ഗ്രീൻലാൻഡ്
ഗ്രീൻലാൻഡ് | |||
---|---|---|---|
| |||
Anthem: "Nunarput, utoqqarsuanngoravit" (Kalaallisut) "Vort ældgamle land under isblinkens bavn" (Danish) "You Our Ancient Land" | |||
Kalaallit song: "Nuna asiilasooq" (Kalaallisut) "The Land of Great Length"[a] | |||
Location of Greenland | |||
Sovereign state | Kingdom of Denmark | ||
Union with Norway | 1262 | ||
Danish-Norwegian recolonization | 1721 | ||
Unification with Denmark | 14 January 1814 | ||
Home rule | 1 May 1979 | ||
Further autonomy and self rule | 21 June 2009[2][3] | ||
Capital and largest city | Nuuk 64°10′N 51°44′W / 64.167°N 51.733°W | ||
Official languages | Greenlandic[b] | ||
Recognized languages | Danish, English, and other languages if necessary[b] | ||
Ethnic groups (2020) |
| ||
Religion | Christianity (Church of Greenland) | ||
Demonym(s) |
| ||
Government | Devolved government within a parliamentary constitutional monarchy | ||
• Monarch | Frederik X | ||
Mette Frederiksen | |||
Julie Præst Wilche | |||
Múte Bourup Egede | |||
Mimi Karlsen | |||
Legislature | Folketinget (Realm legislature) Inatsisartut (Local legislature) | ||
National representation | |||
2 members | |||
Area | |||
• Total | 2,166,086 കി.m2 (836,330 ച മൈ) | ||
• Water (%) | 83.1[c] | ||
Highest elevation | 3,700 മീ (12,100 അടി) | ||
Population | |||
• 2022 estimate | 56,583[6] (210th) | ||
• Density | 0.028/കിമീ2 (0.1/ച മൈ) | ||
GDP (PPP) | 2021 estimate | ||
• Total | $3.85 billion[d][7][8] | ||
• Per capita | $68,100 | ||
GDP (nominal) | 2021 estimate | ||
• Total | $3.24 billion[9] | ||
• Per capita | $57,116[10] | ||
Gini (2015) | 33.9[11] medium | ||
HDI (2010) | 0.786[12] high · 61st | ||
Currency | Danish krone (DKK) | ||
Time zone | UTC±00:00 to UTC-04:00 | ||
Date format | dd-mm-yyyy | ||
Driving side | right | ||
Calling code | +299 | ||
Postal codes | 39xx | ||
ISO 3166 code | GL | ||
Internet TLD | .gl |
ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ഡെന്മാർക്കിനു കീഴിലുള്ള ഒരു സ്വയംഭരണ[13][14] ദ്വീപാണ് ഗ്രീൻലാൻഡ് (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീൻലാൻഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). കാനഡയുടെ വടക്ക്-കിഴക്കായാണ് ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് പ്രതേകിച്ച് ഐസ്ലാൻഡ്, നോർവെ, ഡെന്മാർക്ക് എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. ഫറോ ദ്വീപുകൾക്കൊപ്പം ഡെന്മാർക്ക് രാജ്യത്തിനുള്ളിലെ രണ്ട് സ്വയംഭരണ പ്രദേശങ്ങളിലൊന്നായ ഇത് ഏറ്റവും വലിപ്പമുള്ള സ്വയംഭരണ പ്രദേശമാണ്. രണ്ട് പ്രദേശങ്ങളിലെയും പൗരന്മാർ ഡെൻമാർക്കിലെ പൂർണ്ണ പൗരന്മാരാണ്. ഗ്രീൻലാൻഡ് യൂറോപ്യൻ യൂണിയന്റെ വിദേശ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഭൂഭാഗങ്ങളിലൊന്നായതിനാൽ ഗ്രീൻലാൻഡിലെ പൗരന്മാർ യൂറോപ്യൻ യൂണിയൻ പൗരന്മാരാണ്.[15] ഗ്രീൻലാൻഡിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ന്യൂക് ആണ്.[16] കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന് കിഴക്കുവശത്തായി, ആർട്ടിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിലാണ് ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്നത്. 1979 ൽ ഗ്രീൻലാൻഡിന് ഡെന്മാർക്ക് സ്വയംഭരണാവകാശം നൽകുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കരയുടെ സ്ഥാനവും ഇതാണ്. വടക്കൻ തീരത്തുള്ള കഫെക്ലബ്ബെൻ ദ്വീപ് ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള തർക്കമില്ലാത്ത കര പോയിന്റാണ്; 1960-കൾ വരെ പ്രധാന ഭൂപ്രദേശത്തുള്ള കേപ്പ് മോറിസ് ജെസപ്പ് അങ്ങനെയാണെന്ന് കരുതപ്പെട്ടിരുന്നു. ഗ്രീൻലാൻഡ് ഒരു ഭൂഖണ്ഡമായി കണക്കാക്കുന്നില്ല.