Jump to content

കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ
കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ
ജനനം1937
വെള്ളിക്കുളങ്ങര, തൃശ്ശൂർ, കേരളം
മരണം1946 മാർച്ച് 16
ദേശീയതഇന്ത്യൻ
തൊഴിൽശ്രീമൂലം അസംബ്ലി മെംമ്പർ, ട്രേഡ് യൂണിയൻ നേതാവ്
കുട്ടികൾജാനകി നായർ

തിരുവിതാംകൂറിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പ്രമുഖനാണ് കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ(1937 - 16 മാർച്ച് 1946) . സ്വാതന്ത്യ സമര സേനാനിയും ശ്രീമൂലം അസംബ്ലി മെംമ്പറുമായിരുന്നു[1].

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിൽ ഇടപ്പള്ളിക്കടുത്ത് കണ്ണന്തോട്ട് തറവാട്ടിൽ ജനിച്ചു. അച്ഛൻ പ്രാക്കുളം രാമൻ പിള്ള നിയമസഭയിൽ ഒഫിഷ്യൽ മെംബറായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് അനുഭാവിയായി രാഷ്ട്രീയത്തിലെത്തി. ഇടപ്പള്ളിയിൽ പറവൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കരുനാഗപ്പള്ളി - കാർത്തികപ്പള്ളി ഡബിൾ നിയോജക മണ്ഡലത്തിൽ നിന്ന് ശ്രീമൂലം അസംബ്ലിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1939 മുതൽ 1944 വരെ മെംബറായി പ്രവർത്തിച്ചു. സി.പി. രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരെ അസംബ്ലിയിലും വെളിയിലും നടന്ന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. സി.പി. രാജ്യദ്രോഹ കുറ്റം ചുമത്തി ആരുവാമൊഴി സെൻട്രൽ ജയിലിൽ അടച്ചു. 11 മാസം ജയി‌ൽ ശിക്ഷ അനുഭവിച്ചു. പുറത്തിറങ്ങി നിരവധി തൊഴിൽ സമരങ്ങൾക്ക് നേതൃത്വം നൽകി. സുഭാഷ് ചന്ദ്ര ബോസിന്റെ സഹോദരൻ ശരത്ചന്ദ്ര ബോസിനെക്കണ്ട് സംസാരിക്കാൻ കൽക്കത്തയിലേക്കു പോയ അദ്ദേഹം അവിടെ വച്ച് വസൂരി രോഗ ബാധയാൽ മുപ്പത്തിയാറാം വയസ്സിൽ മരണമടഞ്ഞു.[2]

അവലംബം

[തിരുത്തുക]
  1. "Second Sreemoolam Assembly Proceedings - Fourteenth Session" (PDF). 10 ജനുവരി 1944. Retrieved 5 നവംബർ 2020. {{cite journal}}: Cite journal requires |journal= (help)
  2. {{cite book|first1=ജാനകി നായർ|title=കർമ്മശേഷിയുടെ കാൽപാടുകൾ. പരിധി പബ്ലിക്കേഷൻസ്. {{cite book}}: |access-date= requires |url= (help); |first1= missing |last1= (help)