Jump to content

കണ്ണൂർ ഷെരീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളിയായ ഒരു മാപ്പിളപ്പാട്ട് കലാകാരനും സിനിമാ പിന്നണ്ണി ഗായകനുമാണ് കണ്ണൂർ ഷെരീഫ്.

ജീവിതരേഖ

[തിരുത്തുക]

മുഹമ്മദ് റഫിയുടെ ആരാധകനായിരുന്ന മൂസകുട്ടിയുടെ മൂന്ന് മക്കളിൽ രണ്ടാമനായി കേരളത്തിലെ കണ്ണൂരിൽ ആണ് ഷെരീഫിൻ്റെ ജനനം.[1] കണ്ണൂർ സിറ്റിയിലെ അഞ്ചുകണ്ടിയിലായിരുന്നു തറവാട്.[2] മലയാളിയായിരുന്നെങ്കിലും പിതാവ് മൂസക്കുട്ടി സിംഗപ്പൂർ പൗരൻ ആയിരുന്നു.[2] അദ്ദേഹത്തിൻ്റെ നാലാം വയസ്സിൽ പിതാവ് അന്തരിച്ചു. കണ്ണൂർ സിറ്റി ഗവ. സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കണ്ണൂർ പള്ളിക്കുന്നിലെ ജെബിഎസ് കോളേജിൽ പ്രീഡിഗ്രി പഠനം.[1] കോളേജ് പഠനകാലത്ത് ഓർക്കസ്ട്ര ഒഫ് ജെബിഎസ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കി പാടാൻ തുടങ്ങി.[1]

ആദ്യം സ്കൂൾ പഠനകാലത്ത് സംഗീത അധ്യാപിക വിശാലാക്ഷി ടീച്ചറുടെ അടുത്തു നിന്നും, പിന്നീട് കണ്ണൂർ ആകാശവാണിയിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവായിരുന്ന എംഎൻ രാജീവിൻ്റെ കീഴിലും സംഗീതം പഠിച്ചു.[1][3]

വ്യക്തി ജീവിതം

[തിരുത്തുക]

ഷെരീഫിനും ഭാര്യ ഫാസിലയ്ക്കും രണ്ടുമക്കളാണ്, മൂത്തമകൾ ഷിഫയും ഇളയ മകൻ ഷിബിലും.[4]

കലാരംഗം

[തിരുത്തുക]

29 വർഷം മുമ്പ് സ്റ്റേജ് ഷോകളിലൂടെയും സംഗീത ആൽബങ്ങളിലൂടെയുമാണ് കണ്ണൂർ ഷരീഫ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്.[5] പിന്നീട് ഇന്ത്യയിലും വിദേശത്തുമായി 5000 ൽ അധികം വേദികളിൽ പാടിയിട്ടുണ്ട്.[6]

റിയാലിറ്റി ഷോയായ 'മൈലാഞ്ചി'യിൽ വൈവിധ്യമാർന്ന ആലാപനത്തിലൂടെ കാഴ്ചക്കാരെ രസിപ്പിച്ച വിധികർത്താക്കളിൽ ഒരാളായിരുന്ന ഷരീഫ്, സീ കേരളം ചാനലിലെ സംഗീത പരിപാടിയായ 'സരിഗമപാ കേരളം' മത്സരാർത്ഥികളെ പരിശീലിപ്പിക്കുന്ന 12 ഉപദേശകരിൽ ഒരാൾ കൂടിയാണ്.[5] അയ്യായിരത്തിൽ അധികം വേദികളിൽ പാടിയിട്ടുണ്ട്.[7]

