Jump to content

കണ്ണൻ കേരള വർമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദാരുശിൽപ്പ വേലയിൽ പ്രസിദ്ധനായിരുന്നു കണ്ണൻ കേരള വർമ്മൻ. ക്ഷേത്രനിർമ്മാണ കലയിലായിരുന്നു സജീവം .ക്ഷേത്രത്തിന്റെ നിർമ്മാണത്തിലെ പ്രധാന ഭാഗമായ കിംപുരുഷന്റെ നിർമ്മാണത്തിലും പെയിന്റിംഗിലും തെയ്യപ്പാവ നിർമ്മാണത്തിലും ഏർപ്പെട്ടു. ഉപ്പു കുറുക്കൽ സമരത്തിന് പയ്യന്നൂരിലെത്തിയ ഗാന്ധിജിക്ക് ഉപഹാരമായി നൽകിയ ശ്രീരാമകൃഷ്ണ പരമ ഹംസന്റെ ശിൽപം കണ്ണൻ കേരള വർമ്മന്റേതായിരുന്നു. [1] 1975 ൽ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് നേടി.[2]

മകൻ കെ.വി കുഞ്ഞമ്പുവും മകന്റെ മക്കളായ നരേന്ദ്രനും, മധുവും ദാരു ശിൽപ്പികളാണ്. കാലിക്കടവിനും, കരിവെള്ളൂരിനും ഇടയിൽ ആണൂരിലാണ് ഇവരുടെ പണിശാല.

സ്മരണ[തിരുത്തുക]

അറുപതാമത് സ്കൂൾ കലോത്സവം കാഞ്ഞങ്ങാട് നടന്നപ്പോൾ ഒരു വേദിക്ക് കണ്ണൻ കേരള വർമ്മന്റെ പേര് നൽകിയിരുന്നു.

  1. https://www.deshabhimani.com/news/kerala/news-kasaragodkerala-30-04-2017/640792
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-29. Retrieved 2019-11-29.
"https://ml.wikipedia.org/w/index.php?title=കണ്ണൻ_കേരള_വർമ്മൻ&oldid=3802646" എന്ന താളിൽനിന്ന് ശേഖരിച്ചത്