കരട്:ബഡാപദ, ഒഡീഷ
479 കുടുംബങ്ങൾ താമസിക്കുന്ന ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ ഗ്രാമമാണ് ബഡാപദ. 2011ലെ ജനസംഖ്യാ സെൻസസ് പ്രകാരം 1089 പുരുഷന്മാരും 1099 സ്ത്രീകളുമാണ് ബഡാപദ ഗ്രാമത്തിൽ 2188 ജനസംഖ്യയുള്ളത്.
കുട്ടികൾ
[തിരുത്തുക]ജനസംഖ്യയിൽ 251 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 11.47 ശതമാനം വരുമിത്. 132 ആൺകുട്ടികളും 119 പെൺകുട്ടികളുമാണുള്ളത്. ഈ ഗ്രാമത്തിൽ ആൺകുട്ടികളാണ് കൂടുലതലുള്ളത്. 132 ആൺകുട്ടികളും119പെൺകുട്ടികളുമാണ് ഉള്ളത്.
ഔദ്യോഗിക പ്രൊഫൈൽ
[തിരുത്തുക]ബഡാപദ ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 772 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 91.58 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതൽ വരുമാനം) എന്ന് വിവരിക്കുമ്പോൾ 8.42 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 772 തൊഴിലാളികളിൽ 248 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 269 പേർ കാർഷിക തൊഴിലാളികളുമാണ്.
ജാതി ഘടകം
[തിരുത്തുക]ഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 338 പട്ടിക ജാതിക്കാരും 144 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക ജാതിക്കാരാണ് ഇവിടെ കൂടുതലുള്ളത്.
സാക്ഷരതാ നിരക്ക്
[തിരുത്തുക]76.77% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്. ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 85.27% ഉം സ്ത്രീകളുടേത് 68.47% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [1]
അവലംബം
[തിരുത്തുക]- ↑ [ https://www.census2011.co.in/data/village/410643-badapada-orissa.html 2011ലെ സെൻസസ് കണക്കുകൾ]]