കരിത്ര രാമപ്പണിക്കർ
ദൃശ്യരൂപം
1001-1058. അമ്പലപ്പുഴയാണു (കരൂർ) ജന്മദേശം. കാവാലം കൊച്ചുനാരായണപ്പണിക്കരാണു കരീത്രയുടെ ഗുരുനാഥൻ. അനിതരസാധാരണമായ അഭിനയപാടവം ഇദ്ദേഹത്തിനു സ്വതസ്സിദ്ധമായിരുന്നു. ആദ്യവസാന വേഷങ്ങളെല്ലാം സുപ്രസിദ്ധങ്ങളാണെങ്കിലും ദുര്യോധനവധം, ഉത്തരാസ്വയംവരം കഥകളിൽ ദുര്യോധനൻ വിജയങ്ങളിൽ രാവണൻ, നരകാസുരൻ, തുടങ്ങിയ കത്തിവേഷങ്ങൾവിശേഷിച്ചു നന്നാവും; അലർച്ച ഒന്നാം തരം. ബകവധത്തിൽ ആശാരിയുടെ വേഷവും കാണികളുടെ പ്രശംസയ്ക്കുപാത്രമായിരുന്നു. ഭംഗിയുള്ള വേഷം, നിസ്തുലമായ അഭിനയപാടവം എന്നിവയാണ് കരിത്രയുടെ വിജയത്തിനുനിദാനമായി പ്രശോഭിച്ചിരുന്നത്. മലബാറിൽ, തെക്കൻരാമൻ എന്നു പണിക്കർ പ്രസിദ്ധനായി തിർന്നിട്ടുണ്ടു്. രാമപ്പണിക്കർ സ്വന്തമായി ഒരു കഥകളിയോഗം നടത്തി പോന്നിരുന്നു. കോട്ടുള്ളി കൃഷ്ണപിള്ളയും, ഐക്കര കർ ത്താവും ശിഷ്യരിൽ പ്രധാനികളാണ്.