴുതപ്പെട്ട ചരിത്രവിവരണങ്ങൾക്ക് മുൻപ് പാലിയോ-എസ്കിമോകൾ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതൽ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കൻ മുനമ്പിനടുത്തുള്ള ഫ്യോർഡുകളിൽ ഐസ്‌ലാൻഡുകാർ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങൾ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടർന്നുവെങ്കിലും 1400 കളിൽ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകൾ നടന്ന കാലമായിരുന്നു അത്. [32]
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് മഹാസമുദ്രവും, കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് ആർട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബാഫിൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാൻഡും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ് ഏറ്റവും അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്.
ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും.[33] 39,330 കി.മീറ്ററാണ് മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്. 3,694 മീറ്റർ (12,119 അടി) ഉയരമുള്ള ഗൺജൊം ആണ് ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ് സ്ഥിതിചെയ്യുന്നത്.
ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ് സ്ഥിതിചെയ്യുന്നത്.[34] സാധരണനിലയിൽ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ് തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.
എല്ലാ പട്ടണങ്ങളും ജനവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയിൽ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴിൽ ഉൾപ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കൻ ഗ്രീൻലാൻഡ് ദേശിയോദ്യാനമാണ്.
കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോർത്ത് ഐസ്, നൊർത്ത് ജി.ആർ.ഐ.പി. ക്യാമ്പ്, റാവെൻ സ്കൈ വേ എന്നിവ അവയിൽപ്പെട്ടതാണ്. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോർഗെൻ ബ്രോണ്ട്‌ലണ്ട് ജോർഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.
ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ [35] കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.
അവലംബം
[തിരുത്തുക]- ↑ "03EM/01.25.01-50 Spørgsmål til Landsstyret: Hvornår fremsætter Landsstyret beslutning om Grønlands" [03EM/01.25.01-50 Questions to the Home Rule Government: When does the Home Rule Government make a decision on Greenland]. Government of Greenland. 7 October 2003. Archived from the original on 13 December 2014. Retrieved 13 December 2014.
- ↑ 2.0 2.1 (in Danish) TV 2 Nyhederne – "Grønland går over til selvstyre" Archived 9 ഓഗസ്റ്റ് 2023 at the Wayback Machine TV 2 Nyhederne (TV 2 News) – Ved overgangen til selvstyre, er grønlandsk nu det officielle sprog. Retrieved 22 January 2012.
- ↑ "Self-rule introduced in Greenland". BBC News. 21 June 2009. Archived from the original on 25 April 2010. Retrieved 4 May 2010.
- ↑ (in Danish) Law of Greenlandic Selfrule Archived 8 ഫെബ്രുവരി 2012 at the Wayback Machine (see chapter 7)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cia.gov
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population of Greenland". Greenlandic Population as of 2022. Archived from the original on 4 August 2023. Retrieved 12 August 2022.
- ↑ Central Intelligence Agency. "Greenland - The World Factbook". cia.gov. Retrieved January 9, 2025.
- ↑ Greenland in Figures 2013 (PDF). Statistics Greenland. ISBN 978-87-986787-7-9. ISSN 1602-5709. Archived (PDF) from the original on 21 September 2013. Retrieved 2 September 2013.
- ↑ "Greenland | Data". data.worldbank.org. Archived from the original on 31 May 2023. Retrieved 9 August 2021.
- ↑ "GDP per capita (Current US$) - Greenland | Data". Archived from the original on 27 March 2023. Retrieved January 9, 2025.
- ↑ "Gini Index coefficient". CIA World Factbook. Archived from the original on 17 July 2021. Retrieved 16 July 2021.
- ↑ Avakov, Aleksandr Vladimirovich (2012). Quality of Life, Balance of Powers, and Nuclear Weapons (2012): A Statistical Yearbook for Statesmen and Citizens. Algora Publishing. p. 51. ISBN 978-0-87586-892-9. Archived from the original on 9 March 2024. Retrieved 18 September 2022.
- ↑ "Greenland: The world's largest island". Denmark.dk. Archived from the original on 20 December 2023. Retrieved 14 January 2024.
- ↑ * Dallen J. Timothy (6 November 2020). Tourism in European Microstates and Dependencies: Geopolitics, Scale and Resource Limitations. CABI. pp. 94–. ISBN 978-1-78924-310-9. OCLC 1162434605. Archived from the original on 10 June 2024. Retrieved 18 September 2022.
This ....This change in governance also resulted in Greenland becoming an autonomous 'constituent country' in the Danish realm...
- Benedikter, Thomas (19 June 2006). "The working autonomies in Europe". Society for Threatened Peoples. Archived from the original on 9 March 2008. Retrieved 3 June 2019.
