Jump to content

കരിങ്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തന്റെ കൂടെ ജനിച്ചവനും ചാത്തന്മാരിൽ ഏറ്റവും മൂത്ത ചാത്തനും ആണ് കരിങ്കുട്ടി ചാത്തൻ കരിങ്കുട്ടി ചാത്തന്റെ അവതാര കഥയും കുട്ടിച്ചാത്തന്റെത് തന്നെ ആണ് അതിനായി വിഷ്ണുമായ എന്നത് നോക്കുക. കരിങ്കുട്ടി ചാത്തന് കറുത്ത ഉടലും വാഹനമായി കൂറ്റൻ വെളുത്ത കാളയും ആണ് ഉള്ളത് .പണ്ടുകാലത്ത് ജാതിയുടെ പേരിലുള്ള അയിത്തവും ദുരാചാരങ്ങളും സമൂഹത്തിൽ നിലനിന്നിരുന്ന കാലത്ത് പറയൻ സമൂഹത്തിൽ ഉള്ളവർക്ക് ഒരുപാട് ദ്രോഹങ്ങൾ സഹിക്കേണ്ടി വന്നിരുന്നു ഒരിക്കൽ പറയ സമൂഹത്തിന്റെ കുലഗുരുവായ ആൾ കളിമണ്ണ് കൊണ്ട് ഒരു ആൾരൂപം ഉണ്ടാക്കുകയും തീയിലിട്ടു ചുട്ടെടുത്ത ആ രൂപത്തെ കരിങ്കുട്ടി എന്ന സങ്കൽപ്പിച്ച് ആരാധിച്ചു ഒടുവിൽ അദ്ദേഹത്തിന്റെ തപസിൽ സന്തുഷ്ടനായി കരിങ്കുട്ടി ചാത്തൻ അദ്ദേഹത്തിന് പ്രത്യക്ഷനായി , പറയന്മാരുടെ കുലഗുരു കരിങ്കുട്ടിയോട് ജന്മിമാരെ മുഴുവൻ വംശനാശം സംഭവിപ്പിക്കുവാൻ വരം ആവശ്യപ്പെട്ടു , ചിലർ മാത്രം ചെയ്യുന്ന തെറ്റിന് ഒരു വംശത്തെ മുഴുവൻ ഇല്ലായ്മ ചെയ്യുന്നത് ധർമം അല്ലെന്നും അധര്മികളിൽ നിന്ന് നിന്ന് രക്ഷപ്പെടുവാൻ ഒരു വിദ്യ ഉപദേശിക്കാമെന്നും പറഞ്ഞു ദുഷ്ടന്മാരെ ഒടിച്ചിടുന്ന ഒടിയൻ വിദ്യ അദ്ദേഹത്തിന് കരിങ്കുട്ടി ചാത്തൻ ഉപദേശിച്ചു നൽകി , പിന്നീട് ആ വിദ്യ പലരും സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുകയും , ആ വിദ്യ തന്നെ നഷ്ടം സംഭവിക്കുകയും ചെയ്തു ഒടിയൻ അക്രമിച്ചതിന് കേരളത്തിൽ പലയിടത്തും പോലീസ് കേസ് വരെ ഉണ്ടായിട്ടുണ്ട് ,കേരളത്തിൽ പലയിടങ്ങളിലും കരിങ്കുട്ടി ചാത്തന്റെ ക്ഷേത്രങ്ങൾ ഉണ്ട് , പല തറവാടുകളിലും കരിങ്കുട്ടി ചാത്തനെ വെച്ച് ആരാധിക്കുകയും ചെയ്തിരുന്നു

"https://ml.wikipedia.org/w/index.php?title=കരിങ്കുട്ടി&oldid=3142430" എന്ന താളിൽനിന്ന് ശേഖരിച്ചത്