കരാജ്
കരാജ്
کرج | ||||||||
---|---|---|---|---|---|---|---|---|
| ||||||||
| ||||||||
Coordinates: 35°50′45″N 50°58′16″E / 35.84583°N 50.97111°E | ||||||||
Country | Iran | |||||||
Province | അൽബോർസ് | |||||||
County | കരാജ് | |||||||
Bakhsh | Central | |||||||
സർക്കാർ | ||||||||
• Mayor | മെഹർദാദ് കിയാനി | |||||||
• നഗരസഭാ ചെയർമാൻ | ജവാദ് ചപർദാർ | |||||||
വിസ്തീർണ്ണം | ||||||||
• City | 162 ച.കി.മീ. (63 ച മൈ) | |||||||
ഉയരം | 1,312 മീ (4,304 അടി) | |||||||
ജനസംഖ്യ (2016 Census) | ||||||||
• നഗരപ്രദേശം | 19,70,000 [2] | |||||||
• മെട്രോപ്രദേശം | 25,12,737 [1] | |||||||
• Population Rank in Iran | 4th | |||||||
സമയമേഖല | UTC+3:30 (IRST) | |||||||
• Summer (DST) | UTC+4:30 (IRDT) | |||||||
ഏരിയ കോഡ് | 026 | |||||||
Climate | BSk | |||||||
വെബ്സൈറ്റ് | karaj.ir |
കരാജ് ( പേർഷ്യൻ: کرج, pronounced [kæˈɾædʒ] ⓘ) ഇറാനിലെ അൽബോർസ് പ്രവിശ്യയുടെ തലസ്ഥാനവും ഫലത്തിൽ ടെഹ്‌റാനിലെ ഒരു ഉപഗ്രഹ നഗരവുമാണ്.[3][4] 2016 ലെ കനേഷുമാരി പ്രകാരം 1.97 ദശലക്ഷത്തോളം ജനസംഖ്യയുള്ള ഈ നഗരം സ്ഥിതിചെയ്യുന്ന കൗണ്ടിയുടെ 1,419ചതുരശ്ര കിലോമീറ്റർ (548 ചതുരശ്ര മൈൽ) പ്രദേശത്തിൻറെ ഭൂരിഭാഗവും പരുക്കൻ പർവതപ്രകൃതിയുള്ളതാണ്. ടെഹ്‌റാൻ, മഷാദ്, ഇസ്ഫഹാൻ എന്നിവയ്ക്ക് ശേഷം ഇറാനിലെ നാലാമത്തെ വലിയ നഗര പ്രദേശമാണ് ഇതിൻറെ നഗരപ്രദേശം.[5] മുൻ സെൻസസ് മുതൽ എഷ്‌റ്റെഹാർഡ് കൗണ്ടിയും ഫാർഡിസ് കൗണ്ടിയും കരാജ് കൗണ്ടിയിൽ നിന്ന് വേർപെടുത്തി.[6]
കരാജിന്റെ ആദ്യകാല രേഖകൾ ബിസി മുപ്പതാം നൂറ്റാണ്ടിലേതാണ്. സഫാവിദ്, ഖ്വജർ രാജവംശങ്ങളുടെ ഭരണത്തിൻ കീഴിൽ വികസിതമായ ഈ നഗരത്തിൽ ആ കാലഘട്ടങ്ങളിലെ നിരവധി ചരിത്രപരമായ കെട്ടിടങ്ങളും സ്മാരകങ്ങളും നിലിനിൽക്കുന്നു. നിരവധി മരങ്ങൾ, നദികൾ, ഹരിത സമതലങ്ങൾ തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ ആധിക്യം ഈ നഗരത്തിന് അസാധാരണമായ ഒരു കാലാവസ്ഥ പ്രദാനം ചെയ്യുന്നു. ടെഹ്‌റാൻ നഗരത്തിനുശേഷം, ഇറാനിലെ ഏറ്റവും വലിയ കുടിയേറ്റ സൗഹൃദ നഗരമായ കരാജിന്, ഇക്കാരണത്താൽ "ലിറ്റിൽ ഇറാൻ" എന്ന് വിളിപ്പേര് ലഭിച്ചു.
ചരിത്രം
[തിരുത്തുക]വെങ്കലയുഗത്തിലെ പ്രദേശമായ ടെപെ ഖുർവിൻ, അയോയുഗ പ്രദേശമായ കലക്ക് എന്നിങ്ങനെ കരാജ് നഗരത്തിന് ചുറ്റുപാടുമുള്ള പ്രദേശം ആയിരക്കണക്കിന് വർഷങ്ങളായി ജനാധിവാസമുള്ളതാണെങ്കിലും[7][8] ഇന്നത്തെ കരാജ് നഗരം മിക്കവാറും ഇരുപതാം നൂറ്റാണ്ടിലെ ആധുനിക വ്യാവസായിക വികസനത്തിന്റെ ഫലമാണ്.[9] ചരിത്രപരമായി, ടെഹ്‌റാനും ഖാസ്‌വിനും മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന പാതയിലെ പ്രദേശമെന്ന നിലയിൽ കരാജ് നഗരത്തിന് ഏറെ പ്രാധാന്യമുണ്ട്.[10] സഫാവിദ് സാമ്രാജ്യ കാലഘട്ടത്തിൽ, നഗരത്തിലേക്കുള്ള പ്രധാന ക്രോസിംഗ് ആയി ഒരു കല്ലുകൾകൊണ്ടുള്ള ഒരു പാലം നിർമ്മിക്കപ്പെട്ടു.[11] തൗഹിദ് ചത്വരത്തിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വലിയ ഷാ-അബ്ബാസി കാരവൻസറി, അതേ കാലഘട്ടത്തിൽ, ഷാ ഇസ്മായിലിന്റെ ഭരണത്തിൻ കീഴിലാണ് നിർമ്മിക്കപ്പെട്ടത്.