Denmark has established very specific territorial autonomies with its two island territories
- Ackrén, Maria (November 2017). "Greenland". Autonomy Arrangements in the World. Archived from the original on 30 August 2019. Retrieved 30 August 2019.
Faroese and Greenlandic are seen as official regional languages in the self-governing territories belonging to Denmark.
- "Greenland". International Cooperation and Development (in ഇംഗ്ലീഷ്). European Commission. 3 June 2013. Archived from the original on 16 September 2014. Retrieved 27 August 2019.
Greenland [...] is an autonomous territory within the Kingdom of Denmark
- Benedikter, Thomas (19 June 2006). "The working autonomies in Europe". Society for Threatened Peoples. Archived from the original on 9 March 2008. Retrieved 3 June 2019.
- ↑ "Greenland". The World Factbook. CIA. Archived from the original on 9 January 2021. Retrieved 13 January 2021.
- ↑ "Greenland". The World Factbook. CIA. Archived from the original on 9 January 2021. Retrieved 13 January 2021.
- ↑ Joshua Calder's World Island Info
- ↑ The Fate of Greenland's Vikings Archived 11 ജനുവരി 2011 at the Wayback Machine, by Dale Mackenzie Brown, Archaeological Institute of America, 28 February 2000
- ↑ "Saqqaq-kulturen kronologi". National Museum of Denmark. Archived from the original on 7 December 2013. Retrieved 2 August 2013.
- ↑ Saillard J, Forster P, Lynnerup N, Bandelt HJ, Nørby S (2000). "mtDNA variation among Greenland Eskimos: the edge of the Beringian expansion". American Journal of Human Genetics. 67 (3): 718–26. doi:10.1086/303038. ISSN 0002-9297. PMC 1287530. PMID 10924403.
- ↑ Greenland in Figures 2012 (PDF). stat.gl. ISBN 978-87-986787-6-2. ISSN 1602-5709. Archived (PDF) from the original on 13 November 2012. Retrieved 10 February 2013.
- ↑ Mcghee, Robert (3 April 2015). "Thule Culture". Canadian Encyclopedia. Historica Canada. Archived from the original on 20 November 2015. Retrieved 1 June 2015.
- ↑ Harvard International Review, The Coldest Geopolitical Hotspot: Global Powers Vie for Arctic Dominance over Greenland, August 2024, 29th.
- ↑ Sanger, David E.; Friedman, Lisa (23 December 2024). "Trump's Wish to Control Greenland and Panama Canal: Not a Joke This Time". The New York Times. Retrieved 26 December 2024.
Instead, while naming a new ambassador to Denmark—which controls Greenland's foreign and defense affairs—Mr. Trump made clear on Sunday that his first-term offer to buy the landmass could, in the coming term, become a deal the Danes cannot refuse.
- ↑ "Population of Greenland". Archived from the original on 4 August 2023. Retrieved 12 August 2022.
- ↑ "Population density (people per sq. km of land area)". The World Bank. Archived from the original on 5 June 2013. Retrieved 3 November 2012.
- ↑ "Vedvarende energi". Nukissiorfiit. Archived from the original on 10 June 2024. Retrieved 28 March 2023.
- ↑ Eirik the Red's Saga. Gutenberg.org. 8 March 2006. Archived from the original on 11 May 2011. Retrieved 6 September 2010.
- ↑ "How Greenland got its name" Archived 19 മാർച്ച് 2012 at the Wayback Machine. The Ancient Standard. 17 December 2010.
- ↑ Grove, Jonathan (2009). "The place of Greenland in medieval Icelandic saga narrative". Journal of the North Atlantic. 2: 30–51. doi:10.3721/037.002.s206. S2CID 163032041. Archived from the original on 11 April 2012.
- ↑ Evans, Andrew. "Is Iceland Really Green and Greenland Really Icy?" Archived 4 ഡിസംബർ 2017 at the Wayback Machine, National Geographic (30 June 2016).
- ↑ Diamond, Jared M. (2006). Collapse: how societies choose to fail or succeed. Harmondsworth [Eng.]: Penguin. ISBN 0-14-303655-6.
- ↑ "IPCC Climate Change 2001: Working Group I: The Scientific Basis". Archived from the original on 2007-12-16. Retrieved 2009-01-10.
- ↑ DK Atlas, 2001.
- ↑ Greenland Melt May Swamp LA, Other Cities, Study Says
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല
- Pages using the JsonConfig extension
- Articles with Danish-language sources (da)
- Pages using infobox settlement with bad settlement type
- Articles containing Greenlandic-language text
- Pages using gadget WikiMiniAtlas
- യൂറോപ്പിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- വടക്കേ അമേരിക്കൻ രാജ്യങ്ങൾ
- ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ
- ഗ്രീൻലാൻഡ്
- നോർഡിക് രാജ്യങ്ങൾ