Jump to content

കമിംഗ് ഔട്ട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യത്യസ്തങ്ങളായ ലൈംഗികതയുള്ളവരും(ഗേ,ലെസ്ബിയൻ,ബൈസെക്ഷ്വൽ) വ്യത്യസ്തങ്ങളായ ലിംഗതന്മയുള്ളവരും(ട്രാൻസ്ജെണ്ടർ, ഇന്റർസെക്ഷ്വൽ) അവരുടെ ലൈംഗികതയേയും, ലിംഗതന്മയെയും പറ്റി സ്വയം തുറന്നു സംസാരിക്കുന്നതിനെ[1] സൂചിപ്പിയ്ക്കുന്ന ഭാഷാപദം ആണ് കമിംഗ് ഔട്ട്‌. കമിംഗ് ഔട്ട് ഓഫ് ദി ക്ലോസെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് കമിങ് ഔട്ട്. ലൈംഗികതയിലുള്ള വ്യത്യസ്തതയെ സ്വയം മനസ്സിലാക്കുകയും അതുമായി തന്മയത്വം പ്രാപിയ്ക്കാനും, ചുറ്റുമുള്ളവരെയും അതിനെപ്പറ്റി ബോധാവാന്മാരാക്കുവാനും തുടർന്ന് ലൈംഗിക സ്വഭിമാനത്തിലേയ്ക്കുമുള്ള[2] ദീർഘകാലത്തെ ഒരു മാനസിക പ്രക്രിയയാണ് ഇതെന്ന് പലരും കരുതുന്നു. പുറത്തു വരൽ നടത്തുന്ന ഒരു സ്വവർഗ്ഗാനുരാഗിയോ സ്വവർഗ്ഗപ്രണയിനിയോ, മൂന്നാം ലിംഗത്തിൽപ്പെട്ടവരോ[3] ഇതിനെപറ്റി മാധ്യമങ്ങളിൽ തുറന്നു സംസാരിയ്ക്കുന്നത്[4], [5] ലൈംഗികന്യൂനപക്ഷസമുദായത്തിൽപെട്ട ആളുകൾക്ക് പ്രചോദനം[6] ആവാറുണ്ട്.

ഒക്ടോബർ11 എൽ.ജി.ബി .റ്റി സമുദായവും അവരെ പിന്തുണയ്ക്കുന്നവരും ദേശീയ കമിംഗ് ഔട്ട്‌ ദിനമായി ആചരിച്ചു വരുന്നു. ലൈംഗികന്യൂനപക്ഷസമുദായത്തിൽപെട്ടവരുമായുള്ള[7] തുറന്നു ചർച്ചകളും മറ്റുമാണ്[8] ഈ ദിനത്തിൻറെ ആകർഷണം.

അവലംബങ്ങൾ

[തിരുത്തുക]
  1. Aswathy K, 11thSeptember2013, http://www.newindianexpress.com/cities/kochi/Rainbow-out-in-the-sky/2013/09/11/article1778139.ece Archived 2016-05-11 at the Wayback Machine.
  2. Staff reporter, 27July2014, http://www.thehindu.com/todays-paper/tp-national/tp-kerala/queer-pride-march-in-kochi/article6253916.ece
  3. Aleesha Matharu, 16April2014, http://indianexpress.com/article/india/india-others/discrimination-no-longer-my-favourite-word-finally-we-have-a-foot-in-the-door/
  4. 30October2014, http://www.bbc.com/news/business-29829763
  5. 13 July 2014, http://www.theguardian.com/sport/2014/jul/13/ian-thorpe-comfortable-saying-im-a-gay-man-parkinson
  6. Team Think, 23Oct2013, http://www.tehelka.com/harish-iyer-the-unstoppable-survivor/[പ്രവർത്തിക്കാത്ത കണ്ണി]
  7. Chelsey Luger, 11Oct2014, http://indiancountrytodaymedianetwork.com/2014/10/11/happy-national-coming-out-day-gay-and-lesbian-indian-country-157303 Archived 2014-10-18 at the Wayback Machine.
  8. 11Oct2014, http://www.msn.com/en-in/news/national/national-coming-out-day-indian-homosexuals-to-roll-up-one-sleeve-to-express-their-orientation/ar-BB8vCT7
"https://ml.wikipedia.org/w/index.php?title=കമിംഗ്_ഔട്ട്‌&oldid=4022420" എന്ന താളിൽനിന്ന് ശേഖരിച്ചത്