1810-ൽ, ഖ്വജാർ രാജകുമാരനായിരുന്ന സൊലൈമാൻ മിർസ ഒരു വേനൽക്കാല വിനോദകേന്ദ്രമെന്ന നിലയിൽ കജാർ നഗരത്തിൽ സൊലൈമാനിയേ കൊട്ടാരം നിർമ്മിച്ചു.[12] നാല് ഗോപുരങ്ങളുണ്ടായിരുന്ന കൊട്ടാരം പൂന്തോട്ടങ്ങളാൽ വലയം ചെയ്യപ്പെട്ടിരുന്നതോടൊപ്പം അതിന്റെ സ്വീകരണമുറിയിൽ അബ്ദുള്ള ഖാൻ നഖ്ശബന്ദിയുടെ ഒരു ജോടി പെയിന്റിംഗുകളും പ്രദർശിപ്പിച്ചിരുന്നു.[13] എന്നിരുന്നാലും, 1860-ഓടെ, ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കിയ കൊട്ടാരം ഈ പ്രദേശത്തെ സഞ്ചാരികളുടെ ഒരു അഭയകേന്ദ്രമെന്ന നിലയിൽ മാത്രമാണ് ഉപയോഗിക്കപ്പെട്ടത്.[14] നാസർ അൽ-ദിൻ ഷാ ഖ്വജറിൻറെ നേതൃത്വത്തിൽ പിന്നീട് ഈ കൊട്ടാരം നവീകരിച്ചു.[15] 1917-ൽ, ടെഹ്‌റാനിലെ മൊസാഫരി കാർഷിക വിദ്യാലയത്തിന് പകരമായി ഒരു കാർഷിക വിദ്യാലയം ഈ സ്ഥലത്ത് സ്ഥാപിച്ചു.[16] പിന്നീട്, ടെഹ്‌റാൻ സർവകലാശാലയുടെ പുതിയ കാർഷിക വൈജ്ഞാനിക വിഭാഗത്തിന് റെസ ഷാ പഹ്‌ലവി ഇത് അനുവദിച്ചു.[17]
1930-കളിൽ, ഗ്രാമത്തിന്റെ തെക്ക് ഭാഗത്ത് 216 ഹെക്ടർ വിസ്തൃതിയുള്ള ഒരു വലിയ വ്യവസായ സമുച്ചയം നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യപ്പെട്ടു.[18] ഈ "കരാജിലെ വ്യാവസായിക മാതൃകാ നഗരം", ആൽബോർസിൽ നിന്ന് ജലവും ഇന്ധനമെന്ന നിലയിൽ കൽക്കരിയും എളുപ്പത്തിൽ ലഭ്യമാക്കുന്നത് മുതലാക്കിക്കൊണ്ട്, രാജ്യത്ത് നിർമ്മിക്കപ്പെടാവുന്ന ആദ്യത്തെ ഉരുക്ക് വ്യവസായ ശാലകളുടെ സ്ഥലമായിരുന്നു.[19] എന്നിരുന്നാലും, ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത നിർമ്മാണോപകരണങ്ങൽ ബ്രിട്ടീഷുകാർ സൂയസ് കനാലിൽ വച്ച് പിടിച്ചെടുത്തതൊടെ ആസൂത്രണം ചെയ്യപ്പെട്ട ഈ വ്യവസായ സമുച്ചയം ഒരിക്കലും പ്രാവർത്തികമായില്ല.[20]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-21. Retrieved 2022-11-09.
- ↑ "Statistical Center of Iran > Home". www.amar.org.ir.
- ↑ "Karaj | Iran | Britannica". www.britannica.com (in ഇംഗ്ലീഷ്). Retrieved 2022-04-09.
- ↑ Foundation, Encyclopaedia Iranica. "Welcome to Encyclopaedia Iranica". iranicaonline.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-04-09.
- ↑ City Population: IRAN: Major Cities
- ↑ البرز. "شناسنامه استان | البرز". alborz.farhang.gov.ir (in പേർഷ്യൻ). Archived from the original on 2017-09-19. Retrieved 2022-04-09.
- ↑ L. van den Berghe, La nécropole de Khūrvīn, Istanbul, Nederlands Historisch-Archaeologisch Instituut in het Nabije Oosten, 1964.
- ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.