കണ്ണമംഗലം തെക്ക് മഹാദേവക്ഷേത്രം
ദൃശ്യരൂപം
ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് ചെട്ടിക്കുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലത്ത് പ്രസിദ്ധമായ കണ്ണമംഗലം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ ഈ ക്ഷേത്രത്തിന്റെ പഴക്കം അതിന്റെ വട്ടശ്രീകോവിൽ തന്നെ വിളിച്ചോതുന്നു.കണ്വ മഹർഷിയുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രം.ചെട്ടികുളങ്ങരക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കണ്ണമംഗലം ഗ്രാമം അധികവും എള്ളു പാടങ്ങളാൽ സമൃദ്ധമാണ്
ശിവരാത്രി ദിനത്തിൽ ചെട്ടികുളങ്ങര ദേവിയും കണ്ണമംഗലം മഹാദേവനുമായുള്ള കൂടിയെഴുന്നള്ളത്ത് പ്രസിദ്ധമാണ്. ചെട്ടികുളങ്ങര ഭഗവതിയുടെ പിതൃസ്ഥാനീയനാണ് കണ്ണമംഗലം മഹാദേവർ എന്നാണ് വിശ്വസം.
ചെട്ടികുളങ്ങര ഭഗവതിയുടെ അഞ്ചും ആറും കരകളാണ് കണ്ണമംഗലം തെക്കും വടക്കും. ചെട്ടികുളങ്ങര കുംഭഭരണിക്ക് കണ്ണമംഗലം തെക്ക് കരക്കാർ സമർപ്പിക്കുന്ന തേര് ക്ഷേത്രത്തിനു സമീപമാണ് കെട്ടി ഒരുക്കുന്നത്.
ചിത്രശാല
[തിരുത്തുക]Kannamang Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
കണ്ണമംഗലം തെക്ക് മഹാദേവക്ഷേത്രം മുഖമണ്ഡപം