Jump to content

കന്നി (നായ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്നി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കന്നി (വിവക്ഷകൾ) എന്ന താൾ കാണുക. കന്നി (വിവക്ഷകൾ)
കന്നി
Originഇന്ത്യ
Breed statusNot recognized as a breed by any major kennel club.
Dog (domestic dog)

തമിഴ്നാട്ടിൽ കാണപ്പെടുന്ന ഒരു നായ ജനുസ്സ് ആണ് കന്നി. കന്നി എന്നാൽ തമിഴിൽ കന്യക എന്നാണ് അർത്ഥമാക്കുന്നത്. വിവാഹത്തിന് സ്ത്രീധനമായി ഇവയെ നൽകുന്നതിനാലാണ് ഈ പേരു വന്നത്. ഇതിനെ നായാട്ടിനായി ഉപയോഗിച്ചിരുന്നു.

ശരീരപ്രകൃതി[തിരുത്തുക]

സാധാരണയായി ഈ നായ കറുപ്പ് , തവിട്ട് നിറത്തിൽ കാണപ്പെടുന്നു. കാലും നെഞ്ചും വെള്ള നിറത്തിലായിരിക്കും.ഇളം നിറത്തിലും ഇവ കാണപ്പെടും , ഇതിനെ പാൽക്കന്നി എന്നു വിളിക്കുന്നു.ആൺ പട്ടി 25 ഇഞ്ചും പെൺ പട്ടി 22 ഇഞ്ചും ഉയരം കാണിക്കുന്നു.ചിലവ 32 ഇഞ്ച് ഉയരം വെച്ചതായും പറയപ്പെടുന്നു.

ചരിത്രം[തിരുത്തുക]

തിരുനെൽ‌വേലി, പൊള്ളാച്ചി, കോവിൽപ്പട്ടി, കഴുഗുമലൈ, ശിവകാശി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ ഇവയെ കാണപ്പെടുന്നു.

പുറത്തെ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കന്നി_(നായ)&oldid=3796065" എന്ന താളിൽനിന്ന് ശേഖരിച്ചത്