കരിങ്കൂവളം
കരിങ്കൂവളം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. vaginalis
|
Binomial name | |
Monochoria vaginalis |
ചതുപ്പ് പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കരിങ്കൂവളം. കുവലയം എന്നാണ് ഇതിന് സംസ്കൃതത്തിൽ അറിയപ്പെടുന്നത്. Monochoria vaginalis എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം Pontederiaceae[1] എന്ന സസ്യകുടുംബത്തിൽപ്പെടുന്നു.
മറ്റു പേരുകൾ
[തിരുത്തുക]ഇന്ദീവര, നീലോല്പല എന്നിങ്ങനെ സംസ്കൃതത്തിലും നീലോല്പൽ എന്ന് ഹിന്ദിയിലും ഈ ചെടി അറിയപ്പെടുന്നു. [2]
സവിശേഷതകൾ
[തിരുത്തുക]നീളമുള്ള തണ്ടിൽ ഒരു ഇലയായിരിക്കും ഉണ്ടാകുക. ഇലകൾ ചെറുതും അറ്റം കൂർത്തതുമായിരിക്കും. ഇളം നീലകലർന്ന നിറമുള്ള മൂന്നോ നാലോ പൂക്കൾ നീളമുള്ള തണ്ടിൽ ഒരുസമയം ഉണ്ടാകാറുണ്ട്. വിത്തുകൾ ഒരു ഫലത്തിനുള്ളിൽ ഒന്നിലധികം കാണപ്പെടുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം: മധുരം
- ഗുണം: ഗുരു, സ്നിഗ്ധം
- വീര്യം: ശീതം
- വിപാകം: മധുരം[3]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]പുഷ്പം, ഇല, തണ്ട് [3]
ഔഷധമൂല്യം
[തിരുത്തുക]ചെടിക്ക് മധുര രസവും ഗുരുവും സ്നിഗ്ദ്ധവുമായ ഗുണവും ശീതവീര്യവും മധുര വിപാകവുമാണുള്ളത്. ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം വേരും ഇലകളുമാണ്. പിത്തം, പൊള്ളൽ, പനി, സ്കർവി തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-24. Retrieved 2010-02-01.
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=13&key=10[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്