കന്നിമരം
ഏഷ്യയിൽ ഇന്നുള്ളതിൽ വച്ചേറ്റവും വലുതെന്ന് വിശ്വസിക്കപ്പെടുന്ന തേക്കുമരമാണ് (Tectona grandis) കന്നിമരം (ഇംഗ്ലീഷ്: Kannimara). പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രത്തിലാണിതു സ്ഥിതി ചെയ്യുന്നത്. [1] ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരങ്ങളിലൊന്നാണിത്. 450 വർഷങ്ങൾക്കുമേൽ പഴക്കം ഈ മരത്തിനുണ്ടെന്ന് കരുതപ്പെടുന്നു. 2011-ൽ ഈ മരത്തിനു അന്നത്തെ കമ്പോളവില 3 കോടി രൂപയിലധികമായിരുന്നു. കടക്ക് 7 മീറ്ററിലധികം ചുറ്റളവുള്ള ഒരു അസാധാരണ മരമാണിത്. നിരവധി സന്ദർശകർ ഈ മരം കാണാനായി എത്തുന്നുണ്ട്. 1994-95 ൽ ഇന്ത്യൻ സർക്കാർ മാഹവൃക്ഷ പുരസ്കാരത്താൽ ഈ മരത്തെ ആദരിക്കുകയുണ്ടായി.
ഐതിഹ്യങ്ങൾ
[തിരുത്തുക]മരം ആരോ മുറിക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നും രക്തം വന്നെന്നും അതുകൊണ്ട് അത് ഒരു കന്യകയാണെന്നും കരുതി കന്നിമര എന്നു പേരിട്ടു എന്നു ആദിവാസികൾക്കിടയിൽ ഐതിഹ്യമുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രത്തിലാണിതു സ്ഥിതി ചെയ്യുന്നത്. സ്മുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 548 മീറ്റർ ഉയരമുള്ള സ്ഥമാണിത്. ഈ വന്യീജവി സങ്കേതം 285 ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്നു.[2]
പ്രത്യേകതകൾ
[തിരുത്തുക]- ഏഷ്യയിലെ ഏറ്റവും വലിയ തേക്കുമരം.
- 450 വർഷങ്ങൾക്ക് മേൽ പ്രായം
- 7 മീറ്ററിലധികം ചുറ്റളവ്
സമാനങ്ങളായ മറ്റ് വൃക്ഷങ്ങൾ
[തിരുത്തുക]- ലോകത്തിലെ ഏറ്റവും വലിപ്പമുള്ള മരം ജനറൻ ഷെർമാൻ എന്ന ജയന്റ് സെക്കോയ മരമാണ്. - അമേരിക്കയിലെ കാലിഫോർണിയയിൽ സെക്കോയ പാർക്കിലാണിത് [3]
- ലോകത്തിലെ ഏറ്റവും വ്യാസമുള്ള മരം ജോർജ്ജിയയിലെ കരാബാഖിനടുത്തുള്ള ഘിർമീസി ഗ്രാമത്തിലെ ത്ഞ്ഞീരി എന്ന ഓറിയന്റെ പ്ലേൻ എന്ന മരമാണ് (Oriental plane) ചുറ്റളവ് 27 മീറ്റർ.[അവലംബം ആവശ്യമാണ്]
- ഇന്ത്യയിലെ ഏറ്റവും വ്യാസമുള്ള മരം ബാംഗലൂരുവിലെ ലാൽബാഗിലെ കപോക മരമാണ് (ചെയ്ബ പെന്റാൻഡ്ര, Ceiba pentandra) ചുറ്റളവ് 23 മീറ്ററോളം വരും. പ്രായം, 200 വർഷം. [4]
- ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വൃക്ഷം ജപ്പാനിലെ ജോമോൻ സുഗി (Jōmon Sugi".) എന്ന മരമാണ്. മരത്തിന്റെ പൊള്ളയായ കാമ്പിൽ കാർബൺ ഡേറ്റിങ്ങ് നടഥ്റ്റിൽകണ്ടെത്തിയത് 2100 വർഷം പഴക്കമുണ്ടെന്നും ചുറ്റളവു പ്രകാരം 7200 വർഷം പഴക്കമുണ്ടാാകാം എന്ന അനുമാനവുമാണ്. 1967 ലാണിത് കണ്ടെത്റ്റിയത്.[അവലംബം ആവശ്യമാണ്]
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം ഹൈപീരിയൺ എന്ന റെഡ്‌വുഡ് ആണ്, സെമ്പെർവിരേൻസ് എന്ന ശാസ്ത്രിയ നാമമുള്ള 2006 ൽ കണ്ടെത്തിയ ഈ മരം 379.7 അടി അഥവാ115.7 മീറ്റർ ഉയരമുണ്ട്. [5]. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം ജോർജിയ ലിക്കനിയിലെ ബൊർജൊമി സ്രിൿറ്റ് നേച്ചർ റിസർവിലെ നോർദ് മാൻ ഫിർ (/ആബിസ് നൊർദനിആനAbies nordmanniana) ആണ്.[6]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-09-28. Retrieved 2006-09-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-29. Retrieved 2016-01-30.
- ↑ http://www.livescience.com/29144-worlds-largest-tree.html
- ↑ http://www.monumentaltrees.com/en/records/ind/
- ↑ http://www.monumentaltrees.com/en/trees/coastredwood/tallest_tree_in_the_world/
- ↑ http://www.monumentaltrees.com/en/heightrecords/asia/