[17] സാമ്പത്തികമായി, ഗ്രീൻലാൻഡ് കോപ്പൻഹേഗനിൽ നിന്നുള്ള സാമ്പത്തിക സഹായത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഇത് പ്രദേശത്തിന്റെ മൊത്തം പൊതു വരുമാനത്തിന്റെ പകുതിയോളം വരും.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണെങ്കിലും, ഗ്രീൻലാൻഡ് 986 മുതൽ ഒരു സഹസ്രാബ്ദത്തിലേറെയായി യൂറോപ്പുമായി (പ്രത്യേകിച്ച് കൊളോണിയൽ ശക്തികളായ നോർവേ, ഡെൻമാർക്ക്) രാഷ്ട്രീയമായും സാംസ്കാരികമായും ബന്ധപ്പെട്ടിരിക്കുന്നു.[18]
ചരിത്രം
[തിരുത്തുക]എഴുതപ്പെട്ട ചരിത്രവിവരണങ്ങൾക്ക് മുൻപ് പാലിയോ-എസ്കിമോകൾ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതൽ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കൻ മുനമ്പിനടുത്തുള്ള ഫ്യോർഡുകളിൽ ഐസ്ലാൻഡുകാർ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങൾ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടർന്നുവെങ്കിലും 1400 കളിൽ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകൾ നടന്ന കാലമായിരുന്നു അത്. [19]
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് മഹാസമുദ്രവും, കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് ആർട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബാഫിൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്ലാൻഡും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ് ഏറ്റവും അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്.
ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും.[20] 39,330 കി.മീറ്ററാണ് മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്. 3,694 മീറ്റർ (12,119 അടി) ഉയരമുള്ള ഗൺജൊം ആണ് ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ് സ്ഥിതിചെയ്യുന്നത്.
ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ് സ്ഥിതിചെയ്യുന്നത്.[21] സാധരണനിലയിൽ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ് തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.
എല്ലാ പട്ടണങ്ങളും ജനവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയിൽ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴിൽ ഉൾപ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കൻ ഗ്രീൻലാൻഡ് ദേശിയോദ്യാനമാണ്.
കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോർത്ത് ഐസ്, നൊർത്ത് ജി.ആർ.ഐ.പി. ക്യാമ്പ്, റാവെൻ സ്കൈ വേ എന്നിവ അവയിൽപ്പെട്ടതാണ്. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോർഗെൻ ബ്രോണ്ട്ലണ്ട് ജോർഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.
ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ [22] കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.
അവലംബം
[തിരുത്തുക]- ↑ "03EM/01.25.01-50 Spørgsmål til Landsstyret: Hvornår fremsætter Landsstyret beslutning om Grønlands" [03EM/01.25.01-50 Questions to the Home Rule Government: When does the Home Rule Government make a decision on Greenland]. Government of Greenland. 7 October 2003. Archived from the original on 13 December 2014. Retrieved 13 December 2014.
- ↑ 2.0 2.1 (in Danish) TV 2 Nyhederne – "Grønland går over til selvstyre" Archived 9 ഓഗസ്റ്റ് 2023 at the Wayback Machine TV 2 Nyhederne (TV 2 News) – Ved overgangen til selvstyre, er grønlandsk nu det officielle sprog. Retrieved 22 January 2012.
- ↑ "Self-rule introduced in Greenland". BBC News. 21 June 2009. Archived from the original on 25 April 2010. Retrieved 4 May 2010.
