Jump to content

കമുതി സൗരോർജ്ജനിലയം

Coordinates: 9°20′51″N 78°23′32″E / 9.347568°N 78.392162°E / 9.347568; 78.392162
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kamuthi Solar Power Project
Map
CountryIndia
LocationKamuthi, Tamil Nadu
Coordinates9°20′51″N 78°23′32″E / 9.347568°N 78.392162°E / 9.347568; 78.392162
StatusOperational
Construction beganFebruary 2016
Commission dateMarch 2017
Construction cost4,550 കോടി (US$710 million)
Owner(s)Adani Power
Solar farm
TypeFlat-panel PV
Site resource5.5-6.0 kWh/m2 per day
Power generation
Units operational648 MW
Nameplate capacity648 MW
External links
CommonsRelated media on Commons

തമിഴ്‌നാട്ടിലെ കമുതിയിലുള്ള 2,500 ഏക്കർ (10 കി.m2) വിസ്താരമുള്ള ഒരു സൗരോർജ്ജനിലയമാണ് കമുതി സൗരോർജ്ജനിലയം (Kamuthi Solar Power Project).[1] അദാനി പവർ ആണ് ഇത് നിർമിച്ചിരിക്കുന്നത്.[2] ഒറ്റയിടത്ത് 648 MW വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പറ്റുന്ന ഈ നിലയത്തിന് വലിപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമുണ്ട്.[3][4]

2016 ജൂൺ 13 ന് ഇതിനെ നാഷണൽ ഗ്രിഡുമായി ബന്ധിപ്പിക്കാൻ ABB 5 സബ്‌സ്റ്റേഷനുകൾ കമ്മീഷൻ ചെയ്യുകയുണ്ടായി.[5][6] 2016 സെപ്തംബർ 21 -ന് പൂർത്തിയായ ഈ നിലയത്തിന് 4,550 കോടി (US$710 million) ചെലവായിട്ടുണ്ട്.[7] 25 ലക്ഷം സോളാർ മൊഡ്യൂളുകൾ, 380000 അടിത്തറകൾ, 27,000 മീറ്റർസ്ട്രക്ചറുകൾ, 576 ഇൻവേറ്ട്ടറുകൾ, 154 ട്രാൻസ്ഫോമറുകൾ എന്നിവ കൂടാതെ 6000 കിലോമീറ്റർ കേബിളുകൾ എന്നിവ ഈ നിലയത്തിന് ആവശ്യമായി വന്നിട്ടുണ്ട്.[8][9] പാനലുകൾ സ്ഥാപിക്കാനുള്ള സ്ട്രക്ചറുകൾക്ക് 30000 ടൺ ഗാൽവനൈസ്‌ഡ് ഇരുമ്പ് വേണ്ടിവന്നു.[10] 8 മാസം കൊണ്ട് തീർക്കുന്നതിനായി 8,500 ജോലിക്കാർ ഓരോ ദിവസവും 11 MW വൈദ്യുതിയ്ക്ക് ആവശ്യമായ പാനലുകൾ സ്ഥാപിച്ചിരുന്നു.[11][12]

നിലയം മുഴുക്കേ ഒരു 400 KV സബ്‌സ്റ്റേഷനുമായി യോജിപ്പിച്ചിരിക്കുകയാണ്.[13] ഒരു റോബോട്ട് സംവിധാനം പാനലുകളെ എന്നും വൃത്തിയാക്കുകയാണ് ചെയ്യുന്നത്.[14]

അവിടത്തെ ദൈനംദിനം ലഭിക്കുന്ന 5.5-6.0 kWh/m2 സൗരോർജ്ജത്തിന്റെ അളവ് വച്ചുനോക്കിയാൽ വർഷംതോറും 1.3 TWh വൈദ്യുതി ഉണ്ടാക്കൽ സാധ്യമാണ്.[15]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "India Builds World's Largest Solar Power Plant, Covering 2,500 Acres". CleanTechnica. Retrieved 2017-03-20.
  2. PTI (15 March 2015). "Adani plans 1,000MW solar power plant at Ramanathapuram". Times of India. Retrieved 14 June 2016.
  3. "World's largest solar project starts feeding electricity into national grid". Uniindia.com. 9 June 2016. Retrieved 14 June 2016.
  4. "India unveils the world's largest solar power plant". Al Jazeera. Retrieved 31 December 2016.
  5. PTI. "ABB links 648 MW solar project at Kamuthi with national grid". Economic Times. Retrieved 14 June 2016.
  6. "ABB connects power to the Indian grid from one of the world's largest solar plants". Abb.com. Archived from the original on 2016-06-16. Retrieved 14 June 2016.
  7. "Adani Group launches world's largest solar power plant in Tamil Nadu - Times of India".
  8. "Adani dedicates to nation world's largest solar power plant in TN : The Hindu Business Line - Mobile edition". M.thehindubusinessline.com. Retrieved 21 September 2016.
  9. The Hindu Business Line. "CDM: Adani dedicates to nation world's largest solar power plant in TN". {{cite web}}: |author= has generic name (help)
  10. "Kamuthi Solar Power Plant in India is now operational". Alternative energy news and resources updated daily (in അമേരിക്കൻ ഇംഗ്ലീഷ്). 2016-11-29. Archived from the original on 2017-08-27. Retrieved 2017-03-20.
  11. "Gautam Adani unveils world's largest solar power plant in Tamil Nadu". The Economic Times. Retrieved 2017-03-20.
  12. Bhattacharya, Ananya. "India built the world's largest solar plant in record time". Quartz (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-20.
  13. Livemint. "CDM: Adani unveils world's largest solar plant in Tamil Nadu".
  14. "World's largest solar power plant unveiled in Tamil Nadu". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2016-11-30. Retrieved 2017-03-20.
  15. "India Solar Resource - Global Horizontal Irradiance - Annual Average, by NREL, National Renewable Energy Laboratory".
"https://ml.wikipedia.org/w/index.php?title=കമുതി_സൗരോർജ്ജനിലയം&oldid=4142728" എന്ന താളിൽനിന്ന് ശേഖരിച്ചത്