കരിങ്കച്ചോലം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കരിങ്കച്ചോലം വള്ള പോലെ പടരുന്ന സുഗന്ധച്ചെടി.ഇതിൽ നിന്നും ലഭിക്കുന്ന തൈലം ഔഷധത്തിന് ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ ഈ സസ്യം ജനീ, ജതൂകാ, രജനീ,ചക്രവർത്തിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇല ഔഷധോപയോഗമാണ്. കഫം, പിത്തം, രക്തദോഷം, കുഷ്ഠം, ചൊറി, വ്രണം, വിഷം, ദാഹം, ഛർദ്ദി എന്നിവ ശമിക്കും. അഗ്നിയെ വർദ്ധിപ്പിക്കും. രുചി ഉണ്ടാക്കും. ശരീരനിറം നന്നാക്കും. ഈ സസ്യം വീരുദ്വർഗ്ഗത്തിൽ ചേർന്ന ഗന്ധദ്രവ്യമാണ്.
രസാദിഗുണങ്ങൾ
രസം - തുവരം, തിക്തം.
ഗുണം - ലഘു.
വീര്യം -ശീതം.
വിപാകം - കടു.
ഔഷധോപയോഗങ്ങൾ -
ഉണങ്ങിയ ഇലയുംതുളസിവിത്തും ചേർത്ത് ഫാണ്ധകഷായം ഉണ്ടാക്കി കഴിച്ചാൽ മൂത്രകൃഛ്റവും അല്പമൂത്രതയും ശമിക്കും.