- ↑ (in Danish) Law of Greenlandic Selfrule Archived 8 ഫെബ്രുവരി 2012 at the Wayback Machine (see chapter 7)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cia.gov
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population of Greenland". Greenlandic Population as of 2022. Archived from the original on 4 August 2023. Retrieved 12 August 2022.
- ↑ Central Intelligence Agency. "Greenland - The World Factbook". cia.gov. Retrieved January 9, 2025.
- ↑ Greenland in Figures 2013 (PDF). Statistics Greenland. ISBN 978-87-986787-7-9. ISSN 1602-5709. Archived (PDF) from the original on 21 September 2013. Retrieved 2 September 2013.
- ↑ "Greenland | Data". data.worldbank.org. Archived from the original on 31 May 2023. Retrieved 9 August 2021.
- ↑ "GDP per capita (Current US$) - Greenland | Data". Archived from the original on 27 March 2023. Retrieved January 9, 2025.
- ↑ "Gini Index coefficient". CIA World Factbook. Archived from the original on 17 July 2021. Retrieved 16 July 2021.
- ↑ Avakov, Aleksandr Vladimirovich (2012). Quality of Life, Balance of Powers, and Nuclear Weapons (2012): A Statistical Yearbook for Statesmen and Citizens. Algora Publishing. p. 51. ISBN 978-0-87586-892-9. Archived from the original on 9 March 2024. Retrieved 18 September 2022.
- ↑ "Greenland: The world's largest island". Denmark.dk. Archived from the original on 20 December 2023. Retrieved 14 January 2024.
- ↑ * Dallen J. Timothy (6 November 2020). Tourism in European Microstates and Dependencies: Geopolitics, Scale and Resource Limitations. CABI. pp. 94–. ISBN 978-1-78924-310-9. OCLC 1162434605. Archived from the original on 10 June 2024. Retrieved 18 September 2022.
This ....This change in governance also resulted in Greenland becoming an autonomous 'constituent country' in the Danish realm...
- Benedikter, Thomas (19 June 2006). "The working autonomies in Europe". Society for Threatened Peoples. Archived from the original on 9 March 2008. Retrieved 3 June 2019.
Denmark has established very specific territorial autonomies with its two island territories
- Ackrén, Maria (November 2017). "Greenland". Autonomy Arrangements in the World. Archived from the original on 30 August 2019. Retrieved 30 August 2019.
Faroese and Greenlandic are seen as official regional languages in the self-governing territories belonging to Denmark.
- "Greenland". International Cooperation and Development (in ഇംഗ്ലീഷ്). European Commission. 3 June 2013. Archived from the original on 16 September 2014. Retrieved 27 August 2019.
Greenland [...] is an autonomous territory within the Kingdom of Denmark
- Benedikter, Thomas (19 June 2006). "The working autonomies in Europe". Society for Threatened Peoples. Archived from the original on 9 March 2008. Retrieved 3 June 2019.
- ↑ "Greenland". The World Factbook. CIA. Archived from the original on 9 January 2021. Retrieved 13 January 2021.
- ↑ "Greenland". The World Factbook. CIA. Archived from the original on 9 January 2021. Retrieved 13 January 2021.
- ↑ Joshua Calder's World Island Info
- ↑ The Fate of Greenland's Vikings Archived 11 ജനുവരി 2011 at the Wayback Machine, by Dale Mackenzie Brown, Archaeological Institute of America, 28 February 2000
- ↑ Diamond, Jared M. (2006). Collapse: how societies choose to fail or succeed. Harmondsworth [Eng.]: Penguin. ISBN 0-14-303655-6.
- ↑ "IPCC Climate Change 2001: Working Group I: The Scientific Basis". Archived from the original on 2007-12-16. Retrieved 2009-01-10.
- ↑ DK Atlas, 2001.
- ↑ Greenland Melt May Swamp LA, Other Cities, Study Says
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല
- Pages using the JsonConfig extension
- Articles with Danish-language sources (da)
- Pages using infobox settlement with bad settlement type
- Articles containing Greenlandic-language text
- Pages using gadget WikiMiniAtlas
- യൂറോപ്പിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- വടക്കേ അമേരിക്കൻ രാജ്യങ്ങൾ
- ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ
- ഗ്രീൻലാൻഡ്
- നോർഡിക് രാജ്യങ്ങൾ
- Pages with reference errors that trigger visual diffs