ആലപിച്ച സിനിമ ഗാനങ്ങൾ
വർഷം പാട്ട് സിനിമ സംഗീതം അവലംബം
2013 നീലക്കാടിനു മുകളിലെ ഗോഡ് ഫോർ സെയിൽ അഫ്സൽ യൂസഫ് [8]
2013 സുബഹിക്ക് പാവം പരമശുദ്ധൻ ബാപ്പു വെള്ളിപ്പറമ്പ്, നൌഷാദ് [8]
2015 പൊന്നാനിയിൽ നിന്ന് നിക്കാഹ് ഗോപി സുന്ദർ [8]
2018 മറക്കുവാനാകില്ല കറുത്ത സൂര്യൻ ഇവിഎം അലി [8]
2018 പാട്ട് മനംനൊന്ത് കറുത്ത സൂര്യൻ ഇവിഎം അലി [8]
2021 എങ്ങാണ്ടൊക്കെ പോയാലും കേശു ഈ വീടിൻ്റെ നാഥൻ നാദിർഷ [3]
2022 ദുനിയാവിൻ തീരത്തെങ്ങൊ കർണൻ നെപ്പോളിയൻ ഭഗത് സിംഗ് രഞ്ജിൻ രാജ് [9]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2019: കേരള ഫോക്ലോർ അക്കാദമിയുടെ മികച്ച മാപ്പിളപ്പാട്ട് കലാകാരനുള്ള പുരസ്കാരം[10]
  • 2019: പ്രഥമ എരിഞ്ഞോളി മൂസ കലാ പുരസ്‌കാരം[11]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "എവിടെയായിരുന്നു ഇത്രയും നാൾ? സംഗീതവഴികളെ കുറിച്ച് കണ്ണൂർ ഷെരീഫ്". Archived from the original on 2023-02-05. Retrieved 2023-03-14.
  2. 2.0 2.1 ഷെരീഫ്, കണ്ണൂർ (2022-04-08). "ആ നിലാവിന് ഇളംതണുപ്പാണ്". Retrieved 2023-03-14.
  3. 3.0 3.1 "പാട്ടു പാടി ജീവിക്കാൻ പറ്റുമോ? വിമർശിച്ചവർക്ക് ജീവിതം കൊണ്ട് മറുപടി നൽകി കണ്ണൂർ ഷരീഫ്: അഭിമുഖം". Retrieved 2023-03-14.
  4. "'സംഗീതയാത്രയിൽ എനിക്കു കൂട്ടായി ഫാസിലയുണ്ട്, പിന്നെ എന്റെ മക്കളും': ആത്താസിലെ പാട്ടുകാരൻ... കണ്ണൂർ ഷെരീഫ് | kannur shereef family". Retrieved 2024-10-25.
  5. 5.0 5.1 "A single performance in the show gave me the recognition I was longing for 29 years, says Sa Re Ga Ma Pa Keralam mentor Kannur Shareef - Times of India". The Times of India (in ഇംഗ്ലീഷ്).
  6. ചെറുകുളമ്പ്, അനീസുദ്ദീൻ (2023-02-20). "ഇശൽ തേൻകണവുമായി കണ്ണൂർ ശരീഫ് | Madhyamam". Retrieved 2023-03-14.
  7. "കണ്ണൂർ ഷെരീഫിന് അബുദാബിയിൽ ആദരം". www.deepika.com (in ഇംഗ്ലീഷ്). Archived from the original on 2022-11-22. Retrieved 2021-01-29.
  8. 8.0 8.1 8.2 8.3 8.4 "List of Malayalam Songs by Singers Kannur%2520Sherif". en.msidb.org.
  9. "കണ്ണൂർ ഷെരീഫ് ആലപിച്ച ദുനിയാവിൻ തീരത്തെങ്ങോ ഗാനം പുറത്തിറക്കി കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ടീം". Retrieved 2023-03-14.
  10. "കണ്ണൂർ ഷെരീഫിന് കേരള ഫോക് ലോർ ആക്കാദമിയുടെ മികച്ച മാപ്പിളപ്പാട്ട് ഗായകൻ പുരസ്കാരം!". malayalam.samayam.com.
  11. "കണ്ണൂർ ഷെരീഫിന് എരിഞ്ഞോളി മൂസ പുരസ്‌കാരം". Retrieved 2021-01-29.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_ഷെരീഫ്&oldid=4121794" എന്ന താളിൽനിന്ന് ശേഖരിച്ചത്